Keralam

ഒടുവില്‍ ആശ്വാസത്തിലേക്ക്; മഴ മാറുന്നു, ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു, ആലുവയിലും ചെങ്ങന്നൂരിലും വെളളമിറങ്ങുന്നു

പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ ആശ്വാസമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് അറിയിപ്പ്. കൂടാതെ മൂന്ന് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം മാത്രം ഒറ്റപ്പെട്ട കനത്ത മഴയുണ്ടായേക്കും. ബാക്കി ജില്ലകളില്‍ നേരിയ മഴയുണ്ടാകാന്‍ സാധ്യത. മഴ മാറി അന്തരീക്ഷം തെളിഞ്ഞ് തുടങ്ങിയതോടെയാണ് 11 ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചത്. മഴ മാറിയത് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടിയിട്ടുണ്ട്.

അണക്കെട്ടുകളുടെ ജലനിരപ്പ് നിയന്ത്രണവിധേയമായിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 2402.24 അടിയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140.20 അടിയായി കുറഞ്ഞു. ഇതെ തുടര്‍ന്ന് ഇടുക്കിയിലേക്കുളള ജലമൊഴുക്ക് കുറയും. നീരൊഴുക്ക് കുറയുന്നത് പരിഗണിച്ച് ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചെന്ന ആശ്വാസ അറിയിപ്പും കെഎസ്ഇബി പങ്കുവെച്ചു.

പമ്പയാറ്റിലും ജലനിരപ്പ് കുറയുകയാണ്. പമ്പ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ അടച്ചു.കക്കി അണക്കെട്ടുകളിലെ ഷട്ടറുകള്‍ താഴ്ത്തി തുറന്നുവിടുന്ന വെളളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇതോടെ പത്തനംതിട്ടയിലെ ദുരിതവും വൈകാതെ ഒഴിഞ്ഞേക്കും.

മഴ കുറഞ്ഞതോടെ പ്രധാനനദികളിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. പെരിയാറിലെയും ചാലക്കുടി പുഴയിലെയും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇതോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനാകും.

പെരിയാറില്‍ ജലനിരപ്പ് അഞ്ചടിയോളമാണ് താഴ്ന്നു. ചാലക്കുടി പുഴയിലെ വെളളം കുറഞ്ഞതിനെ തുടര്‍ന്ന് ചാലക്കുടി ടൗണിലെ വെളളക്കെട്ട് ഒഴിഞ്ഞു. ആലുവ, പറവൂര്‍, കാലടി മേഖലകളിലും വെളളമിറങ്ങി തുടങ്ങിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018