Keralam

മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ആദരം; പ്രതിദിനം 3000 വീതം നല്‍കും; തകര്‍ന്ന ബോട്ടുകളുടെ അറ്റകുറ്റപണിയും സര്‍ക്കാര്‍ ഏറ്റെടുക്കും 

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യതൊഴിലാളികളുടെ സേവനത്തെ ആദരിച്ച് സംസ്ഥാന സര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഓരോ ബോട്ടുകള്‍ക്കും ഇന്ധനത്തിന് പുറമേ ദിവസം 3000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത് കൂടാതെ ഇതിനാവശ്യമായി വന്ന ഇന്ധന ചെലവും സര്‍ക്കാര്‍ വഹിക്കും. രക്ഷാപ്രവര്‍ത്തനത്തിനിടെ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയത ബോട്ടകളുടെ അറ്റകുറ്റപ്പണിയും സര്‍ക്കാര്‍ ഏറ്റടെുക്കും. തകര്‍ന്ന ബോട്ടകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. രക്ഷാ പ്രവര്‍ത്തനത്തിന് ഏറ്റെടുത്ത ബോട്ടുകള്‍ കേടുപാടില്ലാതെ ഉടമകള്‍ക്ക് തിരിച്ചെത്തിക്കും. മത്സ്യതൊഴിലാളികള്‍ നാടുകളില്‍ തിരിത്തിയാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാപ്രളയത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങള്‍ മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായത് മത്സ്യത്തൊഴിലാളികളുടെ ഇടപെടല്‍. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ മത്സ്യത്തൊഴിലാളികളും വളളങ്ങളുമാണ് ദുരന്തബാധിതരെ രക്ഷപ്പെടുത്താനായി മുന്നിട്ടിറങ്ങിയത്.

പ്രളയം വിഴുങ്ങിയ പത്തനംതിട്ട ജില്ലയിലെ റാന്നി, പന്തളം, കോഴഞ്ചേരി, ആറന്മുള, തിരുവല്ല എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ അടക്കമുളള പ്രദേശങ്ങളിലും തിരുവനന്തപുരത്തെ തീര പ്രദേശങ്ങളായ വിഴിഞ്ഞം, പൂന്തുറ, അഞ്ചുതെങ്ങ്, വലിയതുറ എന്നിവിടങ്ങളില്‍ നിന്നുളള മത്സ്യത്തൊഴിലാളികളാണ് രംഗത്തിറങ്ങിയത്.

വലിയ വാഹനങ്ങളില്‍ വളളം പത്തനംതിട്ടയിലെത്തിച്ചും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞുമാണ് സജീവ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ഇവര്‍ നടത്തുന്നത്. കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, തീരങ്ങളിലെ ഇടവക പളളികളുടെയും തിരുവനന്തപുരം ജില്ലാ ഭരണകൂടം എന്നിവയുടെ മേല്‍നോട്ടത്തിലായിരുന്നു ഇവര്‍ മുന്നിട്ടിറങ്ങിയത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുമാത്രമായി നൂറിലേറെ വളളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ദുരന്ത ബാധിത പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഒരു ബോട്ടില്‍ മൂന്ന് മത്സ്യത്തൊഴിലാളികളും രണ്ട് പൊലീസുകാരും എന്ന രീതിയിലാണ് ദുരിതബാധിതരെ രക്ഷപ്പെടുത്താനായുളള യാത്ര. ഇത്തരത്തില്‍ രക്ഷപ്പെടുത്താനുളള നീക്കത്തിനിടയില്‍ ഒരു ബോട്ട് പൂര്‍ണമായും ഇടിച്ച് തകരുകയും ചിലതിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എറണാകുളം ജില്ലയിലെ വൈപ്പിന്‍, ചെല്ലാനം ഭാഗങ്ങളില്‍ നിന്നും തൃശൂര്‍ ചാവക്കാട് നിന്നും പ്രളയബാധിതരെ രക്ഷപ്പെടുത്താന്‍ വളളങ്ങളിറങ്ങിയിട്ടുണ്ട്. ആലുവ, കടുങ്ങല്ലൂര്‍, ചാലക്കുടി, പറവൂര്‍, പെരുമ്പാവൂര്‍, കളമശേരി എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം. ഇവരുടെ വളളങ്ങളിലേക്ക് ആവശ്യമായ ഡീസല്‍ നല്‍കുന്നത് സര്‍ക്കാരാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018