Keralam

10 വവ്വാല്‍ സാമ്പിളുകളില്‍ മനുഷ്യരില്‍ കണ്ട അതേ വൈറസ്; ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചെന്ന് ആരോഗ്യമന്ത്രി; നിപ്പ ആശങ്ക വേണ്ടെന്ന് ഐസിഎംആര്‍ 

കേരളത്തിലെ പഴംതീനി വവ്വാലുകളില്‍ നിന്നാണ് നിപ്പ വൈറസ് പടര്‍ന്നുപിടിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.

കേരളത്തില്‍1 7 പേരുടെ മരണത്തിനിടയാക്കി ഭയംവിതച്ച നിപ്പ പരത്തിയത് പഴംതീനി വവ്വാലുകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. പഴംതീനി വവ്വാലുകളില്‍ നിന്നാണ് നിപ്പ പകര്‍ന്നതെന്നു കണ്ടെത്തിയതായി കേന്ദ്ര ഡിസീസ് കണ്‍ട്രോള്‍ വിഭാഗം അധ്യക്ഷന്‍ അറിയിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മലേഷ്യയേയും ബംഗ്ലാദേശിനേയും ഉലച്ച നിപ്പ ബാധയില്‍ ബംഗ്ലാദേശ് വേവ് വൈറസാണ് കേരളത്തില്‍ കണ്ടതെന്ന് കണ്ടെത്തിയിരുന്നു. വൈറസുകളുടെ സ്വഭാവത്തിലെ നേരിയ വ്യത്യാസങ്ങളാണ് ഇതിന് ആധാരം.

നിപ്പ പടര്‍ന്ന കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് ഗ്രാമത്തില്‍ കണ്ടെത്തിയ പഴംതീനി വവ്വാലുകളിലാണ് നിപ്പ വൈറസ് സാന്നിധ്യം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്ഥിരീകരിച്ചത്. പരിശോധനയ്ക്കയച്ച 55 വവ്വാലുകളില്‍ 42 എണ്ണവും പഴം തീനി വവ്വാലുകള്‍ ആയിരുന്നു.10വവ്വാല്‍ സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ഐസിഎംആര്‍ അറിയിച്ചത്.

എന്നാല്‍ വവ്വാലുകളെ ഭയക്കാനുള്ള സാഹചര്യം ഇല്ല. വൃത്തിയുള്ള പഴങ്ങള്‍ കഴിക്കുന്നതിനും പേടിക്കേണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി. കേരളത്തില്‍ നിപ്പ നിയന്ത്രണ വിധേയമായതിനാല്‍ ഇനി ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഐസിഎംആറിന്റ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു, ഹിന്ദുസ്ഥാന്‍ ടൈംസ് പത്രമാണ് ജെപി നദ്ദയെ ഉദ്ധരിച്ച് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

കോഴിക്കോടും മലപ്പുറത്തുമായി 17 പേരുടെ മരണത്തിന് ഇടയാക്കിയ നിപ്പ പനി എവിടെ നിന്നാണ് പടര്‍ന്നതെന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്. നേരത്തെ ചങ്ങരോത്ത് ആദ്യമരണങ്ങള്‍ നടന്ന വീടിന് സമീപത്തെ കിണറ്റിലുണ്ടായിരുന്ന ചെറിയ വവ്വാലുകളില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതോടെ എവിടെ നിന്നാണ് മാരകമായ ഈ പകര്‍ച്ചവ്യാധി പടര്‍ന്നതെന്ന ആശങ്ക ഉയര്‍ന്നു.

ചെറു വവ്വാലുകളില്‍ നിന്നല്ല നിപ്പ പടര്‍ന്നതെന്ന് കണ്ടെത്തിയതോടെ ഉറവിടം സംബന്ധിച്ച് ആരോഗ്യ വിദഗ്ധര്‍ കൂടുതല്‍ പഠനങ്ങളിലേക്കും പരിശോധനകളിലേക്കും കടന്നു. പിന്നാലെ രണ്ടാം വട്ടം പഴംതീനി വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് നിപ്പ വൈറസ് വാഹകര്‍ പഴംതീനി വവ്വാലുകളാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞദിവസമാണ് കോഴിക്കോട് നടന്ന ചടങ്ങില്‍ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ നിപ്പ വിമുക്തമാണെന്ന് സംസ്ഥാനം പ്രഖ്യാപിച്ചത്.

മാരകമായ വൈറസിന്റെ സാന്നിധ്യം തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാതിരുന്നത് തെറ്റായ വവ്വാല്‍ ഇനത്തെ സംശയിച്ച് ആദ്യം പരിശോധിച്ചതിനാലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.

ആദ്യം പിടിച്ച 21 ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളല്ല നിപ്പാവാഹകരെന്ന് ഉടന്‍ തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് നിപ്പയുടെ ഉറവിടം കണ്ടെത്താനായി 55 വവ്വാലുകളെ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പരിശോധന തുടര്‍ന്നു. ഈ രണ്ടാം റൗണ്ട് പരിശോധനയിലാണ് പഴംതീനി വവ്വാലുകളാണ് നിപ്പയുടെ ഉറവിടമെന്ന് കണ്ടെത്തിയത്.

14 പേര്‍ കോഴിക്കോടും 3 പേര്‍ മലപ്പുറത്തുമാണ് നിപ്പ ബാധിച്ച് മരിച്ചത്. നിപ്പ പടര്‍ന്നതിനെ തുടര്‍ന്ന് പരിഭ്രാന്തമായ അന്തരീക്ഷമാണ് കോഴിക്കോടും പരിസരപ്രദേശങ്ങളിലുമുണ്ടായത്. പേരാമ്പ്രയിലെ ചങ്ങരോത്ത് നിന്നും ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലെ ബന്ധുവീടുകളിലേക്ക് നീങ്ങി.

മരണനിരക്ക് വളരെ ഉയര്‍ന്ന ഈ പകര്‍ച്ചവ്യാധിയെ പിടിച്ചുകൊണ്ടാന്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും അഹോരാത്രം ഒന്നിച്ച് പ്രവര്‍ത്തിച്ചതോടെയാണ് കൂടുതല്‍ ഭീതിദമായ അവസ്ഥയിലെത്താതെ നിപ്പയെ പിടിച്ചുകെട്ടാനായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018