Keralam

പാലക്കാട് പ്രധാനമന്ത്രിയുടെ സ്ഥാപനം എന്ന പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം; പിന്നില്‍ ആര്‍എസ്എസ് നേതാവ്, കേന്ദ്ര ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു 

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖം ബാനറില്‍ ചേര്‍ത്ത് പ്രധാനമന്ത്രിയുടെ സ്ഥാപനം എന്ന രീതിയിലാണ് സ്ഥാപനത്തെ അവതരിപ്പിച്ചിരുന്നത്.

പാലക്കാട് പ്രധാനമന്ത്രിയുടെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം തുടങ്ങിയത് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. കേന്ദ്ര ഇന്റലിജന്‍സ് എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ട് മാസം മുമ്പാണ് പ്രധാനമന്ത്രി സുവര്‍ണനിധി എന്ന പേരില്‍ സ്വകാര്യവ്യക്തി പണമിടപാട് സ്ഥാപനം ആരംഭിച്ചത്.

സ്ഥാപനത്തിന്റെ എംഡി ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്നാണ് സൂചന. ഇയാള്‍ സഹകാര്‍ ഭാരതിയിലും പ്രവര്‍ത്തിച്ചിട്ടുള്ളതായി വിവരങ്ങളുണ്ട്. ബിജെപി സംസ്ഥാനനേതൃത്വത്തിലുള്ള ആളാണ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്നാണ് ഇടപാടുകാരെ അറിയിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖം ബാനറില്‍ ചേര്‍ത്ത് പ്രധാനമന്ത്രിയുടെ സ്ഥാപനം എന്ന രീതിയിലാണ് സ്ഥാപനത്തെ അവതരിപ്പിച്ചിരുന്നത്.

സംസ്ഥാനത്തൊട്ടാകെ പ്രധാനമന്ത്രി സുവര്‍ണനിധിയുടെ ശാഖകള്‍ ആരംഭിക്കാനായിരുന്നു നീക്കം. ഈ പണമിടപാട് സ്ഥാപനത്തിന്റെ പരിപാടികളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ പങ്കെടുത്തതും പ്രസംഗിച്ചതും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ചര്‍ച്ചയായിരുന്നു. ഇവര്‍ പങ്കെടുത്ത പരിപാടികളുടെ നോട്ടീസുകളും ഫോട്ടോകളും അന്വേഷണസംഘം ശേഖരിച്ചു.

വിഷയം വിവാദമായതോടെ സ്ഥാപനത്തിന്റെ പുതിയ പരസ്യങ്ങളില്‍നിന്ന് പ്രധാനമന്ത്രിയുടെ പേര് മാറ്റിയിരുന്നു. എന്നാല്‍ ഇടപാടുകാര്‍ക്കിടയില്‍ ഇപ്പോഴും പ്രധാനമന്ത്രിയുടെ പേരുപയോഗിച്ചുതന്നെയാണ് ഇടപാടുകള്‍ നടത്തുന്നതെന്ന് പരാതി ഉയരുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018