Keralam

പ്രളയമേഖലയില്‍ കുടിവെള്ളം ഉപയോഗിക്കും മുമ്പ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

ഡെറ്റോള്‍ മണം കൊണ്ടു നല്ലതാണെങ്കിലും ശക്തമായ അണുനശീകരണ ഉപാധിയല്ലെന്ന് തിരിച്ചറിയണം. ബ്ലീച്ചിംഗ് പൗഡര്‍ വെള്ളത്തില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ലോറിന്‍ വാതകമാണ് ജലത്തെ അണുവിമുക്തമാക്കുന്നത്.

പ്രളയക്കെടുതിയില്‍ നിന്നും സംസ്ഥാനം കരകയറുകയാണ്. മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങി. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവര്‍ക്കും. വീട്ടിലേക്ക് തിരികെ കയറുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതില്‍ പ്രധാനം കുടിക്കാന്‍ കിണറുകളില്‍ നിന്നോ മറ്റു കുളങ്ങളില്‍ നിന്നോ വെള്ളം ശേഖരിക്കുന്ന വരുടെ ബുദ്ധിമുട്ടുകള്‍ തന്നെയാണ്. മിക്കയിടത്തും തന്നെ കിണറുകളിലും മറ്റും മലിന ജലം കയറി ഉപയോഗ ശൂന്യമായ അവസ്ഥയുണ്ടാകും. വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങളും കിണറുകളിലും പരിസരത്തും അടിഞ്ഞിട്ടു ഉണ്ടാകും. ഇത്തരം കിണറുകളില്‍ നിന്ന് വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതര രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

എന്നാല്‍ വളരെ എളുപ്പത്തില്‍, ഈ കിണറുകള്‍ ഉപയോഗപ്രദമായ രീതിയില്‍ ശുദ്ധീകരിച്ചു എടുക്കാന്‍ സാധിക്കും. വീടും പരിസരവും കിണറുമെല്ലാം വൃത്തിയാക്കുന്നതിന് ആളുകള്‍ കൂടുതലും അന്വേഷിക്കുന്നത് ഡെറ്റോളായിരിക്കും. മണം കൊണ്ടു നല്ലതാണെങ്കിലും ശക്തമായ അണുനശീകരണ ഉപാധിയല്ലിതെന്നാണ് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് നോക്കിയാലോ....

കിണറുകള്‍ ശുദ്ധമാക്കുന്ന രീതി

  • കിണറിനു ബലക്ഷയമോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കണം.
  • കിണറിന്റെ ചുറ്റുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണം.
  • കിണറുകളില്‍ വെള്ളം കയറിയ സാഹിചര്യമുണ്ടെങ്കില്‍ അത്തരം കിണറുകളിലെ വെള്ളം വറ്റിക്കുക.
  • വെള്ളം പൂര്‍ണ്ണമായി വറ്റിച്ചതിന് ശേഷം കിണറില്‍ നിറയുന്ന വെള്ളമാണ് ശുദ്ധീകരിക്കുക. വെള്ളം കയറാത്ത കിണറുകളില്‍ വറ്റിക്കേണ്ട ആവശ്യമില്ല.

കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി

  • വളരെ വേഗത്തില്‍ ലഭ്യമായ ബ്ലീച്ചിംഗ് പൗഡര്‍ ആണ് നമ്മള്‍ വെള്ളം ശുദ്ധമാക്കാന്‍ ഉപയോഗിക്കുക. ബ്ലീച്ചിംഗ് പൗഡര്‍ വെള്ളത്തില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ലോറിന്‍ വാതകമാണ് ജലത്തെ അണുവിമുക്തമാക്കുന്നത്.
  • ബ്ലീച്ചിംഗ് പൗഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്റെ അളവ്. 33 ശതമാനം ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി പറയുന്ന അളവുകള്‍.
  • കിണറിലെ വെള്ളത്തിന്റെ അളവ് ആദ്യം കണക്കാക്കണം. അതിനു ആദ്യം കിണറിന്റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടര്‍ന്ന് ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്റെ ആഴം മീറ്ററില്‍ കണക്കാക്കുക (H)...വെള്ളത്തിന്റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍
  • ക്ലോറിനേഷന്‍ നടത്തുന്നതിന് 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൗഡര്‍ ആണ് ആവശ്യം.
  • ഒത്തിരി പഴകിയ തല്ലാത്ത ബ്ലീച്ചിംഗ് പൗഡര്‍ വേണം ഉപയോഗിക്കാന്‍. ഈ തോതില്‍ വേണ്ട പൗഡറിന്റെ അളവ് കണ്ടെത്തണം. വളരെ മലിനമായ വെള്ളം ആണെങ്കില്‍ 3-4 ഇരട്ടി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കണം.
  • ഒരു ചെറിയ ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ എടുത്തു ചെറിയ പേസ്റ്റ് രൂപത്തില്‍ ആക്കണം. ഇതിലേക്ക് പാത്രത്തിന്റെ മുക്കാല്‍ ഭാഗം ഇതും വരെ വെള്ളം ഒഴിച്ച് നന്നായി കലക്കണം. എന്നിട്ട് 10 മിനിട്ട് അനക്കാതെ വെക്കുക.
  • 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക.
  • ഒരു മണിക്കൂര്‍ നേരം കഴിഞ്ഞതിനു ശേഷം വെള്ളം ഉപയോഗിക്കാം. വെള്ളം സുരക്ഷിതം ആവണമെങ്കില്‍ ക്ലോറിന്റെ അളവ് ഒരു ലിറ്ററില്‍ 0.5 mg വേണം. നമ്മുടെ സാഹിചര്യത്തില്‍ ഇത് കണക്കാക്കാന്‍ ബുദ്ധിമുട്ട് ആയതുകൊണ്ട്, വെള്ളം തിളപ്പിച്ച് തന്നെ ഉപയോഗിക്കുക. ഒന്ന് രണ്ടു മിനിട്ടുകള്‍ എങ്കിലും തിളപ്പിച്ചതിനു ശേഷം വേണം വെള്ളം ഉപയോഗിക്കാന്‍.
  • വെള്ളം ശുദ്ധമാക്കിയതിനു ശേഷം, പമ്പ് ഉപയോഗിച്ച് വെള്ളം ടാങ്കില്‍ നിറയ്ക്കണം. ടാപ്പുകള്‍ തുറന്നു പൈപ്പുകളില്‍ കെട്ടികിടക്കുന്ന പഴയ വെള്ളം ഒഴുക്കി കളയണം. വെള്ളത്തില്‍ നിന്നും ക്ലോറിന്റെ മണം വരുന്നത് വരെ വെള്ളം ഒഴുക്കി കളയുക. ഇതിനു ശേഷം ടാപ്പുകള്‍ പൂട്ടി 12 മണിക്കൂര്‍ വെക്കുക, ഇങ്ങനെ ചെയ്യുന്നത് വഴി ടാങ്കും, പൈപ്പ് ലൈനും അണുവിമുക്തമാകും.

വീടിന്റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി

  • പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അണുവിമുക്തം ആക്കാന്‍ സാധിക്കില്ല.
  • 1 ശതമാനം ക്ലോറിന്‍ ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്ന കണക്കിന് ലായനി തയ്യാറാക്കാം.
  • നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 - 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല.
  • അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്‍ മണം മാറ്റാം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018