Keralam

പ്രളയക്കെടുതി: ഉപയോക്താക്കള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് നിസാന്‍ 

കേടായ വാഹാനങ്ങള്‍ വീടുകളിലും മറ്റ് സ്ഥലങ്ങളില്‍ നിന്നും കമ്പനിയിലെ ജീവനക്കാര്‍ തന്നെ സര്‍വീസ് സെന്ററുകളില്‍ എത്തിക്കും. ഇത്തരത്തിലുള്ള സേവനങ്ങളെല്ലാം സൗജന്യമായിരിക്കും.

കേരളത്തില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന ഉപയോക്താക്കള്‍ക്ക് സഹായവുമായി നിസാന്‍, ഡാറ്റ്സണ്‍ മോട്ടോഴ്സ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്കാണ് സൗജന്യ സര്‍വീസ് ഒരുക്കുന്നത്. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് സേവനമൊരുക്കാന്‍ എല്ലാ ഷോറൂമുകളെയും സജ്ജമാക്കിയതായി കമ്പനി വ്യക്തമാക്കി. കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് തൊട്ടടുത്തുള്ള ഷോറൂമിലാണ് സര്‍വീസ് ലഭ്യമാക്കുക.

സര്‍വീസ് സെന്ററുകളില്‍ കൃത്യമായ സേവനം ഉറപ്പാക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെയും ഡീലര്‍ഷിപ്പുകളില്‍ നിന്ന് മെക്കാനിക്കുകളെയും അഡ്വൈസര്‍മാരെയും എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. കേടായ വാഹാനങ്ങള്‍ വീടുകളിലും മറ്റ് സ്ഥലങ്ങളില്‍ നിന്നും കമ്പനിയിലെ ജീവനക്കാര്‍ തന്നെ സര്‍വീസ് സെന്ററുകളില്‍ എത്തിക്കും. ഇത്തരത്തിലുള്ള സേവനങ്ങളെല്ലാം സൗജന്യമായിരിക്കും.

നിസാന്‍, ഡാറ്റ്സണ്‍ എന്നീ കമ്പനികളെ കൂടാതെ ബിഎംഡബ്ല്യു, ഫോക്സ് വാഗണ്‍ തുടങ്ങിയ കമ്പനികളും വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. പ്രളയത്തില്‍ അകപ്പെട്ട ബെന്‍സ് കാറുകള്‍ സൗജന്യമായി അടുത്തുള്ള ഡീലര്‍ഷിപ്പിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വെള്ളത്തില്‍ അകപ്പെട്ടുപോയ ഫോക്സ് വാഗന്‍ വാഹനങ്ങള്‍ക്ക് സൗജന്യ റോഡ്സൈഡ് അസിസ്റ്റന്‍സാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനായി 1800-102-1155 എന്ന നമ്പറിലോ 1800-419-1155 എന്ന നമ്പറിലോ ബന്ധപ്പെടാം. കൂടാതെ വാഹനങ്ങളെ തൊട്ടടുത്ത ഫോക്സ് വാഗന്‍ ഡീലര്‍ഷിപ്പുകളിലേയ്ക്ക് സൗജന്യമായി എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും സ്പെയര്‍പാര്‍ട്സുകളും കൂടുതലായി എത്തിക്കുമെന്നും ഫോക്സ് വാഗന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കുറഞ്ഞ നിരക്കില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു കൊടുക്കണമെന്ന് ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഫോക്സ് വാഗന്‍ പാസഞ്ചര്‍ കാര്‍സ് ഡയറക്ടര്‍ സ്റ്റെഫന്‍നാപ്പ് പറഞ്ഞു.

കൂടുതല്‍ സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭ്യമാക്കുന്നതിനും കമ്പനി നടപടി സ്വീകരിച്ചിട്ടുണ്ട്. സാങ്കേതിക ജീവനക്കാരെയും കൂടുതലായി വിന്യസിക്കും. തങ്ങളുടെ പ്രാര്‍ത്ഥന കേരള ജനതയ്ക്കൊപ്പമുണ്ടെന്നും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതിവേഗം മെച്ചപ്പെടുമെന്നാണു പ്രതീക്ഷയെന്നും ഫോക്സ് വാഗന്‍ വ്യക്തമാക്കി. നേരത്തെ മെഴ്സഡീസ് ബെന്‍സും ബിഎംഡബ്ല്യുവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് സപ്പോര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018