Keralam

‘500 കോടി അപര്യാപ്തം’; പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് യെച്ചൂരി; ഭരണം തന്നെ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ചിലരുടെ ആവശ്യമെന്ന് കോടിയേരി

കേരളത്തിലെ പ്രളയക്കെടുതിയില്‍ കേന്ദ്രം അനുവദിച്ച 500 കോടി രൂപ അപര്യാപ്തമാണെന്നും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സൈന്യത്തെ നിയോഗിക്കണം.

ആവശ്യമായ വൈദ്യസഹായം ക്യാംപുകള്‍ അടക്കം എല്ലായിടത്തും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പട്ടാളത്തെ വിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം കുബുദ്ധിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലുമടക്കം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത ഇല്ലാതാക്കാനാണ് ചെന്നിത്തലയുടെ ശ്രമം.

സൈന്യത്തെ പൂര്‍ണമായും കാര്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ സിവില്‍ ഭരണം ഇല്ലാതാകും. ഭരണം തന്നെ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മഹാപ്രളയത്തെ തുടര്‍ന്ന് 19,512 കോടി രൂപയുടെ നാശനഷ്ടങ്ങളെന്നാണ് കണക്കുകൂട്ടല്‍. പ്രധാനമന്ത്രിയോട് കേരളം 2,000 കോടി രൂപയാണ് അടിയന്തരസഹായമായി അഭ്യര്‍ത്ഥിച്ചത്.500 കോടിയാണ് അനുവദിച്ചത്.ധനസഹായം അനുവദിക്കുന്നതിലും സൈന്യത്തെ വിട്ടുതരാന്‍ ആവശ്യപ്പെട്ടപ്പോഴും കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പരിഗണന കാട്ടിയില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തിന് കൈമാറണമായിരുന്നെന്ന് അഭിപ്രായങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളളയും ഉയര്‍ത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018