Keralam

ദുരിതാശ്വാസ ക്യാംപില്‍ നിന്ന്‌ വിവാഹ ജീവിതത്തിലേക്ക് അഞ്ജു  

ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ സ്‌നേഹത്തിന്റെയും പിന്തുണയുടെയും മുന്നില്‍ പറഞ്ഞുറപ്പിച്ച ദിവസം തന്നെ അഞ്ജു വിവാഹ പന്തലിലേക്കിറങ്ങി.

നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റിവയ്‌ക്കേണ്ടി വരുമെന്നു ഉറപ്പിച്ചിരിക്കയായിരുന്നു അഞ്ജു. പക്ഷെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ സ്‌നേഹത്തിന്റെയും പിന്തുണയുടെയും മുന്നില്‍ പറഞ്ഞുറപ്പിച്ച ദിവസം തന്നെ അഞ്ജു വിവാഹ പന്തലിലേക്കിറങ്ങി. വരന്‍ ഷൈജു അഞ്ജുവിനേയും കാത്തിരിപ്പുണ്ടായിരുന്നു നിശ്ചയിച്ചുറപ്പിച്ച സമയത്തുതന്നെ.

മലപ്പുറത്തെ എംഎസ്എല്‍പി ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് അഞ്ജു വിവാഹ പന്തലിലേക്കിറങ്ങിയത്. വീട് മുഴുവനായും വെള്ളത്തില്‍ മുങ്ങിയതിനാല്‍ കഴിഞ്ഞ മൂന്നു ദിവസമായി അഞ്ജുവും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു. വെള്ളമിറങ്ങാത്ത സാഹചര്യത്തില്‍ എന്തു ചെയ്യെണമെന്നറിയാതിരിക്കുമ്പോഴാണ് എല്ലാവരുടേയും പിന്തുണയില്‍ പറഞ്ഞുറപ്പിച്ച സമയം തന്നെ വിവാഹം നടത്താമെന്നു തീരുമാനമായത്.

തീരുമാനമാതോടുകൂടി ത്രിപുരാന്തക ക്ഷേത്ര ട്രസ്റ്റിന്റെയും നാട്ടുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, എന്നിവരുടെയും സാഹായമെത്തി. അഞ്ജു പഠിച്ച സ്‌ക്കൂള്‍ തന്നെയായിരുന്നു ദുരിതാശ്വാസ ക്യാമ്പ്. അവിടെനിന്നും ക്യാമ്പിലെ മുതിര്‍ന്നവരുടെ ആശിര്‍വാദത്തോടെ ബന്ധുക്കളുടേയും, നാട്ടുകാരുടെയും അകമ്പടിയോടുകൂടി വധു ക്ഷേത്രത്തിലേക്കു വിവാഹ ചടങ്ങിനായി എത്തി. ക്ഷേത്ര ട്രസ്റ്റാണ് വിവാഹസദ്യ ഒരുക്കിയത്.

മലപ്പുറത്തുത്തുള്ള വിവിധ ക്യാമ്പുകളിലായി ഏകദേശം 30,000 ആളുകളാണ് തങ്ങുന്നത്. ചിങ്ങമാസമായതിനാല്‍ കേരളത്തില്‍ ഒരുപാടു വിവാഹമാണ് നിശ്ചയിച്ചുറപ്പിച്ചിരുന്നത്. വെള്ളപ്പോക്കം മൂലം ഇതെല്ലാം മാറ്റിവച്ചിരിക്കയാണ്. എങ്കിലും, ജില്ലയിലെ തന്നെ നിലമ്പൂരിലെയും, തിരുന്നാവയയിലെയും ക്യാമ്പുകളില്‍ ഇന്ന് വിവാഹങ്ങള്‍ നടക്കുന്നുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ മഴകെടുതിയാണ് കഴിഞ്ഞ കുറച്ചുനാളായി സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്. 8.87 ലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. അരലക്ഷത്തോളം വീടുകളാണ് പ്രളയത്തിലകപ്പെട്ടത് ഭൂരിഭാഗം വീടുകളിലെയും സാധനങ്ങള്‍ നഷ്ടപെട്ടിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018