Keralam

പോസ്റ്റ്‌മോര്‍ട്ടം ഇസ്ലാമികമല്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അക്രമം, ഇടപെടാതെ പോലീസ്

മൃതദേഹത്തോട് ക്രൂരത ചെയ്ത ഉമ്മാക്കും മകൾക്കും ശിക്ഷ കിട്ടാൻ അള്ളാഹുവിനോട് ദുആ ചെയ്യുക എന്ന തരത്തിലാണ് വാട്ട്സാപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്.

പിതൃമാതാവിൻറെ മരണ ശേഷം പോസ്റ്റ്മോർട്ടം  നടത്തിച്ചതിന് സാമൂഹ്യാക്രമണം നേരിടുന്നെന്ന് പെൺകുട്ടി. തിരൂർ മുത്തൂർ സ്വദേശിയായ  ഷെറീനയാണ് പോസ്റ്റ്‌മോര്‍ട്ടം ഇസ്ലാമികമല്ല എന്ന കാരണം പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലെ അപകീർത്തിപ്പെടുത്തലിന് വിധേയയാകുന്നത്‌. ഷെറീനയുടേയും മാതാവിൻറെയും ചിത്രം വച്ച് ഇവർ മൃതദേഹത്തെ അവഹേളിച്ചു എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇതിൽ കേസ് കൊടുക്കാൻ ചെല്ലുമ്പോൾ ഭീഷണിപ്പെടുത്തുകയും പരാതി സ്വീകരിക്കാതിരിക്കുകയും ചെയ്യുകയാണെന്ന് ഷെറീന പറയുന്നു.

ഷെറീനയുടെ പിതാവിന് രണ്ട് ഭാര്യമാരുണ്ട്. ആദ്യത്തെ ഭാര്യയിലുള്ള മകൻ ആരിഫ്  ഷെറീനയേയും മാതാവിനേയും ശാരീരികമായി ആക്രമിക്കുക പതിവാണ്.  പിതൃമാതാവായ ഉമ്മാച്ചു മരിച്ച സമയത്ത് മുൻകാല വൈരാഗ്യം വെച്ച് ഇവർ കേസ് കൊടുക്കുമെന്ന ഭയത്താലാണ് ഷെറീന തിരൂർ പോലീസ് സ്റ്റേഷനിൽ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് പരാതി നൽകിയത്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയ സമയത്ത് പിതൃമാതാവിനെ കൊണ്ട് ഷെറീനക്കും മാതാവിനെതിരെയും മൊഴികൾ നൽകിയിരുന്നു എന്നതിനാൽ ഷെറീനയുടെ അഭിഭാഷകനാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്.

മെയ് 25 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ  വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും  മരണത്തിൽ ദുരൂഹതയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ വിഷയത്തെ തുടർന്ന് താമസിക്കുന്ന വീട്ടിൽ നിന്നും ഏറെ ദിവസം ഇവരെ മാറ്റി നിർത്തിയതായി ഷെറീന പറയുന്നു.

മൃതദേഹത്തോട് ക്രൂരത ചെയ്ത ഉമ്മാക്കും മകൾക്കും ശിക്ഷ കിട്ടാൻ അള്ളാഹുവിനോട് ദുആ ചെയ്യുക എന്ന തരത്തിലാണ് വാട്ട്സാപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ക്രൂരത കാട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് നാട്ടുകാരെ കൊണ്ട് ഉപരോധവും ബഹിഷ്കരണവും നടത്തിക്കാൻ ഈ സാഹചര്യങ്ങൾ ഇടയാക്കിയെന്ന് ഷെറീന തിരൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അപകീർത്തിപ്പെടുത്തിയതിന് പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ്  തയ്യാറായിട്ടില്ല. പരാതിക്കൊപ്പം വെച്ച സ്ക്രീൻഷോട്ടിലുള്ള ഷെറീനക്ക് ഈ സന്ദേശങ്ങൾ അയച്ച് കൊടുത്ത സുഹൃത്തുക്കളെ കുടുക്കുമെന്നും വാട്ട്സാപ്പ് മെസേജുകളുടെ ഉറവിടം കണ്ടെത്താനാകില്ലെന്നും പോലീസ് പറഞ്ഞതായും ഷെറീന ആരോപിക്കുന്നു.  കളക്ടർക്കും എസ്‌.പിക്കും ഉൾപ്പെടെ ഷെറീന നൽകിയ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും കോടതിയിൽ നിന്ന് നിർദ്ദേശം ലഭിക്കാതെ തങ്ങൾക്ക് എഫ്.ഐ.ആർ ഇടാനാകില്ലെന്നാണ് തിരൂർ സർക്കിൾ ഇൻസ്പെക്ടർ പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018