Keralam

ഖത്തര്‍ കേരളത്തിനായി 35 കോടി നല്‍കും; മമതാ ബാനര്‍ജി 10 കോടി, പ്രളയബാധിതരെ സഹായിക്കാന്‍ ഡല്‍ഹിയോട് അഭ്യര്‍ത്ഥിച്ച് കെജ്രിവാള്‍

പ്രളയദുരന്തത്തില്‍ 20,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്കുകൂട്ടല്‍. അടിയന്തര സഹായമായി 2,000 കോടി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ 500 കോടിയാണ് കേന്ദ്രം അനുവദിച്ചത്. പുനരധിവാസ പ്രവര്‍ത്തനങ്ങളടക്കം മുന്‍ നിര്‍ത്തി വന്‍ സാമ്പത്തിക സഹായം കേരളം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രളയദുരന്തം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി വിദേശരാജ്യങ്ങളും വ്യക്തികളും അടക്കം നിരവധി പേര്‍. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി രൂപ നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമീദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പ്രളയം വിതച്ച ദുരന്തത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം കഴിഞ്ഞ ദിവസം സന്ദേശം നല്‍കിയിരുന്നു. എത്രയും പെട്ടെന്ന് കേരളം ദുരന്തത്തില്‍ നിന്ന് കരകയറട്ടെ എന്നായിരുന്നു സന്ദേശം. മറ്റൊരു ഗള്‍ഫ് രാഷ്ട്രമായ ഷാര്‍ജ നാലുകോടി രൂപ നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സര്‍ക്കാരിന്റെ ധനസഹായമായി 10 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു. കേരളത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും എല്ലാ സഹായങ്ങളും നല്‍കുമെന്നുമാണ് മമത ബാനര്‍ജി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഈ തുകകള്‍ കൈമാറുന്നത്.

കേരളത്തിനായി ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുളള ആം ആദ്മി സര്‍ക്കാരും രംഗത്തുണ്ട്. ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം എന്ന തലക്കെട്ടോടെ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാന ദിനപത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് പരസ്യം നല്‍കിയിട്ടുണ്ട്. കേരളത്തിന് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നല്‍കണമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭ്യര്‍ത്ഥന.

ഡല്‍ഹിയിലെ എല്ലാ എസ്ഡിഎം ഓഫിസുകളിലും സഹായങ്ങള്‍ കൈമാറാം. ഡല്‍ഹി സര്‍ക്കാരിന്റെ വകയായി 10 കോടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ എംപിമാരുടെയും എംഎല്‍എമാരുടെയും ഒരു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഇന്നലെ അറിയിച്ചിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഫോണില്‍ വിളിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അറിയിച്ചിരുന്നു. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ് ഐക്യദാര്‍ഢ്യം അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018