Keralam

ലുക്കൗട്ട് നോട്ടീസ്, എസ്ഡിപിഐയെ തളയ്ക്കല്‍: അഭിമന്യു വധത്തിന്റെ അഞ്ചാം ദിനത്തില്‍ പൊലീസ് നീക്കങ്ങളുടെ ആറ് ഘട്ടങ്ങള്‍ ഇങ്ങനെ 

മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ 
മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ 
മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് രീതിയിലുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഒന്ന്, കുറ്റകൃത്യത്തില്‍ നേരിട്ട് ബന്ധമുള്ളവരെ കണ്ടെത്തല്‍. രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങളുടെ ശൃംഖല കണ്ടെത്തല്‍.

അഭിമന്യുവിന്റെ കൊലപാതകം നടന്ന അഞ്ചാം ദിവസം അന്വേഷണഗതിയുടെ ആറ് ഘട്ടങ്ങള്‍ ഇങ്ങനെ:

എല്ലാവരെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്, കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്

മുഖ്യപ്രതികളും സംഘത്തിലെ പ്രധാനികളും ഒളിവിലാണ്. ഇവരെയല്ലാം തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. അക്രമി സംഘത്തില്‍ 15 പേരുണ്ടെന്നാണ് എഫ്‌ഐആര്‍. ആറു പേരെ ഇതിനകം അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ ആദ്യ ദിനം തന്നെ അറസ്റ്റിലായി. അന്വേഷണത്തിന്റെ ഭാഗമായി കോടതി ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ പങ്കാളിയാവുകയും കുറ്റം ചെയ്തവരെ സഹായിക്കുകയും ചെയ്തവരാണ് അറസ്റ്റിലുള്ള മറ്റുള്ളവര്‍. പ്രതികള്‍ കേരളത്തിന് പുറത്തേക്ക് പോയെന്നാണ് പൊലീസിന്റെ നിഗമനം. ഒരാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് നല്‍കി. എട്ടുപേര്‍ക്കായി വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം കൊടുത്തു. മംഗലാപുരം, കുടക്, ബംഗളൂരു എന്നിങ്ങനെ സംസ്ഥാനത്തിന് പുറത്തും തിരയുന്നുണ്ട്. കസ്റ്റഡിയിലുള്ള സൈഫുദ്ദീനില്‍നിന്ന് കിട്ടുന്ന വിവരങ്ങളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചാണ് അന്വേഷണമെന്ന് പൊലീസ് പറയുന്നു. തിരിച്ചറിഞ്ഞ ആറുപേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണ്.

അറസ്റ്റിലുള്ളവര്‍ ഇവര്‍

കോട്ടയം കങ്ങഴ സ്വദേശി ബിലാല്‍ സജി, പത്തനംതിട്ട ചുങ്കപ്പാറ സ്വദേശി ഫാറുഖ് അമാനി, പളളുരുത്തി സ്വദേശി റിയാസ് ഹുസൈന്‍ എന്നിവരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇവരില്‍ രണ്ടുപേര്‍ ക്യാംപസ് ഫ്രണ്ടിന്റെയും ഒരാള്‍ എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ്. നെട്ടുര്‍ സ്വദേശി സെയ്ഫുദ്ദീന്‍, ഇടുക്കി സ്വദേശികളായ നവാസ്, ജഫ്രി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

