Keralam

ക്യാംപുകളില്‍ 7,24,649 പേര്‍; പുനരധിവാസത്തിനും മാലിന്യ നീക്കത്തിനും പ്രത്യേക സംവിധാനമെന്ന് മുഖ്യമന്ത്രി; പാഠപുസ്തകങ്ങള്‍ സൗജന്യം

രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെത്തിയതിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് കൂടി കടക്കുകയാണ് സംസ്ഥാനം.

പ്രളയ ദുരന്തത്തില്‍ സംസ്ഥാനത്ത് 5645 ദുരിതാശ്വാസ ക്യാംപുകളിലായി ഉള്ളത് 724649 പേര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും അടുത്ത ഘട്ടം പുനരധിവാസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ വരുത്തി.

പ്രഥമ പരിഗണന നല്‍കിയത് ജീവന്‍ രക്ഷിക്കാനായിരുന്നു ഊന്നല്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ലക്ഷ്യം കണ്ടു. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് അടുത്ത ഘട്ടം. അതിനാണ് ഊന്നല്‍ നല്‍കുക. ഏതെങ്കിലും പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനും ശ്രമിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് മാറുകയാണ് ഇനി.

ക്യാംപുകളില്‍ അവശ്യം വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക ചുമതല ഇതിന് നല്‍കി. പ്രാദേശിക സഹകരണം ലഭ്യമാക്കാനുള്ള ശ്രമം തുടരും. ക്യാംപില്‍നിന്ന് വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ അവിടെ അവശ്യം വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ ഉറപ്പുവരുത്തണം. ശുദ്ധജലം ലഭ്യമാക്കണം. മലിനീകരിക്കപ്പെട്ട ജലസ്രോതസ്സുകള്‍ശുദ്ധീകരിക്കാന്‍ ശ്രദ്ധിക്കണം. പൈപ്പുകള്‍ മുറിഞ്ഞുപോയത് നന്നാക്കണം. ഇത്തരം കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും. പുനരധിവാസത്തിന് സഹായം നല്‍കാന്‍ പറ്റുന്ന എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തും. റസിഡന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ ഏകോപിപ്പിക്കും.

ക്യാംപുകളില്‍ പോകാതെ വീടുകളില്‍ ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ പറ്റാതെ നില്‍ക്കുന്നു. അവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള നടപടിയെടുത്തിട്ടുണ്ട്. ക്യാംപുകളില്‍ വനിതാ പൊലീസ് ഉണ്ടാകും. കഴിയാവന്നത്ര വനിതാപൊലീസിനെ ക്യാംപുകളില്‍ വിന്യസിക്കും.

ക്യാംപുകളില്‍ 7,24,649  പേര്‍; പുനരധിവാസത്തിനും മാലിന്യ നീക്കത്തിനും പ്രത്യേക സംവിധാനമെന്ന് മുഖ്യമന്ത്രി; പാഠപുസ്തകങ്ങള്‍ സൗജന്യം

വൈദ്യുതി ബന്ധം തകര്‍ന്നുപോയത് പുനഃസ്ഥാപിക്കുമ്പോള്‍ വീടുകളുടെ നില കൂടി പരിശോധിച്ച് മാത്രമേ ചെയ്യൂ. അപകടം പറ്റാതിരിക്കാനുള്ള മുന്‍കരുതലാണിത്. തെരുവ് വിളക്കും കുടിവെള്ള വിതരണത്തിനുള്ള പമ്പ് പ്രവര്‍ത്തിക്കാന്‍ വേണ്ട വൈദ്യുതിയും ആദ്യം ഘട്ടം തന്നെ ശരിയാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ വീടുകള്‍ പരിശോധിച്ച ശേഷം മാത്രമേ വീടുകളില്‍ വൈദ്യുതി വിതരണം ശരിയാക്കൂ.

മാലിന്യം നീക്കമാണ് പ്രധാനം. വീടുകളില്‍ കെട്ടിക്കിടക്കുന്ന ചെളി പകര്‍ച്ച വ്യാധിക്ക് ഇടയാക്കും. അത് മുന്‍കൂട്ടി കണ്ട് ശുചിത്വത്തിന് മുന്‍തൂക്കം നല്‍കും. മാലിന്യവിമുക്തമായ അവസ്ഥയുണ്ടാക്കണം. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനത്തിന് സംസ്ഥാന കോ ഓഡിനേഷന്‍കമ്മിറ്റി യോഗം ചേര്‍ന്ന് വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബഹുജനങ്ങളെയും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ച് ഈപ്രവര്‍ത്തനങ്ങള്‍ ചെയ്യും. വിപുലമായി സന്നദ്ധ പ്രവര്‍ത്തകര്‍ വേണം. എല്ലാ വാര്‍ഡുകളിലും വ്യത്യസ്ത ടീമുകള്‍ വേണം. ഇതിന് താല്‍പര്യമുള്ളര്‍ക്ക് ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ അവസരം നല്‍കും. വില്ലേജുകളില്‍ ഇന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനുണ്ടാകം. വളണ്ടിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെകര്‍മാര്‍ ഓരോ സ്ഥലത്തും ഉണ്ടാകണം. ഇതനുസരിച്ചായിരിക്കണം ക്ലോറിനേഷനും ബ്ലീച്ച് പൗഡറിന്റെ ഉപയോഗവും. ആരോഗ്യവകുപ്പ് ഇത് ഏകോപിപ്പിക്കും.

