Keralam

പ്രളയബാധിതര്‍ക്ക് ആശ്വസവുമായി ഇന്‍ഷൂറന്‍സ് കമ്പനികളും ബാങ്കുകളും, നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന് പരിഹാരം അറിയാതെ വിദ്യാര്‍ത്ഥികള്‍ 

വീടിന്റെയും, സ്ഥലത്തിന്റെയും, വാഹനങ്ങളുടെയും രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയാണ് ഇത്തരത്തിലുള്ള പ്രത്യേക അദാലത്തിലൂടെ തീര്‍പ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ യോഗ്യത രേഖകളും നഷ്ടപ്പെട്ടവര്‍ ആശങ്കയില്‍. വീട്ടില്‍ വെള്ളം കയറി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇനി എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായിട്ടുള്ളത്.

ഇക്കാര്യത്തില്‍ സര്‍വകാലശാലകളും പരീക്ഷ ബോര്‍ഡുകളും അനുകൂലമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യര്‍ത്ഥികള്‍.

പ്രളയകെടുതിയില്‍ ആവശ്യരേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേക അദാലത്ത് നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വീടിന്റെയും, സ്ഥലത്തിന്റെയും, വാഹനങ്ങളുടെയും രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയാണ് ഇത്തരത്തിലുള്ള പ്രത്യേക അദാലത്തിലൂടെ തീര്‍പ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

അതേസമയം കേരളത്തില്‍ വരുന്ന ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ എത്രയുപ്പെട്ടന്ന് തീര്‍പ്പക്കണമെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലെപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. മരിച്ചെന്നു സംശയിക്കുന്നവരുടെ മൃതദേഹം ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് ക്ലെയിം നല്‍കാതിരിക്കരുതെന്നും, ഇക്കാര്യത്തില്‍ ഇളവു നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 2015 ലെ ചെന്നൈ വെള്ളപ്പൊക്കത്തില്‍ ചെയ്ത നടപടിക്രമങ്ങള്‍ പിന്തുടരാനാണ് നിര്‍ദേശം. ഭവന, വാഹന, വ്യാപാരസ്ഥാപന ക്ലെയിമുകള്‍ക്കും അടിയന്തര പ്രാധാന്യം നല്‍കണമെന്ന് നിര്‍ദേശമുണ്ട്.

കേരളത്തിലെ പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക് എസ്ബിഐയും ഐസിഐസിഐ ബാങ്കും ഇളവുകള്‍ നല്‍കാന്‍ തീരുമാനം. വായ്പ തിരിച്ചടവുവൈകിയാലും ഈ മാസം പിഴയീടാക്കില്ലെന്നു ഇരു ബാങ്കുകളും അറിയിച്ചു. പ്രളയംമൂലമുള്ള നഷ്ടങ്ങളില്‍നിന്നു കരകയറാനുള്ള വായ്പ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഈടാക്കില്ലെന്നും തുടങ്ങി ഒട്ടേറെ ഇളവുകള്‍ എസ്ബിഐ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ മഴകെടുതിയാണ് കഴിഞ്ഞ കുറച്ചുനാളായി സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത്. 8.87 ലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. അരലക്ഷത്തോളം വീടുകളാണ് പ്രളയത്തിലകപ്പെട്ടത് ഭൂരിഭാഗം വീടുകളിലെയും സാധനങ്ങള്‍ നഷ്ടപെട്ടിട്ടുണ്ട്. ജീവന്‍ രക്ഷപെടുത്താനുള്ള വെപ്രാളത്തില്‍ എല്ലാം ഉപേക്ഷിച്ചാണ് വീടുവിട്ട് പോന്നതെന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ പറയുന്നത്് അതുകൊണ്ടുതന്നെ വീട്ടില്‍ എല്ലാവിധ രേഖകളും അടങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പ്രളയകെടുതിമൂലം മുടങ്ങിയ കെഎസ്അര്‍ടിസി സര്‍വീസുകള്‍ രണ്ടുദിവസത്തിനകം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018