274 പേര്‍ കരുതല്‍ തടങ്കലില്‍; ജില്ലാ ഭാരവാഹികള്‍ അറസ്റ്റില്‍

രണ്ട് ദിവസങ്ങളിലായി എറണാകുളം ജില്ലയില്‍നിന്ന് 90 പേരെ കരുതല്‍ തടങ്കലിലാക്കി. ഇടുക്കിയില്‍നിന്ന് 68 പേരെയും ആലപ്പുഴയില്‍ 116 പേരും. ഇടുക്കിയില്‍ 68പേരെയും പിന്നീട് വിട്ടയച്ചെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംശയം തോന്നുന്നവരെ കരുതല്‍ തടങ്കലിലാക്കാനാണ് നിര്‍ദേശം. എറണാകുളം ജില്ലയില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പെരുമ്പാവൂര്‍ ഷൗക്കത്തലി, ജനറല്‍ സെക്രട്ടറി മാഞ്ഞാലിയിലെ ഷെമീര്‍, ജില്ലാ സെക്രട്ടറി കളമശേരി എച്ച്എംടി കോളനിയിലെ സുള്‍ഫിക്കര്‍ അലി, ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് എന്നിവരെ അറസ്റ്റ് ചെയ്തു.

ക്യാംപസ് ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ മൃതദേഹം ഇടുക്കി വട്ടവടയിലെ വീട്ടില്‍ സംസ്‌കരിക്കുന്നു.  
ക്യാംപസ് ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ മൃതദേഹം ഇടുക്കി വട്ടവടയിലെ വീട്ടില്‍ സംസ്‌കരിക്കുന്നു.  

സംസ്ഥാനവ്യാപക റെയ്ഡഡ്, പ്രത്യേക മാര്‍ഗനിര്‍ദേശം

പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തന ശൃംഖല കണ്ടെത്താന്‍ സംസ്ഥാന വ്യാപക പരിശോധനയാണ് പൊലീസ് നടത്തുന്നത്. സിഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. ഇന്നലെ മുതല്‍ ഈ ടീം റെയ്ഡ് തുടങ്ങി. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളും അവരുരുടെ തൊഴിലിടങ്ങളും ഓഫീസുകളും ഏത് നിമഷവും റെയ്ഡ് ചെയ്യും. കോടതിയുടെ അനുമതി തേടിയാകണം പരിശോധനയെന്ന നിര്‍ദേശമുണ്ട്. രാത്രിയിലും റെയ്ഡുണ്ടാകും. കോടതിയില്‍നിന്ന് മുന്‍കൂര്‍ സെര്‍ച്ച് അനുമതി തേടണമെന്ന് ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. സെര്‍ച്ച് ഘട്ടത്തില്‍ തൊട്ടടുത്തുള്ള രണ്ടുപേരെ കുറഞ്ഞത് സാക്ഷിയായി നിര്‍ത്തണം. സ്ഥാപന ഉടമെയും വീട്ടുടമയെയും കാര്യങ്ങള്‍ ബോധിപ്പിക്കണം. രണ്ട് വനിതാ പൊലീസുകാര്‍ ഉള്‍പ്പെട്ടതാകണം സംഘം എന്നും നിര്‍ദേശമുണ്ട്.

പിടിച്ചെടുത്തത് 6.31 ലക്ഷം രൂപ

മൂവാറ്റുപുഴ പുന്നമറ്റത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് 6.31 ലക്ഷം രൂപ പിടിച്ചെടുത്തു. കണക്കില്‍പെടാത്തതാണ് ഈ പണമെന്ന് പൊലീസ് പറഞ്ഞു. ജോസഫ് മാഷുടെ കൈവെട്ടിയ കേസില്‍ ഉള്‍പ്പെട്ടയാളാണ് ഇതെന്ന് പൊലീസ് പറയുന്നു. ഡിവൈഎസ്പി പികെ ബിജുമോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.

എന്‍ഐഎ നിരീക്ഷണം

സംസ്ഥാന പൊലീസിന്റെ കീഴിലാണ് നിലവില്‍ അന്വേഷണം. ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക പരിശോധനയാണ് നടത്തുന്നത്. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ആണെന്നതാണ് എന്‍ഐഎയുടെ നിരീക്ഷണത്തിന് അടിസ്ഥാനം. നേരത്തേ എന്‍ഐഎ അന്വേഷിച്ച കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഈ സംഭവത്തിന്റെയും ഭാഗമായിട്ടുണ്ടോ എന്നതാണ് പ്രാഥമിക പരിശോധന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018