Keralam

ദുരിതബാധിതര്‍ക്ക് ഗര്‍ഭനിരോധന ഉറ വേണോ എന്ന് ചോദിച്ചു, ജീവനക്കാരനെ ലുലു പുറത്താക്കി 

ദുരിതബാധിതര്‍ക്ക് ഗര്‍ഭ നിരോധന ഉറയും വേണ്ടെ എന്ന് ചോദിച്ച ഗള്‍ഫ് മലയാളിയുടെ പണി പോയി. ഒമാനിലെ ലുലു മാളിലെ ജീവനക്കാരനായ രാഹുല്‍ പുത്തലത്തിനെയാണ് ലുലു മാനേജ്‌മെന്റ് പുറത്താക്കിയത്. ഇയാളുടെ പോസ്റ്റ് വിവാദമായതിനെതുടര്‍ന്ന് അയാള്‍ മാപ്പ് അപേക്ഷിച്ചിരുന്നു. അത് സ്വീകരിക്കാതെയാണ് കമ്പനി ഇയാളെ പുറത്താക്കിയത്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തി. എന്നാല്‍ നാപ്കിനുകളുടേയും അടിവസ്ത്രങ്ങളും കുറവുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പലരും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു.

കേരളത്തിലെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു .എന്റെ ഭാഗത്തിന്ന് ഒരു തെറ്റ് പറ്റി പോയി .എന്റെ അറിവില്ലായ്മകൊണ്ട് പറ്റിപോയതാണ് ....എന്നോട് ക്ഷമിച്ചു തരണം എന്ന് ഞാൻ അപേക്ഷിക്കുന്നു...............

Posted by Rahul Cp Puthalathu on Sunday, August 19, 2018

നാപ്കിന്‍ ആവശ്യപ്പെട്ട് ഒരാള്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിന് താഴെ രാഹുല്‍ സിപി പുത്തലത്ത് ഇട്ട കമന്റ് ഗര്‍ഭ നിരോധന ഉറകൂടി വേണോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇതിനെ തുടര്‍ന്ന് രാഹുല്‍ ഫേസ്ബുക്കിലൂടെ മാപ്പപേക്ഷ നടത്തി. മദ്യ ലഹരിയില്‍ ആയിരുന്നു തന്റെ പ്രവര്‍ത്തി എന്നാണ് രാഹുല്‍ പറയുന്നത്.

ദുരിതബാധിതര്‍ക്ക് ഗര്‍ഭനിരോധന ഉറ വേണോ എന്ന് ചോദിച്ചു, ജീവനക്കാരനെ ലുലു പുറത്താക്കി 

എന്നാല്‍ കമ്പനി ഉടനെതന്നെ ഇയാളെ പുറത്താക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ നടപടിയെടുത്ത ലുലുവിന്റെ നടപടിയ്ക്ക് വ്യാപകമായ പ്രശംസയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018