Keralam

കുട്ടനാട്ടില്‍ നാളെ മുതല്‍ മഹാ ശുചീകരണ യജ്ഞം; ദൗത്യത്തില്‍ പങ്കെടുക്കുന്നത് അരലക്ഷത്തിലേറെ പേര്‍; ക്രമീകരണത്തിന് പ്രളയ ഗ്രാമസഭകള്‍

The Hindu
കുട്ടനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്. ജില്ലയിലെ അരലക്ഷം പേര്‍ ഉള്‍പ്പെടെ പതിനായിരം വിദഗ്ധ തൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും യജ്ഞത്തില്‍ പങ്കെടുക്കും.

പ്രളയക്കെടുതിയില്‍ മുങ്ങിയ കുട്ടനാട്ടിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് മുന്നോടിയായി സര്‍ക്കാരിന്റെ മഹാ ശുചീകരണ യജ്ഞം. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും. കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ പുനരധിവാസ പ്രവര്‍ത്തനമാണിത്.

പതിനായിരം വിദഗ്ധ തൊഴിലാളികളും അയ്യായിരത്തിലധികംതദ്ദേശവാസികളുമാണ് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. വിദഗ്ധ തൊഴിലുകളില്‍ പ്രാവീണ്യമുള്ള വോളയന്റീയര്‍മാരെ വെബ്‌പോര്‍ട്ടല്‍ വഴി അപേക്ഷ ക്ഷണിച്ചാണ് തെരഞ്ഞെടുത്തത്. ഇവരെ കൂടാതെ ജില്ലയിലെ അരലക്ഷം പേരും പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും.

ശുചീകരണ പ്രക്രിയയുടെ ക്രമീകരണങ്ങള്‍ ആലോചിക്കാനായി കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇന്ന് പ്രളയ ഗ്രാമസഭകള്‍ ചേരുന്നുണ്ട്. വിവിധ ഘട്ടങ്ങളായി പൂര്‍ത്തിയാക്കുന്ന ശുചീകരണ യജ്ഞത്തില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.

കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ച വോളന്റീയര്‍മാരും മറ്റ് ജില്ലകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സംഘത്തെ വിവരശേഖരണത്തിനായി നിയോഗിക്കാനാണ് തീരുമാനം. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ആശാരിപ്പണിക്കാര്‍ ഉള്‍പ്പെടുന്ന സംഘം ഓരോ വാര്‍ഡിലുമുണ്ടാകും. വീടുകളിലെ അത്യാവശ്യ അറ്റക്കുറ്റ പണികളാണ് ആദ്യം നടത്തുക. തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗം വീടിന്റെ ബലക്ഷയം പരിശോധിക്കും.

കുട്ടനാട്ടില്‍ നാളെ മുതല്‍ മഹാ ശുചീകരണ യജ്ഞം; ദൗത്യത്തില്‍ പങ്കെടുക്കുന്നത് അരലക്ഷത്തിലേറെ പേര്‍; ക്രമീകരണത്തിന് പ്രളയ ഗ്രാമസഭകള്‍

ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയാണ് ആദ്യം വൃത്തിയാക്കുക. വീട് ശുചീകരണത്തിന് ഹൈപ്രഷര്‍ പമ്പുകള്‍ ലഭ്യമാക്കും. കുമ്മായവും ബ്ലീച്ചിങ് പൗഡറും ഉപയോഗിച്ച് അണുവിമുക്തമാക്കും. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ചെളി ഒരു കേന്ദ്രത്തില്‍ സംഭരിക്കാനും തീരുമാനമുണ്ട്.

മടവീഴാത്ത മുഴുവന്‍ പാടശേഖരങ്ങളിലെയും വെള്ളം വറ്റിക്കുന്നതിന് ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. ദൗത്യത്തിന് ജില്ലയിലെ മുഴുവന്‍ ബാര്‍ജുകളും, എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളും, ബോട്ടുകളും, ആിരത്തോളം വഞ്ചി വീടുകളും മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുക്കും.

കുട്ടനാട്ടില്‍ നാളെ മുതല്‍ മഹാ ശുചീകരണ യജ്ഞം; ദൗത്യത്തില്‍ പങ്കെടുക്കുന്നത് അരലക്ഷത്തിലേറെ പേര്‍; ക്രമീകരണത്തിന് പ്രളയ ഗ്രാമസഭകള്‍
the newsminutes

പ്രളയത്തില്‍ വീടുകളില്‍ കയറിയ പാമ്പുകളെ പിടിക്കാന്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക സംഘവുമുണ്ടാകും. ജില്ലയ്ക്ക് പുറത്ത് നിന്ന് എത്തുന്നവര്‍ക്കായി വഞ്ചി വീടുകളില്‍ താമസ സൗകര്യമൊരുക്കാനാണ് അധികൃതരുടെ തീരുമാനം.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ശേഷമേ ആളുകളെ വീടുകളില്‍ താമസിക്കാന്‍ അനുവദിക്കൂ. 31 ഓടെ പരമാവധി ആളുകളെ കുട്ടനാട്ടില്‍ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

വെള്ളമിറങ്ങി തുടങ്ങിയതോടെ കുട്ടനാട്ടുകാര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ താമസയോഗ്യമല്ലാത്തതിനാല്‍ പലരും വീടുകളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തന്നെ തിരികെ പോരുകയാണുണ്ടായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018