Keralam

‘സേനകളല്ല, മത്സ്യത്തൊഴിലാളികളാണ് കുട്ടനാട്ടുകാരെ സാഹസികമായി രക്ഷിച്ചത്’; മലയാളികളുടെ മനസിലുണ്ടാകും ഇവരെന്ന് മന്ത്രി തോമസ് ഐസക്ക്

മത്സ്യത്തൊഴിലാളികളുടെ 600 ബോട്ടുകളാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,തൃശൂര്‍ എന്നീ ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയവരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്ക്.

പ്രളയബാധിതരെ രക്ഷപ്പെടുത്താനായി എത്തിയ മത്സ്യത്തൊഴിലാളികളുടെ സേവനങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സേനകള്‍ ഒന്നുമല്ല, ഇവരാണ് കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയ ഭൂരിപക്ഷത്തെയും അതിസാഹസികമായി രക്ഷിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇതുപോലുളള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരാക്കേണ്ടത് മത്സ്യത്തൊഴിലാളികളെയാണ് എന്നതാണ് ഇത് കേരളത്തിന് നല്‍കുന്ന പാഠം.കടലിലും കരയിലുമൊക്കെ ദുരന്തനിവാരണത്തിന് ഇവര്‍ ഫലപ്രദമാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞെന്നും ഐസക്ക് പറയുന്നു.

ഇരുന്നൂറ് മത്സ്യതൊഴിലാളികളെ സീ റസ്‌ക്യൂ ഓപ്പറേഷനില്‍ പരിശീലനം നല്‍കുവാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. അവരുടെ എണ്ണം കൂട്ടണം.കേരളത്തിനു സ്വന്തമായി സുസജ്ജമായ ദുരന്തനിവാരണത്തിനായി ഒരു സന്നദ്ധസേന ഉണ്ടാവണമെന്നും ഐസക്ക് വിശദമാക്കുന്നു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളും കൈകോര്‍ത്തു.പക്ഷെ മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം മലയാളികളുടെ മനസ്സില്‍ എന്നും തെളിഞ്ഞു നില്‍ക്കും. കടലുമായി മല്ലിട്ട് ജീവിതം കരുപിടിപ്പിക്കുന്ന മത്സ്യ തൊഴിലാളികള്‍, കേരളത്തിന്റെ തീരദേശത്ത് വിഴിഞ്ഞം മുതല്‍ മുനമ്പം വരേയുള്ള ഇടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് സന്നദ്ധരായി വന്നത്.

സ്വന്തം ചെലവില്‍ വള്ളവും വണ്ടിയില്‍ കയറ്റി നാലഞ്ച് തൊഴിലാളികള്‍ ഒരുമിച്ച് പോന്നിരിക്കുകയാണ്. ഒരു പേടിയുമില്ല. ആറ്റിലെ ഒഴുക്കും കാലാവസ്ഥയും ഒന്നും അവര്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല.

കുട്ടനാട്ടുകാര്‍ കണ്ടിട്ടുള്ളത് ചുണ്ടന്‍വള്ളത്തിന്റെ പിന്നിലെ അമരത്ത് നിന്ന് പങ്കായമെറിയുന്ന അമരക്കാരനെ ആണ്. എന്നാല്‍ ഫിഷിങ് ബോട്ടുകളില്‍ അണിയത്ത് പൊന്തി നില്‍ക്കുന്ന കൊമ്പില്‍ പിടിച്ചു മീന്‍ നോക്കി ടൈറ്റാനിക്കില്‍ നില്‍ക്കുന്നത് പോലെ വള്ളത്തെ നയിക്കുന്നത് കുട്ടനാട്ടുകാര്‍ക്ക് ഒരു പുതുമയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കേരളത്തിന്റെ സ്വന്തം സൈനികരെന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018