Keralam

പൊലീസ് മര്‍ദ്ദിച്ച് ആത്മഹത്യ ചെയ്ത വിനായകന്റെ ഓര്‍മ്മയ്ക്ക് ഒരുവര്‍ഷം; ‘കൊന്ന’ പൊലീസുകാര്‍ സര്‍വീസില്‍; കേസ് ഇഴയുന്നു  

കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ചതാണ് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവം. പ്രതികളാക്കപ്പെട്ട പൊലീസുകാര്‍ സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ തിരിച്ചെത്തി. കേസ് ഇഴഞ്ഞുനിങ്ങുന്നു. മകന്റെ മരണത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തരാകാതെ ജീവിക്കുകയാണ് അമ്മ ഓമനയും അച്ഛന്‍ കൃഷ്ണനും.

''അത്രേ  നല്ലൊരു പൊന്നുമോനെയാ നഷ്ടപ്പെട്ടത്. സര്‍ക്കാര്‍ ഒരു സഹായവും തന്നിട്ടില്ല. പക്ഷേ പൈസേക്കാളും വലുത് ഞങ്ങള്‍ക്ക്  പോയി. ഉറങ്ങാന്‍ പോലും പറ്റാത്തൊരു അവസ്ഥയിലാക്കീലേ.''

പോലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകനെന്ന 19 കാരന്‍ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കണ്ണീരടക്കാനാകാതെ അവന്‍റെ അമ്മ ഇപ്പോഴും വീടിനകത്തുണ്ട്.  നാല് മാസത്തെ സസ്പെന്‍ഷനു ശേഷം പ്രതികളായ പോലീസുകാര്‍ സര്‍വ്വീസില്‍ തിരിച്ചു കയറി. രണ്ട് മക്കളില്‍ ഇളയവനെ നഷ്ടപ്പെട്ട കൃഷ്ണനും ഓമനയും ഇപ്പോഴും  കോടതിയുടേയും സര്‍ക്കാരിന്‍റേയും വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു.

2017 ജൂലൈ പതിനേഴിനാണ് സുഹൃത്തായ പെണ്‍കുട്ടിയോട് സംസാരിച്ചു നില്‍ക്കെ വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. മണ്ണുത്തിയില്‍ ഹെയര്‍ കട്ടിങ്ങ് പഠിക്കുകയായിരുന്നു അവന്‍.

നീട്ടിയ മുടിയും 'ഫ്രീക്കന്‍' രൂപവുമുണ്ട്. ഇത്രയും കണ്ടതോട്  കണ്ടതോടെ മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ആരോപിച്ചത്.

ശ്രീജിത്ത് എന്ന പോലീസുകാരന്‍ അവനേയും സുഹൃത്തിനേയും കസ്റ്റഡിയിലെടുത്തു.  സ്റ്റേഷനിലെത്തിച്ച ശേഷം സാജന്‍ എന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുടെ നേതൃത്യത്തില്‍ കൊടും മര്‍ദ്ദനം തുടങ്ങി. ശാരീരിക മര്‍ദ്ദനവും അപമാനവും ഏറ്റു വാങ്ങി, അച്ഛനെ വിളിപ്പിച്ച് കൂടെ വിട്ടയച്ച വിനായകന്‍ പിറ്റേന്ന് ആത്മഹത്യ ചെയ്തു.

മുലക്കണ്ണ് ഞെരിച്ചുടച്ചും മുടി വലിച്ചും ജനനേന്ദ്രിയം തകര്‍ത്തും ബൂട്ടിട്ട് ചവിട്ടിയും പീഡിപ്പിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. സ്റ്റേഷനില്‍ നിന്ന് വന്നശേഷം അച്ഛനോടും പ്രാദേശിക രാഷ്ട്രീയ നേതാക്കളോടും താനനുഭവിച്ച കാര്യങ്ങള്‍ വിനായകന്‍ പറഞ്ഞിരുന്നതാണ്.

വിനായകന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കൂടെ അറസ്റ്റിലായ ശരത്തിന്‍റെ മൊഴി. ദളിത് സമുദായ അംഗമായ വിനായകന്‍റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ മേല്‍ SC ST പീഡന നിരോധന നിയമവും, അന്യായമായി തടങ്കലിലാക്കലും, പീഡനവും ചാര്‍ജ് ചെയ്തിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട ശ്രീജിത്തിനേയും സാജനേയും സസ്പെന്‍ഡ് ചെയ്തു.

ആറ് മാസത്തിന് ശേഷം ഇവര്‍ ജോലിയില്‍ പ്രവേശിച്ചു

പാവറട്ടി സ്റ്റേഷനില്‍ നിന്നുള്ള സ്ഥലം മാറ്റവും  നാല് മാസത്തെ സസ്പെന്‍ഷനും മാത്രം ശിക്ഷ.
സ്ഥലം ഡിവൈഎസ്പിയെ ക്രൈബ്രാഞ്ച് കേസില്‍ നാലാം പ്രതിയാക്കിയെങ്കിലും അതിനെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തിരുവനന്തപുരത്താണ് ഇപ്പോള്‍ കേസ് നടക്കുന്നത്.അഭിഭാഷകന്‍റെ നിര്‍ദ്ദേശമനുസരിച്ച് അവിടേക്ക് ഓരോ വട്ടവും എത്തിപ്പെടുന്നുണ്ട് കൃഷണനും,ഓമനയും. അടുത്ത വാദം ഈ മാസം 25നാണ്.

പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വിനായകന്‍റെ അച്ഛന്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളായ പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്നാണ് കൃഷ്ണന്‍ കുട്ടി ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയെ കാണാന്‍ വേണ്ടി പലവട്ടം  ചെന്നിട്ടാണ് കാണാന്‍ പറ്റിയതെന്ന് ബന്ധുവായ ആനന്ദന്‍ പറയുന്നു.

''ഞങ്ങള്‍ പലവട്ടം ചെന്നിട്ടും  കാണാനനുവദിച്ചില്ല. ഒപ്പം പാര്‍ട്ടിക്കാരൊന്നും ഉണ്ടായില്ല.ആ നേരത്ത് ആരെയാണോ സഹായത്തിന് കിട്ടിയത് അവരുമായാണ് പോയത്.  പിന്നീട് സമുദായത്തിന്‍റെ നേതാക്കന്‍മാര്‍ കൂടി ഇടപെട്ടിട്ടാണ് കാണാന്‍ പറ്റിയത്.''

പോലീസിന്‍റെ മര്‍ദ്ദനം മൂലം മകന് ആത്മഹത്യ ചെയ്യേണ്ടി വന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചിട്ടില്ല. വിനായകന്‍ മരിക്കുമ്പോള്‍ അവന്‍റെ സഹോദരന്‍ വിഷ്ണു , ഒന്നര ലക്ഷം രൂപ കടം വാങ്ങി ഗള്‍ഫില്‍ പോയിട്ട് അഞ്ച് മാസമേ ആയിട്ടുണ്ടായിരുന്നൊള്ളു. മരണമറിഞ്ഞ് നാട്ടിലേക്ക് പോരാന്‍ ജോലിസ്ഥലത്ത് നിന്ന് അനുവദിക്കാഞ്ഞതോടെ അവിടം ഉപേക്ഷിച്ച് പോരേണ്ടി വന്നു. ഇത് വരെ യാതൊരു തൊഴിലുമായിട്ടില്ല. ഒമ്പത് കൊല്ലമായി ഒരു ഡെന്‍റല്‍ ക്ളീനിക്കിലേ ജോലിക്കാരിയായിരുന്നു അമ്മ. '' ഓമന വിതുമ്പിക്കൊണ്ടാണ് പറഞ്ഞ് നിര്‍ത്തിയത്.  ഹാര്‍ബര്‍ തൊഴിലാളിയായ കൃഷ്ണന്‍ കുട്ടിയുടേതാണ് ഈ കുടുംബത്തിന്‍റെ ആകെ വരുമാനം.

‘അവനിത് ചെയ്യുമ്പോ ഞാനവിടെയാണ്. വിവരമറിഞ്ഞ് ആളുകള്‍ കൂട്ടിക്കൊണ്ട് പോന്നതാണ്. വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും എന്‍റെ മാനസികാവസ്ഥ അതിനുള്ളതല്ലാതായി. ഇനി ആകെ ഒരു ആശ്രയം ആണായിട്ടും പെണ്ണായിട്ടും വിഷ്ണുവാണ്. അവനിത് വരെ ഒന്നും ആയിട്ടില്ല.
ഓമന, വിനായകന്റെ അമ്മ 

ഇന്ന് വിനായകന്‍ മരിച്ച് ഒരു വര്‍ഷം തികയുന്ന ദിവസം അവന്‍റെ ഓര്‍മക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് തൃത്താല എം.എല്‍.എ. വി.ടി.ബല്‍റാമാണ്‌.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം കൊല്ലപ്പെട്ട കെവിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പൊലീസിന് നേരിട്ട് പങ്കുള്ള ഈ കേസില്‍ ധനസഹായമോ, ജോലിയോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിന് സര്‍ക്കാര്‍ തയ്യാറാകണം. കേസ് അന്വേഷണം ത്വരിതപ്പെടുത്തണം.  
വി ടി ബലാറാം, എംഎല്‍എ 

കറുത്തതിനും മുടി നീട്ടിയതിനും കുറ്റവാളിയാക്കുകയും  പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസ് ബോധത്തിന്‍റെ ഇരയാണ് വിനായകന്‍. ഒരു ദളിത് യുവാവിന്‍റെ മരണത്തിന് കാരണമായവര്‍, അവനെ മനുഷ്യത്യരഹിതമായി മര്‍ദ്ദിച്ചവര്‍ ഇന്നും സര്‍വ്വീസില്‍ തുടരുമ്പോള്‍, വിനായകന്‍റെ കുടുംബം ആവശ്യപ്പെടുന്ന നീതിയിലേക്ക് അകലം കൂടുകയാണ്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018