Keralam

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം; ആത്മഹത്യയെ കുറിച്ചു പോലും ആലോചിച്ചെന്ന് കന്യാസ്ത്രീ 

ബിഷപ്പിന്റെ പീഡനമേറിയപ്പോള്‍ സന്ന്യാസജീവിതം ഉപേക്ഷിക്കുകയോ ആത്മഹത്യയോ ആയിരുന്നു വഴിയെന്ന് കന്യാസ്ത്രീയുടെ മൊഴി.

ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. ഫോണിലൂടെയുള്ള അശ്ലീലം തുടര്‍ന്നപ്പോള്‍ കുറുവിലങ്ങാട് പള്ളി വികാരിയോടും തുടര്‍ന്ന് പാലാ ബിഷപ്പിനെയും വിവരം അറിയിച്ചിരുന്നു. ഇതിനു ശേഷം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ കണ്ട് പരാതി അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ബിഷപ്പിന്റെ ശല്യം തുടര്‍ന്നാല്‍ സന്ന്യാസജീവിതം ഉപേക്ഷിച്ച്‌ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന്‌ ബിഷപ്പിനോട് പറഞ്ഞിരുന്നതായും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും മെയില്‍ വഴി പോപ്പിനും പരാതി അയച്ചിട്ടും നടപടിയുണ്ടാകാത്തതിലാണ് പൊലീസിന് പരാതി നല്‍കിയതെന്നും കന്യാസ്ത്രീ പറയുന്നു.

2014 മെയ് 5 ന് തൃശൂരില്‍ വൈദികപട്ടം കൊടുക്കുന്ന ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായി എത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറുവിലങ്ങാട് മഠത്തിന് കീഴിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് പലപ്പോഴായി 13 തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നുമാണ് കന്യാസത്രീയുടെ പരാതി. പീഡനം നടന്ന ദിവസങ്ങളില്‍ ബിഷപ്പ് ഇവിടെ എത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ച പൊലീസ് ഇത് വ്യക്തമാക്കുന്ന രേഖകളും കണ്ടെടുത്തുണ്ട്.

പരാതിക്കാരി കൂടാതെ കുറുവിലങ്ങാട് മഠത്തിലെ നാല് കന്യാസത്രീകളുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേത്യത്വത്തില്‍ രേഖപ്പെടുത്തി. പീഡനത്തെ കുറിച്ച് പറഞ്ഞറിവേ ഉള്ളൂവെന്നാണ് ഇവരുടെ മൊഴിയെന്നും അടുത്ത ദിവസങ്ങളില്‍ മഠത്തിലെ മറ്റ് ജീവനക്കാരുടെ മൊഴി ശേഖരിക്കുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന പൊലീസ് ബിഷപ്പ് നല്‍കിയ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കന്യാസ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നാണ് ബിഷപ്പിന്റെ പരാതി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018