Keralam

ഇത് കേരളത്തിന്റെ സ്വന്തം സൈനികര്‍: ദുരന്തമുഖത്ത് അസാധാരണ രക്ഷാപ്രവര്‍ത്തനവുമായി മത്സ്യതൊഴിലാളികള്‍ 

ഓഖി ദുരന്തത്തിന്റെ കണ്ണീരോര്‍മ്മകള്‍ മായും മുമ്പാണ് നൂറ്റാണ്ടിലെ മഹാപ്രളയം. ഇരുനില കെട്ടിടങ്ങള്‍ പോലും വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷകരായി തുഴഞ്ഞെത്തിയത് ഓഖി ദുരന്തം നേരിട്ടനുഭവിച്ച ഒരു സമൂഹമാണ്-കേരളത്തിന്റെ സ്വന്തം സൈനികര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ച മത്സ്യതൊഴിലാളികള്‍

മഹാപ്രളയത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങള്‍ മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായത് മത്സ്യത്തൊഴിലാളികളുടെ ഇടപെടല്‍. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ മത്സ്യത്തൊഴിലാളികളും വളളങ്ങളുമാണ് ദുരന്തബാധിതരെ രക്ഷപ്പെടുത്താനായി മുന്നിട്ടിറങ്ങിയത്.

പ്രളയം വിഴുങ്ങിയ പത്തനംതിട്ട ജില്ലയിലെ റാന്നി, പന്തളം, കോഴഞ്ചേരി, ആറന്മുള, തിരുവല്ല എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ അടക്കമുളള പ്രദേശങ്ങളിലും തിരുവനന്തപുരത്തെ തീര പ്രദേശങ്ങളായ വിഴിഞ്ഞം, പൂന്തുറ, അഞ്ചുതെങ്ങ്, വലിയതുറ എന്നിവിടങ്ങളില്‍ നിന്നുളള മത്സ്യത്തൊഴിലാളികളാണ് രംഗത്തിറങ്ങിയത്.

വലിയ വാഹനങ്ങളില്‍ വളളം പത്തനംതിട്ടയിലെത്തിച്ചും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞുമാണ് സജീവ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ഇവര്‍ നടത്തുന്നത്. കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, തീരങ്ങളിലെ ഇടവക പളളികളുടെയും തിരുവനന്തപുരം ജില്ലാ ഭരണകൂടം എന്നിവയുടെ മേല്‍നോട്ടത്തിലായിരുന്നു ഇവര്‍ മുന്നിട്ടിറങ്ങിയത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുമാത്രമായി നൂറിലേറെ വളളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ദുരന്ത ബാധിത പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഒരു ബോട്ടില്‍ മൂന്ന് മത്സ്യത്തൊഴിലാളികളും രണ്ട് പൊലീസുകാരും എന്ന രീതിയിലാണ് ദുരിതബാധിതരെ രക്ഷപ്പെടുത്താനായുളള യാത്ര. ഇത്തരത്തില്‍ രക്ഷപ്പെടുത്താനുളള നീക്കത്തിനിടയില്‍ ഒരു ബോട്ട് പൂര്‍ണമായും ഇടിച്ച് തകരുകയും ചിലതിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എറണാകുളം ജില്ലയിലെ വൈപ്പിന്‍, ചെല്ലാനം ഭാഗങ്ങളില്‍ നിന്നും തൃശൂര്‍ ചാവക്കാട് നിന്നും പ്രളയബാധിതരെ രക്ഷപ്പെടുത്താന്‍ വളളങ്ങളിറങ്ങിയിട്ടുണ്ട്. ആലുവ, കടുങ്ങല്ലൂര്‍, ചാലക്കുടി, പറവൂര്‍, പെരുമ്പാവൂര്‍, കളമശേരി എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം. ഇവരുടെ വളളങ്ങളിലേക്ക് ആവശ്യമായ ഡീസല്‍ നല്‍കുന്നത് സര്‍ക്കാരാണ്.

