Keralam

സോഷ്യല്‍ മീഡിയ കള്ളി എന്നുവിളിക്കുമ്പോള്‍, ഹനാന്‍ പറയുന്നു: ഞാന്‍ ഇന്നും മീന്‍ വില്‍ക്കാന്‍ എത്തും

യൂണിഫോമില്‍ മീന്‍വില്‍ക്കാന്‍ ഇറങ്ങിയത് സിനിമാ പ്രചാരണത്തിന് വേണ്ടിയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്നാല്‍ ജീവിക്കാന്‍ വേണ്ടി ഇനിയും മീന്‍വില്‍പ്പന തുടരുമെന്നാണ് ഹനാന്‍ പറയുന്നത്.

യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തുന്ന വിദ്യാര്‍ത്ഥിനി ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയെന്ന് സൂചന. സിനിമാ പ്രചാരണത്തിന് വേണ്ടിയാണ് മീന്‍ വില്‍പ്പന എന്നാണ്, ഹനാനെക്കുറിച്ചുള്ള പത്രറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം സോഷ്യല്‍മീഡിയയില്‍ ചിലര്‍ പ്രചരിപ്പിച്ചത്.

എന്നാല്‍, കള്ളിയെന്ന് ചിലര്‍ അധിക്ഷേപിക്കുന്നതൊന്നും അറിയാതെ ഹനാന്‍ ഇപ്പോള്‍ ചെവിയിലെ അണുബാധയെത്തുടര്‍ന്ന് ചികില്‍സയിലാണ്. ആശുപത്രിയില്‍നിന്ന് വിട്ടാല്‍ ഉടന്‍ മീന്‍വില്‍ക്കാന്‍ എത്തും എന്നാണ് അവര്‍ പറയുന്നത്.

യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. അമ്മയുടേയും തന്റെയും ജീവിതം മുന്നോട്ട് കൊണ്ട് പോകാനായിരുന്നു പഠനത്തിനൊപ്പം എറണാകുളം തമ്മനത്ത് മീന്‍ കച്ചവടം തുടങ്ങിയത്.

ഇതിനിടെയാണ് അവരെ സിനിമയിലേക്ക് ക്ഷണിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇതോടെ, സിനിമയുടെ പ്രചരണത്തിനാണ് മീന്‍വില്‍പ്പനെയെന്നായി സോഷ്യല്‍ മീഡിയയില്‍ ചിലര്‍.

കേരളം മുഴുവന്‍ തന്നെ കള്ളിയെന്ന് വിളിക്കുമ്പോള്‍ ഇന്ന് വൈകീട്ടും മീനെടുത്ത് കച്ചവടത്തിനിറങ്ങുമെന്ന് ഹനാന്‍ പറയുന്നു. ചെവിയുടെ ശസ്ത്രക്രിയ കഴിഞ്ഞിരുന്ന ഹനാന് വാര്‍ത്തയെ തുടര്‍ന്നുണ്ടായ ഫോണ്‍ കോളുകളേയും സംസാരത്തേയും തുടര്‍ന്ന് വീണ്ടും അണുബാധയുണ്ടായിരിക്കുകയാണ്.

ഇന്നലെ രാത്രി കോതമംഗലത്തെ സ്വകാര്യ ക്‌ളീനിക്കിലെത്തി ചികിത്സ തേടിയിരിക്കുകയാണ് ഹനാന്‍. ഇതിനിടെയാണ്

വ്യാജ വാര്‍ത്തയാണ് തന്റെ പേരില്‍ പ്രചരിക്കുന്നത് എന്നറിയുന്നത്. സാധാരണ മീനെടുക്കാനും കൊണ്ട് വരാനും സഹായിക്കുന്ന ഓട്ടോക്കാരനോട് ചമ്പക്കര മാര്‍ക്കറ്റില്‍ നിന്ന് പതിവ് പോലെ മീനെടുക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ആരോഗ്യം അനുവദിച്ചാല്‍ ഇന്നും കച്ചവടം നടത്തുമെന്നും ഹെനന്‍ ന്യുസ് റെപ്റ്റിനോട് പറഞ്ഞു

എന്നാല്‍ മൂന്ന് ദിവസം എങ്കിലും പരിപൂര്‍ണ്ണ വിശ്രമം ഉണ്ടെങ്കിലേ ഹനാന്റെ അസുഖം ഭേദപ്പെടൂ എന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018