Keralam

പാണ്ടനാട് കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി; ബോട്ട് തകരാറിലായതാണ് തിരിച്ചെത്താന്‍ വൈകിയത് 

ഇന്നലെ വൈകിട്ടാണ് ആറ് പേരടങ്ങുന്ന സംഘം ചെങ്ങന്നൂരിലെ പാണ്ടനാട്ടില്‍ ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. നാലു മത്സ്യത്തൊഴിലാളികളും രണ്ട് പ്രദേശവാസികളുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 

രക്ഷാപ്രവര്‍ത്തനത്തിനിടെ ചെങ്ങന്നൂര്‍ പാണ്ടനാട് നിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി.ബോട്ട് തകരാറിലായതാണ് തിരിച്ചെത്താന്‍ വൈകിയത്. ഇന്നലെ വൈകിട്ടാണ് ആറ് പേരടങ്ങുന്ന സംഘം ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. നാലു മത്സ്യത്തൊഴിലാളികളും രണ്ട് പ്രദേശവാസികളുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

മഴക്കെടുതിയിലും പ്രളയത്തിലും ഇന്ന് സംസ്ഥാനത്ത് അഞ്ചുപേരാണ് മരിച്ചത്. ഇതില്‍ മൂന്നുപേര്‍ വെളളക്കെട്ടില്‍ വീണാണ് മരണമടഞ്ഞത്. തൃശൂര്‍ വൈന്തല സ്വദേശികളായ തോമസ്,ഗോപിനാഥന്‍ എന്നിവരും എറണാകുളം പറവൂര്‍ സ്വദേശി പ്രഭാകരന്‍ പിളളയുമാണ് വെളളക്കെട്ടില്‍ വീണ് മരിച്ചത്. കുന്നത്തുനാട് ദുരിതാശ്വാസ ക്യാംപിലാണ് ഒരാള്‍ മരിച്ചത്.

നെന്മാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. പറവൂരിലെ കുത്തിയതോട്ടില്‍ പളളിമതില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുത്തിയതോട് സ്വദേശികളായ ജോസ്, ഷെവലിയാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മറ്റ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ല. ആറുപേരാണ് ഇവിടെ മരണമടഞ്ഞത്.

വ്യാഴാഴ്ച രാത്രിയാണ് പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പള്ളിയില്‍ അപകടമുണ്ടായത്. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ച പള്ളിയുടെ മതിലാണ് ഇടിഞ്ഞത്.വെള്ളം കുത്തിയൊലിച്ചാണ് അപകടം.രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ചയാണ് അപകടം പുറംലോകമറിയുന്നത്.

ശനിയാഴ്ച മാത്രം പ്രളയദുരന്തത്തില്‍ 39 പേരാണ് മരിച്ചത്. നാലുദിവസത്തിനിടെ മരിച്ചത് 193 പേരാണെന്നാണ് കണക്കുകള്‍. അതേസമയം കാലവര്‍ഷം ആരംഭിച്ചശേഷം ഇതുവരെ 357 പേരാണ് മരണമടഞ്ഞതെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018