Keralam

‘ഏഴാം ക്ലാസില്‍ തുടങ്ങിയതാണ് ഈ കഷ്ടപ്പാട്’; സോഷ്യല്‍ മീഡിയ അപഹസിക്കുന്ന ഹനാന്‍ ജീവിതം പറയുന്നു 

യൂണിഫോമില്‍ മീന്‍വില്‍ക്കാന്‍ ഇറങ്ങിയ ഹനാനെ അപഹസിക്കുകയായിരുന്നു സോഷ്യല്‍മീഡിയയില്‍ ഒരുകൂട്ടമാളുകള്‍. അവര്‍ കാണാത്ത തന്റെ ജീവിതം പറയുകയാണ് ഹനാന്‍.
ഞാന്‍ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. ഏഴാം ക്ലാസുമുതല്‍ തുടങ്ങിയതാണിത്. വയ്യാത്ത ഉമ്മയെ ഹോസ്റ്റലിലാക്കിയാണ് ഞാന്‍ പഠിക്കാനും പണിയെടുക്കാനും പോകാറുള്ളത്. ഒരു വര്‍ഷത്തില്‍ 10 ഹോസ്റ്റലില്‍നിന്ന് ഉമ്മയെ മാറ്റേണ്ടിവന്നിട്ടുണ്ട്. ജീവിതത്തില്‍ പല ദുരനുഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഹനാന്‍ 

പറയുന്നത് ഹനനാണ്. കോളെജ് സമയത്തിന് ശേഷം ജീവിക്കാന്‍ മല്‍സ്യവില്‍പ്പനയ്ക്ക് പോകേണ്ടി വരുന്ന ഹനന്‍. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അപഹസിക്കുമ്പോള്‍ ഹനന്‍ പറയുന്നു.

'പല ജോലിയും ചെയ്ത് ജീവിക്കുമ്പോള്‍, നേരത്തെയും പലരും എന്നോട് പറഞ്ഞിട്ടുണ്ട് നീ ആക്രമിക്കപ്പെടുമെന്ന വാര്‍ത്ത വായിക്കേണ്ടി വരുമെന്ന്. ഞാന്‍ ഇരയാക്കപ്പെടുമെന്നായിരുന്നു അവര്‍ പറഞ്ഞുകൊണ്ടെയിരുന്നത്. പക്ഷെ എനിക്ക് ഡോക്ടറാകണമായിരുന്നു. അതിന് വേണ്ടി പഠിക്കുകയും പണിയെടുക്കുകയും ചെയ്യണമായിരുന്നു:'

കോളെജ് യൂണിഫോമില്‍ മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന പെണ്‍കുട്ടി എന്ന പേരില്‍ വന്ന പത്രവാര്‍ത്തയാണ് തൃശ്ശൂര്‍ കേച്ചേരി സ്വദേശി ഹനാനെ ഒറ്റദിവസം കൊണ്ട് താരമാക്കിയത്.

യൂണിഫോമിട്ട്, ക്യാപും ഗ്ളൗസും ധരിച്ച് മുന്നിലെ സ്റ്റൂളില്‍ വെച്ച മീന്‍ ചൂടപ്പം പോലെ വില്‍ക്കുന്ന ഹനാന്റെ കഥ സാമൂഹ്യ മാധ്യമങ്ങളും പൊതുജനവും ഏറ്റെടുത്തതോടെ ഹനാന്‍ മീന്‍ വില്‍ക്കുന്നിടം ഇന്നലെ ആള്‍ക്കൂട്ടം കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.

മൂന്ന് ദിവസമേ ആയുള്ളൂ ഹനാന്‍ തമ്മനം ജംഗ്ഷനില്‍ മീന്‍ വില്‍പ്പന ആരംഭിച്ചിട്ട്. ഇതിനു മുമ്പ് ഒരുമിച്ച് മത്സ്യം വിറ്റിരുന്ന രണ്ട് പേര്‍ സാമ്പത്തികമായി വഞ്ചിക്കുകയും മോശമായി പെരുമാറുകയും ചെയ്തതോടെയാണ് ഒറ്റയ്ക്ക് മതി എന്ന് ഹനാന്‍ തീരുമാനിച്ചത്. തമ്മനത്തെ വിനോദ ലൈബ്രറിക്ക് മുന്നില്‍ ചെറിയ ഒരു സ്റ്റൂളിട്ട് മീന്‍ വെച്ചതോടെ ചൂടപ്പം പോലെ വാങ്ങാന്‍ ആളുണ്ടായി. മീന്‍പെട്ടി സൂക്ഷിക്കാനും ബാക്കി വരുന്ന മീന്‍ ഫ്രിഡ്ജില്‍ വെക്കാനും തൊട്ടടുത്തുള്ള ഒരു വീട്ടുകാരും സമ്മതിച്ചതോടെയാണ് ഹനാന് ആശ്വാസമായത്.

