Keralam

കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ നടന്‍ രാം ചരണ്‍ തേജ 60 ലക്ഷം രൂപ നല്‍കി; ഭാര്യ ഉപാസന കമിനേനി 1.20 കോടി രൂപയും 

പൊതുജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചും സഹായ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടും നിരവധി താരങ്ങള്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ സഹായിച്ച് തെലുങ്ക് സിനിമാ ലോകം. നടന്‍ രാംചരണ്‍ തേജ 60 ലക്ഷം രൂപയും 10 ടണ്‍ അരിയും നല്‍കും. ഭാര്യ ഉപാസന കാമിനേനി 1.20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി യോ വിസാഗ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്‍ പ്രഭാസ് 1 കോടി രൂപ നല്‍കും. നടന്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്.

മലയാള സിനിമാ മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ധനസഹായം നല്‍കിയിരുന്നു.സിനിമാനടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷമാണ് സംഭാവന നല്‍കിയത്. വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേംബറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം ജില്ലാ കലക്ടറുമായി പങ്കുവെക്കുകയും ജില്ലാ ഭരണകൂടം കൈക്കൊള്ളുന്ന നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് ഇന്നറിയിച്ചിരുന്നു. നാളെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്ക് നേരിട്ട് തുക കൈമാറും.

അക്കൗണ്ടിന്റെ വിശദാംശങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളുമടക്കം പങ്ക് വെച്ചുക്കൊണ്ട് ദുരന്തത്തെ ഒന്നായി നേരിടണമെന്ന് മോഹന്‍ലാലും മമ്മൂട്ടിയും നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

പ്രളയക്കെടുതിയില്‍ പെട്ടവരെ സഹായിക്കാന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തുന്നത്. താര സംഘടനയായ അമ്മ പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു. നടന്‍ കമലഹാസനും വിജയ് ടിവിയും ചേര്‍ന്ന് 50 ലക്ഷവും, കാര്‍ത്തിയും സൂര്യയും ചേര്‍ന്ന് 25 ലക്ഷം, തെലുങ്ക് നടന്‍ തമിഴ് താരസംഘടന അഞ്ച് ലക്ഷം രൂപയും നല്‍കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018