ഇത് കേരളത്തിന്റെ സ്വന്തം സൈനികര്‍: ദുരന്തമുഖത്ത് അസാധാരണ രക്ഷാപ്രവര്‍ത്തനവുമായി മത്സ്യതൊഴിലാളികള്‍ 

കടലില്‍ പോകുമ്പോള്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റും, ടോര്‍ച്ചുമടക്കമാണ് രക്ഷാപ്രവര്‍ത്തനം. ഇതേറെ സഹായിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. വളളങ്ങള്‍ പ്രളയബാധിത സ്ഥലങ്ങളിലേക്ക് എത്തിക്കാനുളള അസൗകര്യമാണ് പ്രധാന പ്രശ്‌നം. ഇനിയും നിരവധി മത്സ്യത്തൊഴിലാളികള്‍ പ്രളയബാധിതരെ കണ്ടെത്താന്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഇത് കേരളത്തിന്റെ സ്വന്തം സൈനികര്‍: ദുരന്തമുഖത്ത് അസാധാരണ രക്ഷാപ്രവര്‍ത്തനവുമായി മത്സ്യതൊഴിലാളികള്‍ 

എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന കാറ്റ് നിറച്ച ബോട്ടില്‍ ഉദ്യോഗസ്ഥര്‍ തന്നെ അഞ്ചോളം പേര്‍ കാണുമെന്നും ഇതില്‍ പിന്നീട് മൂന്നുപേരെ മാത്രമെ കയറ്റുവാന്‍ സാധിക്കുകയുളളൂ. എന്നാല്‍ തങ്ങളുടെ വളളങ്ങളില്‍ വലുപ്പമനുസരിച്ച് 45നും 50നും ഇടയില്‍ ആളുകളെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും ദുരന്തമുഖത്ത് സജീവമായുളള അനു എന്ന മത്സ്യത്തൊഴിലാളി പറയുന്നു.

ചെങ്ങന്നൂരിലെ മൂന്ന് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കുത്തൊഴുക്കിലും കാറ്റിലും നേവിയുടെ ബോട്ടുകള്‍ പണിമുടക്കിയപ്പോള്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യാവസാനം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫിഷറീസിന്റെ 403 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നതായിട്ടാണ് കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം മുഖ്യമന്ത്രി അറിയിച്ചത്.

Posted by Clinton N C Damian on Friday, August 17, 2018

കഴിഞ്ഞദിവസം പകല്‍ മാത്രം 82,442 പേരെ രക്ഷപ്പെടുത്തിയെന്നും മത്സ്യബന്ധന വളളങ്ങളാണ് ഇതിലേറെ പേരെ കരയ്ക്ക് എത്തിച്ചതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. പത്തനംതിട്ടയിലും ആലപ്പുഴ ജില്ലയിലുമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന തിരുവനന്തപുരത്ത് നിന്നുളള മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിക്കാനും അവര്‍ക്ക് വിവരങ്ങള്‍ കൈമാറാനും 17 ബ്ലൂ വോളണ്ടിയേഴ്‌സും ദുരന്തമുഖത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ തിരുവനന്തപുരത്ത് നിന്നുളള മത്സ്യത്തൊഴിലാളികള്‍ 
രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ തിരുവനന്തപുരത്ത് നിന്നുളള മത്സ്യത്തൊഴിലാളികള്‍ 

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വിവിധയിടങ്ങളിലെ മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിക്കുക, ഇന്ധന ദൗര്‍ലഭ്യമടക്കം നേരിടുന്ന അവസരത്തില്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ പുറത്തു നിന്നെത്തിക്കുക, വിവരങ്ങള്‍ തത്സമയം മത്സ്യത്തൊഴിലാളികള്‍ക്കും തിരിച്ചും ലഭ്യമാക്കുക എന്നീ ഉദ്ദേശങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ബ്ലൂ വോളണ്ടിയേഴ്‌സിന്റെ പ്രവര്‍ത്തനം.

പുല്ലുവിള, പുതിയതുറ, പൂവാര്‍, സെന്റ്. ആന്‍ഡ്രൂസ് എന്നീ തീരഗ്രാമങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരായ മത്സ്യത്തൊഴിലാളികളാണ് ഈ സംഘത്തിലുളളത്. #BlueVolunteers എന്ന ഹാഷ് ടാഗില്‍ ഇവരുടെ വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി ഇവരെ ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാമെന്നും അറിയിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018