പഞ്ചായത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍പ്‌സെകര്‍മാരെ നിയോഗിക്കും. നിലവിലുള്ളവര്‍ക്ക് പുറമെ കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍പ്‌സെക്ടര്‍മാരെ നിയമിക്കും. മാലിന്യ മുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പ്രോട്ടോക്കോള്‍ ഉണ്ടാക്കും. ആരോഗ്യവകുപ്പ് സെക്രട്ടറിയും തദ്ദേശ ഭരണ സെക്രട്ടറിയും ചേര്‍ന്ന ഉപസമിതി ഇതിന് മേല്‍നോട്ടം വഹിക്കും.

ഫയര്‍ഫോഴ്‌സ് ചെളിയും മറ്റും നീക്കം ചെയ്യും. പ്രായമുള്ളവരും വെള്ളത്തില്‍ കുറേ ദിവസം കഴിഞ്ഞവരും ക്യാംപുകളില്‍ കഴിഞ്ഞവരെയും നേരിട്ട പ്രയാസങ്ങള്‍ അവരെ രോഗാതുരമാക്കും. അത് നേരിടാന്‍ നടപടിയെടുക്കും. രോഗം വരാതിരിക്കാനുള്ള കരുതലാണ് ആദ്യം വേണ്ടത്. ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന മുന്‍കരുതല്‍ എടുക്കാന്‍ തീരുമാനമായിട്ടുണ്ട്. ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെയും സേവനം ഇതിന് ലഭ്യമാക്കും. ക്യാംപുകളില്‍ മരുന്ന് ലഭ്യമാകാന്‍ സന്നദ്ധരായി കമ്പനികള്‍ തന്നെ മുന്നോട്ടുവന്നിട്ടുണ്ട്. ഇന്‍സുലിന്‍, ഡയലാലിസ് ചികിത്സ തേടുന്നവരെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടിയെടുത്തിട്ടുണ്ട്. ക്യാംപുകളിലേക്ക് ഡോക്ടര്‍മാരുടെ സേവനുമുണ്ടാകും. പഞ്ചായത്തുകള്‍ ആവശ്യമെങ്കില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. മറ്റം സംസ്ഥാനങ്ങളല്‍നിന്നും കമ്പനികളും മരുന്നുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് ഏകോപിപ്പികുന്നതിന് നോഡല്‍ ഓഫീസറെ നിയോഗിച്ചു.

ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങി. റയില്‍ ഗതാഗതം യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. റോഡ് പുനഃസ്ഥാപിക്കുന്നതിന് പിഡബ്ല്യൂഡി-ദേശീയ പാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ഇത് പുനഃസ്ഥാപിക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര യാത്രകള്‍ നടത്തും. റോഡുകളില്‍ 4441 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. 221 പാലങ്ങള്‍ പ്രളയത്തില്‍ പെട്ടത്. 51 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്.

സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ ആദ്യം വിനിയോഗിച്ചു. വീടുകളില്‍ വെള്ള കയറിയപ്പോള്‍ നഷ്ടപ്പെട്ട രേഖകള്‍ പാഠപുസ്തകങ്ങല്‍ എന്നിവ ലഭ്യമാക്കുന്നതിന് നടപടി സ്വീകിക്കും. ഓരോ വകുപ്പിന് പ്രത്യേകം അപേക്ഷ നല്‍കി കാത്തിരിക്കേണ്ടതില്ല. ഇതിനായി ഐടി അധിഷ്ടിത സൗകര്യം ഉറപ്പാക്കും. നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കും. പുസ്തകങ്ങള്‍ അച്ചടിച്ചുവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് കൊടുക്കുന്ന കണക്ക് അനുസരിച്ച് പുസ്തകം എത്തിക്കും. ഓണപ്പരീക്ഷ കുറച്ച് കഴിഞ്ഞേ നടത്തൂ. കുട്ടികളുടെ യൂണിഫോം നല്‍കും.

മത്സ്യത്തൊഴിലാളികളുടെ സഹകരണം വലിയ തോതില്‍ ലഭിച്ചു. അവര്‍ക്ക് ഇന്ധനത്തിന് പുറമെ ദിവസം തോറും 3000 രൂപ നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ബോട്ടുകള്‍ തകര്‍ന്നതിന് നഷ്ടപരിഹാരം നല്‍കും. ദുരിതാശ്വാസ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ വാങ്ങിയത് മടക്കി നല്‍കും. തദ്ദേശ സ്ഥാപനങ്ങള്‍ അവര്‍ക്ക് സ്വീകരണം നല്‍കും.

ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് രക്ഷാപ്രവര്‍ത്തനത്തിലുണ്ടായത്. ഇതേ സംസ്‌കാരം ഊട്ടിയുറപ്പിച്ച് മുന്നോട്ടുകൊണ്ടുപോകണം.

വലിയ സഹകരണമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും സന്ദര്‍ശിച്ചു. ഏത് സഹകരണം ആവശ്യപ്പെടാം എന്നാണ് വാഗ്ദാനം ചെയ്തത്. ഇതെല്ലാം നന്ദിയോടെ സ്മരിക്കുന്നു. ഗവര്‍ണറുടെ സേവനത്തെയും സ്മരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളും പ്രവാസികളും ഉള്‍പ്പടെ സഹായം വാഗ്ദാനം ചെയ്ത എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018