Keralam

കെവി തോമസിന്റെ മോഡി ‘സ്തുതി’ക്ക് മറുപടി നല്‍കണമെന്ന് ആവശ്യം; കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വാക്കേറ്റവും ബഹളവും 

കെവി തോമസിന്റെ പ്രസ്താവനയ്ക്ക് ജനങ്ങളോട് എങ്ങനെ മറുപടി നല്‍കണമെന്നും സ്ഥിതി തുടര്‍ന്നാല്‍ കെട്ടി വെച്ച കാശ്‌ പോലും ലഭിക്കില്ലെന്നും ആലുവ ബ്ലോക്ക് പ്രസിഡന്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് എംപി പ്രൊഫ.കെ. വി. തോമസിന്റെ വിവാദ പരാമര്‍ശത്തെ ചൊല്ലി എറണാകുളം കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ബഹളം. നരേന്ദ്രമോദി മികച്ച ഭരണാധികാരിയാണെന്നും സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ അദ്ദേഹത്തോട് ആശയവിനിമയം നടത്തുമ്പോഴാണെന്നുമായിരുന്നു കെവി തോമസിന്റെ വിവാദ പരാമര്‍ശം.കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ദേശീയ മാനേജ്‌മെന്റ് സമ്മേളന സമാപന ചടങ്ങിലായിരുന്നു ഇത്..

ആലുവ ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബുവാണ് പ്രസ്താവന പാര്‍ട്ടിക്ക് എതിരാണെന്നും കടുത്ത ക്ഷീണമുണ്ടാക്കിയെന്നും ആരോപിച്ച് പത്ര കട്ടിങ്ങുമായി വിഷയം നേത്യയോഗത്തില്‍ ഉന്നയിച്ചത്. കണ്‍വീനര്‍ പി. പി. തങ്കച്ചന്റെയും കെ. വി. തോമസിന്റെയും പ്രസംഗത്തിന് ശേഷം ചര്‍ച്ച ആരംഭിച്ചപ്പോഴായിരുന്നു അബുവിന്റെ ചോദ്യം. എംപി മോദിയെ പ്രശംസിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എന്ത് മറുപടി നല്‍കണമെന്ന ചോദ്യം ഉന്നയിച്ച അബുവിന് എതിരെ വാക്കേറ്റവുമായി ചില നേതാക്കള്‍ രംഗത്തെത്തി. ഇതിന് മുമ്പ് നടന്ന നേത്യയോഗത്തിലും ഈ വിഷയം ഉന്നയിക്കാന്‍ താന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രസിഡന്റ് തടയുകയായിരുന്നു. പറയാനുള്ളത് പാര്‍ട്ടി വേദിയിലാണ് താന്‍ പറയുന്നതെന്നും അബു വാദിച്ചു. ഇതിനെ തുടര്‍ന്ന് യോഗത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് വാക്കേറ്റവും ബഹളവുമുണ്ടാകുകയായിരുന്നു.

ദേശീയ നേതൃത്വം പ്രധാനമന്ത്രിക്ക് എതിരെ ശക്തമായി പ്രതികരിക്കുമ്പോള്‍ മോഡി ടെക്‌നിക്കിനെ വാഴ്ത്തുന്ന കെ. വി. തോമസിന്റെ പ്രസ്താവന ജനങ്ങള്‍ കാണുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ കെട്ടി വെച്ച കാശു പോലും കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും അബു പറഞ്ഞു. പോളച്ചന്‍ മണിയങ്കോട് ഇതിന്‌ മറുപടി നല്‍കി. വിവാദ പരാമര്‍ശം ഒരു പത്രത്തില്‍ മാത്രമാണ് വന്നതെന്നും ചാനലുകളൊന്നും അത് നല്‍കിയിട്ടില്ലെന്നും പോളച്ചന്‍ ചൂണ്ടിക്കാട്ടി. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിനായി മാധ്യമസ്ഥാപനങ്ങളില്‍ പോയിരുന്നെങ്കിലും ലഭിച്ചില്ല. അദ്ദേഹത്തിന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും പറഞ്ഞു. പോളച്ചന്‍ തോമസിന്റെ ശിങ്കിടിയാണെന്ന് എതിര്‍പക്ഷം തിരിച്ചടിച്ചു. 25 വര്‍ഷത്തിനിടയില്‍ ഒരു തവണ പോലും മാഷിന്റെ വീട്ടില്‍ പോയിട്ടില്ലെന്നായിരുന്നു പോളച്ചന്റെ മറുപടി.

വിവാദ പ്രസംഗത്തില്‍ കെപിസിസി നേതൃത്വം കെവി തോമസിന്റെ വിശദീകരണം തേടിയിരുന്നു. അദ്ദേഹം നല്‍കിയ മറുപടി തൃപ്തികരമാണെന്നും അതിനാല്‍ വിഷയം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഡിസിസി പ്രസിഡന്റ് ടിജെ വിനോദ് വ്യക്തമാക്കി.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി കൂടിയ യോഗത്തിലായിരുന്നു വാക്കേറ്റവും ബഹളവും. കെ. വി. തോമസ് എംപിയുടെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഐഎം നേതൃത്വവും രംഗത്ത് എത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018