Keralam

ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതല ഒഴിഞ്ഞു; ജലന്ധര്‍ രൂപതയുടെ ഭരണം മൂന്നംഗ സമിതിക്ക് 

വത്തിക്കാന്‍ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ഇടപെട്ടതോടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയുടെ ചുമതല ഒഴിഞ്ഞു. ജലന്ധര്‍ രൂപതയില്‍ ഇനി അഡ്മിനിസ്‌ട്രേറ്റിവ് ഭരണം. മൂന്നംഗ സമിതിയാണ് ഭരണം നടത്തുക. മൂന്ന് സഹവൈദികര്‍ക്ക് ബിഷപ്പ് ചുമതലകള്‍ കൈമാറിയതായി ഉത്തരവിറക്കി. ചുമതല കൈമാറുന്ന കാര്യം അറിയിച്ച് ബിഷപ്പ് രൂപതയിലെ വൈദികര്‍ക്ക് കത്തയച്ചു. ഫാ. മാത്യു കോക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് രൂപതയുടെ ഭരണ ചുമതല.

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള അന്വേഷണ സംഘത്തിന്റെ നോട്ടീസ് കിട്ടിയതോടെയാണ് നടപടി. രൂപതയുടെ ഭരണപരമായ പദവി മാത്രമാണ് ഒഴിഞ്ഞത്. ബിഷപ്പ് എന്ന നിലയിലുള്ള ആധ്യാത്മിക പദവി ഫ്രാങ്കോ മുളയ്ക്കലിനുണ്ടാവും. മോണ്‍സിഞ്ഞോര്‍ മാത്യു കോക്കണ്ടത്തിനെ ഫാ. ജോസഫ് തെക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവര്‍ സഹായിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതല ഒഴിഞ്ഞു; ജലന്ധര്‍ രൂപതയുടെ ഭരണം മൂന്നംഗ സമിതിക്ക് 

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം എട്ടാംദിവസത്തിലേക്ക് കടക്കുമ്പോഴാണ് വത്തിക്കാന്‍ ഇടപെടുമെന്ന റിപ്പോര്‍ട്ട് വരുന്നത്. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുന്നത് വരെ സഭാ നേതൃത്വത്തില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയെ മാറ്റി നിര്‍ത്തിയേക്കുമെന്ന് വിവരവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് നാട്ടിലേക്ക് പോവുന്നതിന്റെ ഭാഗമായി സഹവൈദികര്‍ക്ക് ചുമതല കൈമാറുന്നതായി ബിഷപ്പ് ഫ്രാങ്കോയുടെ സര്‍ക്കുലര്‍ പുറത്തുവന്നത്.

കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടിയിട്ടുണ്ട്. സിബിസിഐ പ്രസിഡന്റ് ഒസ്വാള്‍ ഗ്രേഷ്യസാണ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചത്.

എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാം ദൈവത്തിനു കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും അവരെ പിന്തുണച്ച് സമരത്തിനിറങ്ങിയവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ മാത്രമേ അവരുടെ ഹൃദയത്തില്‍ മാറ്റമുണ്ടാവുകയും ദൈവത്തിന്റെ പ്രേരണയാല്‍ സത്യം വെളിപ്പെടുകയുള്ളുവെന്നും ബിഷപ്പ് സര്‍ക്കുലറില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018