‘ഏഴാം ക്ലാസില്‍ തുടങ്ങിയതാണ് ഈ കഷ്ടപ്പാട്’; സോഷ്യല്‍ മീഡിയ അപഹസിക്കുന്ന ഹനാന്‍ ജീവിതം പറയുന്നു 
മാടവനയിലെ വാടക വീട്ടില്‍ നിന്ന് വെളുപ്പിന് നാല് മണിയോടെ ചമ്പക്കരയെത്തി മീനെടുക്കുന്നതാണ് പതിവ്. മീന്‍ എടുത്ത് വെക്കാനും തമ്മനം വരെ എത്തിക്കാനുമൊക്കെ ഒരു ഓട്ടോ ഡ്രൈവറുണ്ട്. സൈക്കിളും മീന്‍പെട്ടിയുമായി തമ്മനത്തെത്തുന്ന ഹനാന്‍ കച്ചവടം കഴിഞ്ഞ് രാത്രി സൈക്കിളില്‍ തന്നെ വീട്ടിലേക്ക് തിരിക്കും.

പത്രത്തില്‍ വാര്‍ത്ത വന്നത് മുതല്‍ ഹനാന് ക്കിലായിരുന്നു. നൂറുകണക്കിന് കോളുകളും ചാനലുകളില്‍ നിന്നുള്ള വിളിയും. എല്ലാത്തിനും ചുറുചുറുക്കോടെ മറുപടി. തമ്മനത്തെ മീന്‍ വില്‍ക്കുന്ന സ്ഥലത്ത് ഹനാനെത്തും മുമ്പേ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും തിങ്ങിനിറഞ്ഞിരുന്നു.

മീന്‍ വെക്കുന്ന വീട്ടിലെ അമ്മക്ക് എല്ലാവരോടും ഒരു അഭ്യര്‍ത്ഥന. 'വന്ന് കഴിഞ്ഞാല്‍ ആദ്യം എന്തെങ്കിലും അവളെ കഴിക്കാന്‍ സമ്മതിക്കണം. രാവിലെ ഒരു കട്ടന്‍ ചായ കുടിച്ച് പോയതാണ്.'

വൈറ്റില ഹബ്ബില്‍ സൈക്കിള്‍ വെച്ച് കോളെജില്‍ പോകലാണ് ഹനാന്റെ പതിവ്. ഏഴര മണിയോടെ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിലേക്ക് പുറപ്പെടും. അവിടെ ബിഎസ് സി കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. തിരിച്ച് മൂന്നരക്ക് പുറപ്പെട്ടാല്‍ അഞ്ചരയോടെ ഹബ്ബിലെത്തും. സൈക്കിളും ചവിട്ടി തമ്മനത്തേക്ക് വരുന്ന ഹനാനേയും കാത്ത് നിന്നവര്‍ക്ക് മുന്നിലേക്ക് കോളേജുകാര്‍ ഏര്‍പ്പാടാക്കിയ കാറിലാണ് അവള്‍ വന്നിറങ്ങിയത്. ചുറ്റും പൊതിഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ആദ്യം ഭക്ഷണം, പിന്നെ സംസാരം എന്ന ഉറപ്പ്. ഒരു ഇരുപത്തിരണ്ടുകാരിക്ക് അപൂര്‍വ്വമായ പതര്‍ച്ചയില്ലായ്മയും ആത്മവിശ്വാസവും.

ഭക്ഷണം കഴിക്കുമ്പോഴും ചുറ്റും ആളുകളാണ്. ചോദ്യങ്ങള്‍ നിലക്കാതായപ്പോള്‍ ഇത് കഴിയുന്നത് വരെ ക്ഷമിക്ക് എന്ന് പൊട്ടിത്തെറിച്ചു. ചെവിക്ക് സര്‍ജറി കഴിഞ്ഞിരിക്കുകയാണ്, ഒരുപാട് ഒച്ചയും പലഭാഗത്ത് നിന്നുള്ള ചോദ്യങ്ങളും ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ടുണ്ടായ താരപദവി ഇത്ര നാളത്തെ പോരാട്ടത്തിന്റെ ഫലമായിട്ടാണെന്നുള്ള ആത്മവിശ്വാസമാണ് ഹനാന്റെ ഓരോ ചലനങ്ങളിലും.

മുപ്പതോളം വാടക വീടുകള്‍ മാറി മാറി താമസിക്കുകയാണ് ഹനാനും ഉമ്മയും. കുടുംബത്തിന്റെ തകര്‍ച്ചയോടെ ഉമ്മക്കുണ്ടായ മാനസികാസ്വാസ്ഥ്യം വാടകവീടുകളില്‍ നിന്ന് നിരന്തരം ഇറക്കി വിടാന്‍ കാരണമാകുകയാണ്. ഏഴാം ക്ളാസ് മുതല്‍ പിതാവിന്റെ ബിസിനസില്‍ സഹായിയാണ് ഹനാന്‍. തനിച്ചായപ്പോഴും പഠനത്തോടൊപ്പം നിരവധി ജോലികള്‍. മുത്തു മാല വില്‍പനയും ഗാനമേളകളില്‍ പാടലും ഡബ്ബിങ്ങും കവിതയെഴുത്തുമൊക്കെ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018