Keralam

മലബാര്‍ സിമന്റ്‌സ് അഴിമതി: വിജിലന്‍സിന് അനാസ്ഥയെന്ന് ഹൈക്കോടതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന് 

വിജിലന്‍സിന് കിട്ടാത്ത രേഖകള്‍ സിബിഐക്ക് കിട്ടിയതെങ്ങനെയെന്ന് കോടതി.

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിജിലന്‍സിന് അനാസ്ഥയെന്ന് ഹൈക്കോടതി. വിജിലന്‍സിന് കണ്ടെത്താന്‍ കഴിയാത്ത രേഖകള്‍ എങ്ങനെയാണ് സിബിഐ കണ്ടെത്തിയതെന്ന് ചോദിച്ചാണ് ഹൈക്കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്.

രണ്ടാംപ്രതി വിഎം രാധാകൃഷ്ണന്റെ വീട്ടില്‍ നിന്നും വിജിലന്‍സിന് കണ്ടെടുക്കാന്‍ കഴിയാതിരുന്ന 36 രഹസ്യരേഖകളാണ് സിബിഐ കണ്ടെത്തിയത്. എന്നിട്ടും വിജിലന്‍സിന് കേസന്വേഷണത്തില്‍ ഒന്നും ചെയ്യാനായില്ലെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് വിജിലന്‍സും മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ കൊലപാതകം സിബിഐയുമാണ് അന്വേഷിക്കുന്നത്.

അഴിമതി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് കൈമാറി.

ഇതിനിടയില്‍ ഹൈക്കോടതിയില്‍ നിന്ന് കേസിലെ ഫയലുകള്‍ കാണാതായ സംഭവം ഗൗരവമുള്ളതാണെന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തോട് നിര്‍ദേശിച്ചിരുന്നു. ഏതു സാഹചര്യത്തില്‍ ഫയലുകള്‍ കാണാതായെന്നും അതിന്റെ ഉത്തരവാദികള്‍ ആരാണ് എന്നുമാണ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ കൃത്യമായ മറുപടി നാളുകള്‍ക്ക് ശേഷവും നല്‍കാന്‍ വിജിലന്‍സിന് കഴിയാതെ വന്നതും കോടതിയുടെ കടുത്ത വിമര്‍ശനം.

മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ 13 കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഏഴുവര്‍ഷമായി കുറ്റപത്രം നല്‍കിയ കേസുകളില്‍ പോലും വിജിലന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയിട്ടില്ല.

മലബാര്‍ സിമന്റ്‌സിലെ അഴിമതിയില്‍ സിബിഐ അന്വേഷണം നടന്നാല്‍ ഉന്നതര്‍ കുടുങ്ങുമെന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിക്കാരായ അഴിമതി വിരുദ്ധ സമിതിയുടെ വാദം. രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും അഴിമതി വിരുദ്ധ സമിതി. ഹൈക്കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായ സംഭവത്തിലാണ് ഹര്‍ജിക്കാരുടെ പുതിയനീക്കം. രേഖകള്‍ കടത്തിയത് ഹൈക്കോടതിയിലെ ഉദ്യോഗസ്ഥ ലോബിയാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

കോടതി അനുവദിച്ചാല്‍ രേഖകള്‍ നഷ്‌പ്പെട്ട വഴികളെക്കുറിച്ച് 164 പ്രകാരം രഹസ്യമൊഴി നല്‍കുമെന്നാണ് പാലക്കാട് കേന്ദ്രമായ അഴിമതി വിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി വ്യക്തമാക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018