Keralam

ബലാല്‍സംഗ കേസില്‍ വൈദികരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി; ഇടക്കാല ഉത്തരവില്ല; യുവതിയുടെ മൊഴി പരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം 

ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ മറുപടിക്ക് നാല് ദിവസം സമയം ചോദിച്ച് സര്‍ക്കാര്‍.

കോട്ടയം: കുമ്പസാര രഹസ്യമുപയോഗിച്ച് യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി. പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇടക്കാല ഉത്തരവിട്ടില്ല. യുവതിയുടെ മൊഴി പരിശോധിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വൈദികര്‍ക്കെതിരായ പരാമര്‍ശം ഉണ്ടോയെന്ന് പരിശോധിക്കാനാണ് സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞത്.

ഇന്ന് തന്നെ മൊഴി പരിശോധിച്ച് വിവരം ധരിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചപ്പോള്‍ സര്‍ക്കാര്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന് ബോധിപ്പിച്ചു. ഹര്‍ജിയില്‍ മറുപടിക്ക് നാല് ദിവസം സമയം ചോദിക്കുകയും ചെയ്തു. തിങ്കളാഴ്ചത്തേക്ക് മുന്‍ന്‍കൂര്‍ ജാമ്യാപേക്ഷ ഇതോടെ കോടതി മാറ്റി.

കേസിലെ അന്വേഷണസംഘം തലവന്‍ ഐജി എസ് ശ്രീജിത്ത് കോട്ടയം ദേവലോകത്തെ അരമനയിലെത്തി ഓര്‍ത്തഡോക്‌സ് സഭാതലവന്‍ കാതോലിക്ക ബാവയെ കണ്ടു. കേസില്‍ സഭാതലത്തിലുള്ള അന്വേഷണവും നടക്കുന്നതിന് ഇടയിലാണ് കാതോലിക്ക ബാവയെ കണ്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ ഐജി എത്തിയത്. നാല് വൈദികര്‍ക്കെതിരെ അന്വേഷണസംഘം തിരുവല്ല ഫസ്റ്റ് ക്ലാസ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.

അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് ഐജി കാതോലിക്ക ബാവയെ കാണാനെത്തിയത്. വൈദികരുടെ അറസ്റ്റിന് മുന്നോടിയായാണ് കൂടിക്കാഴ്ച എന്നാണ് സൂചന.

എല്ലാ സഹായവും ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ വാഗ്ദാനം ചെയ്‌തെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഐജി എസ് ശ്രീജിത്ത് പറഞ്ഞു. നിയമനടപടികള്‍ക്ക് യാതൊരു തടസങ്ങളും ഇല്ലെന്നും ബാവ പറഞ്ഞതായി ഐജി വ്യക്തമാക്കി.

ഫാദര്‍ എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജോണ്‍സണ്‍ മാത്യു, ഫാദര്‍ ജെയിസ് കെ ജോര്‍ജ്, ഫാദര്‍ ജോബ് മാത്യു എന്നിവര്‍ക്കെതിരെയാണ് പൊലീസ് ബലാല്‍സംഗത്തിന് കേസെടുത്തത്.

ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. 2009-ല്‍ യുവതി ജോബ് മാത്യുവിന്‌ മുന്‍പായി കുമ്പസാരം നടത്തിയിരുന്നു. ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ആരംഭിച്ചു.

മറ്റ് വൈദികരോട് ഫാദര്‍ ജോബ് മാത്യു വിവിരം പങ്കുവെയ്ക്കുകയും ഇവരും ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതി ക്രൈബ്രാഞ്ചിന് നല്‍കിയ മൊഴി. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അഞ്ചാമതൊരു വൈദികന്‍ കൂടി പീഡിപ്പിച്ചതായി പറയുന്നുണ്ടെങ്കിലും ഇയാളെ കുറിച്ച് യുവതിയുടെ മൊഴിയില്‍ പരാമര്‍ശം ഇല്ലാത്തതിനാല്‍ പൊലീസ് ഇയാളെ ഒഴിവാക്കുകയായിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018