Keralam

നിമിഷയുടെ കൊലപാതകം, പ്രതിസന്ധിയിലാകുന്നത് ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതം 

പെരുമ്പാവൂരിനടുത്ത്  എം.ഇ.എസ്സ് കവലയിൽ  പോലീസ് വാഹനങ്ങളുടേയും ജനങ്ങളുടേയും തിരക്കാണ്.

നിമിഷ എന്ന കോളേജ് വിദ്യാർത്ഥിനി  കൊല്ലപ്പെട്ടതിൻറെ ഞെട്ടൽ വിട്ട് മാറാതിരിക്കുകയാണ് പ്രദേശവാസികൾ. തിങ്കളാഴ്ച രാവിലെ വീടിനകത്ത് വെച്ചാണ് മോഷണ ശ്രമത്തിനിടെ  മുർഷിദാബാദ് സ്വദേശിയായ ബിജു  നിമിഷയെ കൊല ചെയ്തത്.

ഓട്ടോ ഡ്രൈവറായ തമ്പിയും ഭാര്യയും രണ്ട് മക്കളും വൃദ്ധയായ അമ്മയും താമസിക്കുന്ന വീട് പോലീസ് അടച്ച് സീൽ ചെയ്തിരിക്കുകയാണ്‌. വരാന്തയിലെ ടൈൽസിലും പുറക് വശത്തെ തിണ്ണയിലുമെല്ലാം ചോര തളം കെട്ടി കിടക്കുന്നു.

എ.കെ. ഫ്ളേവേഴ്സ് എന്ന കമ്പനിയിലെ തൊഴിലാളിയായ ബിജു സമീപത്ത് കൂടി പോകുമ്പോൾ നിമിഷയുടെ മുത്തശ്ശി ഈ വരാന്തയിലിരിക്കുന്നത് കണ്ടു. വീട്ടിൽ മറ്റാരുമില്ലെന്ന ധാരണയിൽ വൃദ്ധയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയും അവർ ബഹളം വെക്കുകയുമായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് വന്ന നിമിഷ മോഷണശ്രമം തടയുന്നതിനിടക്കാണ് കൊല ചെയ്യപ്പെട്ടത്‌. പച്ചക്കറി അരിഞ്ഞ് കൊണ്ടിരുന്ന നിമിഷയുടെ കയ്യിലുണ്ടായിരുന്ന കത്തി വാങ്ങിയാണ് പ്രതി കഴുത്തിൽ കുത്തിയത്. നിമിഷയുടെ  കരച്ചിൽ കേട്ട് ഓടി വന്ന പിതൃസഹോദരൻ ഏലിയാസിനും  കയ്യിൽ കുത്തേറ്റു. നിമിഷയുടെ അച്ഛൻ തമ്പിയേയും അയൽവാസിയായ അബ്ബാസിനേയും ആക്രമിച്ചു.. ഇതിനിടെ ഓടിക്കൂടിയ ബന്ധുക്കൾ ബിജുവിനെ ഒരു മുറിയിലാക്കിയെങ്കിലും ഓടാമ്പൽ ഇട്ടിരുന്നില്ല. നിമിഷയെ ആശുപത്രിയിലെത്തിക്കുന്ന തിരക്കിനിടയിൽ ഇറങ്ങിയോടിയ പ്രതി സമീപത്തെ പണി തീരാത്ത കെട്ടിടത്തിൽ ഒളിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുകയും തിങ്ങിപ്പാർക്കുകയും ചെയ്യുന്ന സ്ഥലമാണ് പെരുമ്പാവൂർ. ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ കുറ്റവാളികളാണെന്നും നാടിനെ അരക്ഷിതമാക്കുന്നെന്നും ഉള്ള പ്രചാരണങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ് നിമിഷയുടെ കൊലപാതകം. പ്രദേശവാസികളെല്ലാം തന്നെ ഈ തൊഴിലാളികൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. പെരുമ്പാവൂരിലെ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇതരസംസ്ഥാനൊഴിലാളികളുടെ ജീവിതത്തെ  ബാധിക്കും വിധത്തിൽ പൊതുജന രോഷം രൂപപ്പെട്ടിട്ടുണ്ട്.

നിയമ വിദ്യാർത്ഥിനിയായ ജിഷ രണ്ട് വർഷം മുമ്പ് ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടതും പെരുമ്പാവൂരിലാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുൽ ഇസ്ളാമും ഇതരസംസ്ഥാന തൊഴിലാളി. ജിഷ കൊല്ലപ്പെട്ട സമയത്ത് പെരുമ്പാവൂരിൽ ഇതരസംസ്ഥാനക്കാർക്കെതിരെ ഉണ്ടായ  എതിർപ്പിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോൾ രൂപപ്പെടുന്നത്.

നിമിഷ കൊലപ്പെട്ട വാർത്ത കേട്ട് ജിഷയുടെ അമ്മ രാജേശ്വരി സംഭവസ്ഥലത്തേക്കെത്തി.  എൻറെ മകളുടെ കേസിലുണ്ടായ അവസ്ഥ ഇവിടെ ഉണ്ടാകരുതെന്നും പ്രതിയെ ജനങ്ങൾ കൈകാര്യം ചെയ്യണമെന്നും ഉള്ള അവരുടെ പ്രതികരണത്തെ അനുകൂലിക്കുകയാണ്  നാട്ടുകാരും. നിമിഷയുടെ കൊലപാതകിയെ പിടിച്ച ഉടനെ പോലീസെത്തിയതിനാൽ നാട്ടുകാർ  ഇയാളോട് വൈകാരിക  രോഷം തീർക്കാനുള്ള സാഹചര്യം ഒഴിവാക്കാനായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018