Keralam

‘കാലത്തിന്റെ തിരശ്ശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാവും’; ചലച്ചിത്ര പുരസ്‌ക്കാര വേദിയില്‍ വിവാദത്തിന് മറുപടിയുമായി മോഹന്‍ലാല്‍ 

2015ല്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ചലച്ചിത്ര പുരസ്‌ക്കാര വിതരണ വേദിയിലെ വിശിഷ്ടാതിഥിയെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ മറുപടിയുമായി മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരുടെ അടുത്തേക്ക് വരാന്‍ തനിക്ക് ആരുടേയും അനുവാദം വേണ്ടെന്നാണ് മോഹന്‍ലാലിന്റെ പ്രതികരണം. തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേകക്ഷണപ്രകാരമാണ് മോഹന്‍ലാല്‍ ചടങ്ങില്‍ എത്തിയത്.

സഹപ്രവര്‍ത്തകരുടെ അടുത്തേക്ക് വരുന്നതിന് തനിക്ക് ആരുടേയും അനുവാദത്തിന്റെ ആവശ്യമില്ല. സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നത് കാണുന്നത് എന്റെ അവകാശമാണ്. കാലത്തിന്റെ തിരശ്ശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാവും. 
മോഹന്‍ലാല്‍ 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമെ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ താരങ്ങളും സംവിധായകരും എഴുത്തുകാരും സാസ്‌കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രമായിരിക്കണം. അതിന് കോട്ടം തട്ടുന്ന വിധത്തില്‍ ഒരു മുഖ്യ അതിഥിയെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്.

അതിനാല്‍ ചടങ്ങില്‍ നിന്നും മുഖ്യ അതിഥിയെ ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ സംയുക്ത പ്രസ്താവനയുടെ ഉളളടക്കം. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ വിവാദങ്ങളെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ തളളിക്കളഞ്ഞിരുന്നു. മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തില്‍ യുക്തിയില്ല.

മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആരും നിവേദനം നല്‍കിയിട്ടില്ല. മോഹന്‍ലാല്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഇന്ദ്രന്‍സും വി സി അഭിലാഷും ഇക്കാര്യം വ്യക്തമാക്കിയതാണ്.

ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് സിനിമ നിരൂപകന്‍ സി.എസ് വെങ്കിടേശ്വരന്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവെച്ചിരുന്നു. കൂടാതെ സംവിധായകന്‍ ഡോ.ബിജു പ്രതിഷേധ സൂചകമായി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കാണിച്ച് ചലച്ചിത്ര അക്കാദമിക്ക് കത്ത് അയച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018