Keralam

പ്രളയം മുതലെടുത്ത് കൊള്ള; വെണ്ടക്കയ്ക്ക് 150 രൂപ വാങ്ങിയ കടയടപ്പിച്ചു; സാധനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി 

ഇടപ്പള്ളിയില്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് അമിതവിലയീടാക്കിയ കടയടപ്പിച്ച് ആവശ്യ സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാറ്റി.

ദുരന്തത്തെ മുതലെടുക്കാന്‍ ചില കച്ചവടക്കാര്‍. കൊച്ചി ഇടപ്പള്ളിയില്‍ അമിത വില ഈടാക്കിയ കട അധികൃതര്‍ അടപ്പിച്ചു. അവിടെയുള്ള പച്ചക്കറികള്‍ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി

എറണാകുളത്തെ മാര്‍ക്കറ്റുകളില്‍ ജനങ്ങളും കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷം നടന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം വന്‍ വിലയാണ് ആവശ്യവസ്തുക്കള്‍ക്ക് ഈടാക്കുന്നത്. ഇതില്‍ തന്നെ പച്ചക്കറികള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലയിടാക്കുന്നത്.

ബ്രോഡ്‌വെ, എറണാകുളം ഹൈകോര്‍ട്ട് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ വില കൂട്ടി വില്‍ക്കുന്നത്. വഴിയോര കച്ചവടക്കാരും അമിതവില ഈടാക്കിയാണ് വില്‍ക്കുന്നത്. പലയിടങ്ങളിലും ഒരു കുപ്പി വെള്ളത്തിന് 20 രൂപക്ക് പകരം മുപ്പത്, മുപ്പത്തിയഞ്ചു രൂപ ഈടാക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വെണ്ടയ്ക്ക കിലോ 150 രൂപ, കാബേജ് 200 രൂപ, പച്ചമുളക് 400 രൂപ എന്നിങ്ങനെയാണ് ഈടാക്കികൊണ്ടിരുന്നത്. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നു എറണാകുളത്തെ കടകളിലെ വിലകുറപ്പിച്ചു. പൊലീസ് ഇടപെട്ടപ്പോള്‍ 400 രൂപയുടെ പച്ചമുളകിന്റെ വില ഒറ്റയടിക്ക് 150 രൂപയായി കുറയ്ക്കാന്‍ കച്ചവടക്കാര്‍ തയ്യാറായി.

അമിതമായി വില ഈടാക്കുന്നുണ്ടോ എന്ന്് ലീഗല്‍ മെട്രോളജി വകുപ്പ് കൊച്ചിയില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എവിടെയെങ്കിലും അമിതവില ഈടാക്കിയാല്‍ പോലീസിനെയോ, ബന്ധപ്പെട്ട വകുപ്പിനെയൊ അറിയിക്കുവാന്‍ ജനങ്ങള്‍ക്കു നിര്‍ദ്ദേശമുണ്ട്. അമിത വിലയീടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഭക്ഷ്യവസ്തുകള്‍ക്കു അമിത വിലയീടാക്കി വില്‍ക്കുന്നത് സര്‍ക്കാര്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

നാലുദിവസമായി പാലക്കാടില്‍ നിന്നും മറ്റും ലോറികള്‍ എത്താത്തതിനെ തുടര്‍ന്ന് പല കടകളിലും ആവശ്യത്തിനു സാധനങ്ങള്‍ സ്റ്റോക്കില്ലാത്ത സാഹചര്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേക്കു ആവശ്യവസ്തുക്കള്‍ ധാരാളമായി വേണ്ടിവന്നതും നഗരത്തിലെ സ്‌റ്റോക്ക് കുറയ്ക്കാന്‍ ഇടയാക്കി.

ഇതെ തുടര്‍ന്ന് ഇന്നലെ കൊല്ലം ഭാഗത്തുനിന്നും പച്ചക്കറി കൊണ്ടുവന്നാണ് കൊടിയ വില ഈടാക്കുന്നത്. കൊല്ലം എറണാകുളം ഗതാഗതം ഇന്നലയോടുകൂടി പുനസ്ഥാപിച്ചിരുന്നു. സാധനങ്ങള്‍ എത്തുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാലാണ് വിലക്കയറ്റം എന്നാണ് വ്യാപാരികള്‍ കാരണമായി ചൂണ്ടികാണിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018