Keralam

ദുരന്തമുഖത്തെ അഞ്ചാംദിനം: പുറത്തെത്തിക്കാനുളളത് ആയിരത്തിലേറെ പേരെ;  മഴയുടെ ശക്തി കുറഞ്ഞു, റെയില്‍,റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  

ഇന്നലെ മാത്രം 58,506 പേരെയാണ് രക്ഷപ്പെടുത്തിയത്. ചെങ്ങന്നൂരില്‍ നിന്ന് മാത്രം 17,000ത്തോളം ആളുകളെയും. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ കുടുങ്ങിക്കിടക്കുന്ന മറ്റുളളവരെ കൂടി പുറത്തെത്തിക്കാമെന്നാണ് പ്രതീക്ഷ. പലയിടങ്ങളിലും ജലനിരപ്പ് താഴ്ന്നുതുടങ്ങിയതും ആശ്വാസമാണ്. 

കേരളത്തെ കടപുഴക്കിയ പ്രളയദുരന്തത്തില്‍ വിവിധയിടങ്ങളിലായി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുന്നത് ഇനിയും ആയിരത്തിലേറെ പേരെന്ന് റിപ്പോര്‍ട്ടുകള്‍. മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിട്ടുണ്ട്. വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും ഇന്നോട് കൂടി രക്ഷപ്പെടുത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ചെങ്ങന്നൂരും പാണ്ടനാടും ഉള്‍പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം രാവിലെ മുതല്‍ ആരംഭിച്ചു. ആലുവ, ചാലക്കുടി, അപ്പര്‍ കുട്ടനാട്, പന്തളം, പറവൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സജീവമാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനാവാത്ത ഉള്‍പ്രദേശങ്ങളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം.

ഇന്നലെ മാത്രം 58,506 പേരെയാണ് രക്ഷപ്പെടുത്തിയത്. ചെങ്ങന്നൂരില്‍ നിന്ന് മാത്രം 17,000ത്തോളം ആളുകളെയാണ് രക്ഷപ്പെടുത്തിയത്. അഞ്ച് ഹെലികോപ്റ്ററുകള്‍ കൂടി ഇന്ന് രക്ഷാപ്രവര്‍ത്തനത്തിനായി എത്തും. നെല്ലിയാമ്പതിയിലേക്ക് ഭക്ഷണവും വെളളവുമായി ഹെലികോപ്റ്റര്‍ പറക്കും. അടിയന്തര വൈദ്യസഹായം ആവശ്യമുളള ഗര്‍ഭിണികളെയും വൃദ്ധരെയും കുട്ടികളെയും കൊണ്ടാകും ഹെലികോപ്റ്റര്‍ തിരികെ വരിക. നെന്മാറ എന്‍എസ്എസ് കോളെജില്‍ നിന്നാണ് ഹെലികോപ്റ്ററിന്റെ സര്‍വീസ്.

ദുരന്തമുഖത്തെ അഞ്ചാംദിനം: പുറത്തെത്തിക്കാനുളളത് ആയിരത്തിലേറെ പേരെ;  മഴയുടെ ശക്തി കുറഞ്ഞു, റെയില്‍,റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  

മഴ മാറി അന്തരീക്ഷം തെളിഞ്ഞ് തുടങ്ങിയതോടെ 11 ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് നിലവില്‍ റെഡ് അലര്‍ട്ടുളളത്. മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. പെരിയാറിലെയും ചാലക്കുടി പുഴയിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇതോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനാകും.

പെരിയാറില്‍ ജലനിരപ്പ് അഞ്ചടിയോളമാണ് താഴ്ന്നു. ചാലക്കുടി പുഴയിലെ വെളളം കുറഞ്ഞതിനെ തുടര്‍ന്ന് ചാലക്കുടി ടൗണിലെ വെളളക്കെട്ട് ഒഴിഞ്ഞു. ആലുവ, പറവൂര്‍, കാലടി മേഖലകളിലും വെളളമിറങ്ങി തുടങ്ങിയിട്ടുണ്ട്. പറവൂരിലെ കുത്തിയതോട്ടില്‍ പളളിമതില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

കുത്തിയതോട് സ്വദേശികളായ ജോസ്, ഷെവലിയാര്‍ എന്നിവരാണ് ഇതെന്ന് തിരിച്ചറിഞ്ഞു. മറ്റ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ല. ആറുപേരാണ് ഇവിടെ മരണമടഞ്ഞത്.ശനിയാഴ്ച മാത്രം 39 പേരാണ് മരിച്ചത്. അഞ്ചുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 250നോട് അടുക്കുകയാണ്.

തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കും. കോട്ടയം റൂട്ടില്‍ ഇന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എംസി റോഡില്‍ അടൂര്‍ വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. കൊച്ചിയില്‍ വിമാന സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വീസാണ് ആരംഭിക്കുന്നത്.

അണക്കെട്ടുകളുടെ ജലനിരപ്പ് നിയന്ത്രണവിധേയമായിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 2402.24 അടിയാണ്. ഒരടി കൂടി ഉയര്‍ന്നാല്‍ പരമാവധി സംഭരണശേഷിയില്‍ എത്തും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140.20 അടിയായി കുറഞ്ഞു. ഇടുക്കിയില്‍ ഇപ്പോഴും അതീവജാഗ്രതാ നിര്‍ദേശമുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018