Keralam

പിഎസ്സി ജേണലിസം ലക്ചര്‍ പരീക്ഷ വിവാദത്തില്‍; ചോദ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും പകര്‍ത്തിയത്; ഉത്തരസൂചിക സ്വകാര്യ സൈറ്റില്‍ 

പരീക്ഷയില്‍ ജേണലിസം ഭാഗത്ത് ആകെയുണ്ടായിരുന്ന 80% ചോദ്യങ്ങളും സ്വകാര്യ ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ നിന്നും ബുക്‌ലെറ്റില്‍ നിന്നും പകര്‍ത്തിയതെന്നാണ് പരാതി. ഇന്റേര്‍ണല്‍ മൂല്യനിര്‍ണയങ്ങള്‍ക്കായുള്ള ഇന്റര്‍നെറ്റിലെ ചോദ്യങ്ങള്‍, ഓപ്ഷനുകളില്‍ പോലും മാറ്റം വരുത്താതെയാണ് പകര്‍ത്തിയിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോളെജ് ജേണലിസം ലക്ചര്‍ തസ്തികയിലേക്ക് നടന്ന പിഎസ്‌സിയുടെ ഭൂരിഭാഗം ചോദ്യങ്ങളും ഇന്റര്‍നെറ്റിലും ബുക്‌ലെറ്റില്‍ നിന്നും പകര്‍ത്തിയതാണെന്ന് ആരോപണം. വ്യാഴാഴ്ച കോഴിക്കോട് നടന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് എതിരെ ഉദ്യോഗാര്‍ത്ഥികളാണ് രംഗത്ത് വന്നത്.

പരീക്ഷയില്‍ ജേണലിസം ഭാഗത്ത് നിന്ന് ആകെയുണ്ടായിരുന്ന 80% ചോദ്യങ്ങളും സ്വകാര്യ ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ നിന്നും ബുക്‌ലെറ്റില്‍ നിന്നും പകര്‍ത്തിയതെന്നാണ് പരാതി. പ്രോഫ് ക്വിസ്, ക്വിസ് ലെറ്റ് എന്നീ സൈറ്റുകളിലെ ചോദ്യങ്ങളാണ് ഓപ്ഷനുകളില്‍ പോലും മാറ്റം വരുത്താതെ അതേ പടി പകര്‍ത്തിയിരിക്കുന്നത്. ഇന്റേണല്‍ മൂല്യനിര്‍ണയങ്ങള്‍ക്കായുള്ള ചോദ്യങ്ങളാണിത്.

സൈറ്റുകളിലെ ചോദ്യങ്ങളുടെ ക്രമം പോലും മാറ്റിയിട്ടില്ല. ഇവയിലുള്ള അക്ഷരപ്പിശകും ചോദ്യപേപ്പറില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പരീക്ഷയ്ക്കായി നല്‍കിയ സിലബസില്‍ പത്ത് ശതമാനം പോലും ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ആക്ഷേപവുമുണ്ട്. പിജി യോഗ്യതയുള്ള പരീക്ഷയില്‍ ചോദിച്ച ചോദ്യങ്ങളെല്ലാം പൊതുവേ താഴ്ന്ന നിലവാരമുള്ളവയാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

സൈറ്റുകളില്‍ നിന്ന് വസ്തുനിഷ്ഠമല്ലാതെ പകര്‍ത്തിയ ചോദ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് എങ്ങനെ ഉറപ്പ് പറയാന്‍ സാധിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു.ഈ വിവരങ്ങള്‍ വ്യക്തമാക്കി ഇവര്‍ പിഎസ്‌സി ചെയര്‍മാന് പരാതി അയച്ചിട്ടുണ്ട്.

പരീക്ഷ റദ്ദാക്കാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി. കരളത്തില്‍ ഒരു കേന്ദ്രം മാത്രമുണ്ടായിരുന്ന പരീക്ഷയ്ക്ക് മുന്നൂറോളം ഉദ്യോഗാര്‍ത്ഥികളാണ് എത്തിയിരുന്നത്.

പരീക്ഷ കഴിഞ്ഞയുടന്‍ ഉത്തരസൂചിക ചില വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടു. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് പിഎസ്‌സി ജേണലിസം ലക്ചര്‍ തസ്തികയിലേക്ക് പരീക്ഷ നടത്തുന്നത്. കൃത്യമായ മുന്നൊരുക്കം നടത്താതെ ഈ സമയത്ത് പെട്ടെന്ന് പരീക്ഷ നടത്തിയതിലും ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018