Keralam

പറവൂരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി; പാണ്ടനാട്ട് രക്ഷപ്രവര്‍ത്തനത്തിന് പോയ ബോട്ട് തിരിച്ചെത്തിയില്ല; നാലുദിവസത്തിനിടെ മരണമടഞ്ഞത് 193 പേര്‍

പറവൂരിലെ കുത്തിയതോട്ടില്‍ പളളിമതില്‍ മറിഞ്ഞ് അപകടമുണ്ടായത് വ്യാഴാഴ്ചയാണ്. എന്നാല്‍ ആറുപേര്‍ അപകടത്തില്‍പെട്ട് മരിച്ചതായി ഇന്നലെയാണ് വി.ഡി സതീശന്‍ എംഎല്‍എ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ ലഭിച്ചത്.

പറവൂരിലെ കുത്തിയതോട്ടില്‍ പളളിമതില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുത്തിയതോട് സ്വദേശികളായ ജോസ്, ഷെവലിയാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മറ്റ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടില്ല. ആറുപേരാണ് ഇവിടെ മരണമടഞ്ഞത്.

വ്യാഴാഴ്ച രാത്രിയാണ് പറവൂര്‍ നോര്‍ത്ത് കുത്തിയതോട് പള്ളിയില്‍ അപകടമുണ്ടായത്. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ച പള്ളിയുടെ മതിലാണ് ഇടിഞ്ഞത്.വെള്ളം കുത്തിയൊലിച്ചാണ് അപകടം.രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ചയാണ് അപകടം പുറംലോകമറിയുന്നത്.

എറണാകുളം ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം സജീവമാകുമ്പോഴും പറവൂര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഏഴായിരത്തോളം ആളുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്ത് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും മേല്‍ക്കൂരയുള്ള വീടുകളില്‍നിന്നും ആളുകളെ രക്ഷപെടുത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുകള്‍ ബോട്ടുകളും വള്ളങ്ങളും ആവശ്യമാണെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ചെങ്ങന്നൂര്‍ പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ ആറുപേരെയും ബോട്ടും കാണാതായിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് ആറ് പേരടങ്ങുന്ന സംഘം ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം. ബോട്ട് കണ്ടെത്താന്‍ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച മാത്രം പ്രളയദുരന്തത്തില്‍ 39 പേരാണ് മരിച്ചത്. നാലുദിവസത്തിവനിടെ മരിച്ചത് 193 പേരാണെന്നാണ് കണക്കുകള്‍. അതേസമയം കാലവര്‍ഷം ആരംഭിച്ചശേഷം ഇതുവരെ 357 പേരാണ് മരണമടഞ്ഞതെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ഏഴുജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018