Keralam

‘ഞാന്‍ ഒരു പുലയസ്ത്രീ ആയതുകൊണ്ടോ?’: സംരക്ഷണ ചെലവിന് മൂന്നര ലക്ഷം പിടിക്കാന്‍ തീരുമാനിച്ച പൊലീസിനോട് പയ്യന്നൂരിലെ ചിത്രലേഖ 

പയ്യന്നൂരിലെ ദളിത് ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖ 
പയ്യന്നൂരിലെ ദളിത് ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖ 
സിപിഐഎം ഭീഷണി നേരിടുന്ന പയ്യന്നൂരിലെ ദളിത് ഓട്ടോഡ്രൈവറായ ചിത്രലേഖയുടെ സംരക്ഷണത്തിന് ചെലവായ തുക ഈടാക്കാന്‍ ശ്രമിക്കുകയാണ് പൊലീസ്. ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഏപ്രിലില്‍ നടത്തിയ കുടില്‍കെട്ടി സമരത്തിനിടയിലാണ് ഹൈക്കോടതി പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.
എന്റെ കൂടെ ഈ പൊലീസുകാര്‍ വന്നിട്ടുണ്ട്. അതിലവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുന്നത് ഞാനൊരു പുലയസ്ത്രീ ആയത് കൊണ്ടായിരിക്കും. അല്ലെങ്കില്‍ എന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ്. ഹൈക്കോടതിയില്‍ ആവശ്യപ്പെട്ട് കിട്ടിയ സംരക്ഷണമാണ്. അതിന് പൈസ കൊടുക്കണമെങ്കില്‍ കോടതി തന്നെ തീരുമാനിക്കട്ടെ.
ചിത്രലേഖ

പൊലീസ് സംരക്ഷണത്തിന് ചെലവായ തുക പിടിച്ചെടുക്കാനുള്ള നീക്കത്തോട് ചിത്രലേഖയുടെ പ്രതികരണമാണിത്.

കോടതി വഴി സ്വന്തമായി പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നവര്‍ ആ ചെലവ് സ്വയം വഹിക്കണമെന്നാണ് നിയമം. ഇത് പ്രകാരം ദിവസം 3945 രൂപയാണ് ഒരു വനിത പോലീസ് ഉദ്യോഗസഥയുടെ ചെലവ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 3,58,995രൂപ ചിത്രലേഖയില്‍ നിന്ന് ഈടാക്കാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാനാണ് പോലീസ് നീക്കം.

ഇവിടെ വന്ന വനിതാ പോലീസുകാര്‍ ഇതിന്റെ കണക്കെല്ലാം പറയുന്നുണ്ടായിരുന്നു. നിങ്ങളുടെ ചെലവിലാണ് ഞങ്ങള്‍ വരുന്നത് എന്ന തരത്തില്‍. പക്ഷേ ഗവണ്‍മെന്റ് ഓര്‍ഡറിലുള്ളതാണല്ലോ പോലീസ് സംരക്ഷണം എന്നാണ് ഞാന്‍ കരുതിയത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറായ, അതും ഇപ്പോള്‍ പണിക്ക് പോകാന്‍ പോലും പറ്റാതെ കിടക്കുന്ന ഞാനെങ്ങനെ ഇത്രയും പൈസ കൊടുക്കും? കെകെരമയുടെ അടുത്തും, ജിഷയുടെ അമ്മയുടെ അടുത്തുമൊക്കെ സംരക്ഷണത്തിന് പോലീസുകാര്‍ ഉണ്ടായിരുന്നു. അവരുടെ കയ്യില്‍ നിന്നൊക്കെ പൈസ വാങ്ങിയാണോ സംരക്ഷണം നല്‍കിയിരുന്നത്?
ചിത്രലേഖ

ഒരു ഗ്‌ളാസ് ചായ കൊടുത്താല്‍ ഈ പോലീസുകാര്‍ കുടിക്കില്ലെന്ന് ചിത്രലേഖ പറയുന്നു. അപ്പുറത്തെ വീട്ടില്‍ നിന്ന് കുടിക്കും. അത്തരം പെരുമാറ്റം വിഷമമുണ്ടാക്കിയിട്ടുമുണ്ട്. എന്താണ് തന്റെ പെരുമാറ്റത്തിലെ പ്രശ്‌നം എന്ന് പൊലീസ് തെളിയിക്കട്ടെ എന്നാണ് ചിത്രലേഖ പറയുന്നത്.

പൊലീസ് നീക്കത്തെ കോടതിയില്‍ നേരിടാനാണ് ചിത്രലേഖയുടെ തീരുമാനം. ചിത്രലേഖക്കൊപ്പം ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് വനിതാപോലീസുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കമെന്ന് സൂചനയുണ്ട്. സ്വകാര്യ സന്ദര്‍ശനങ്ങളില്‍ കൂടെ പോകേണ്ടി വരുന്നെന്നും ഇവരുടെ ചില പെരുമാറ്റങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നുമാണ് വനിതാ പോലീസുകാരുടെ പരാതി.

ചിത്രലേഖയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഭൂമി അനുവദിച്ചിരുന്നു. അവിടെയും ഭീഷണിയുണ്ടെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് സംരക്ഷണം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ഒരാഴ്ചയായി പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്നും സ്റ്റേഷനില്‍നിന്ന് കൊണ്ടുവെച്ച രജിസ്റ്ററില്‍ അര്‍ദ്ധരാത്രി വന്ന് ഡ്യൂട്ടി ചെയ്തതായി അടയാളപ്പെടുത്തുകയാണെന്നും ചിത്രലേഖ നേരത്തേ ആരോപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018