Keralam

ചാരക്കേസ് ആഘോഷമാക്കിയ കോണ്‍ഗ്രസ് നേതാവ് മാപ്പ് ചോദിച്ചെന്ന് നമ്പി നാരായണന്‍; തെറ്റ് ഏറ്റ് പറഞ്ഞാല്‍ ജനം കല്ലെറിഞ്ഞ് കൊല്ലുമെന്ന് സിബി മാത്യൂസ് പറഞ്ഞു

കാല്‍നൂറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് നമ്പി നാരായണനെ പീഡിപ്പിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നടപടി നേരിടണമെന്നും സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയത്.

ചാരക്കേസ് ആഘോഷമാക്കിയ കോണ്‍ഗ്രസ് നേതാവ് നേരത്തെ തന്നോട് മാപ്പ് ചോദിച്ചുവെന്നും അന്വേഷണ തലവനായിരുന്ന സിബി മാത്യൂസ് തന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞതായും നമ്പി നാരായണന്‍. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ വേണമെന്ന ആഗ്രഹമില്ലെന്നും, അവര്‍ തെറ്റ് സംഭവിച്ചുവെന്ന് പൊതുമധ്യത്തില്‍ പറഞ്ഞാല്‍ മതിയെന്നും മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നമ്പി നാരായണന്‍ വ്യക്തമാക്കുന്നു.

ചാരക്കേസില്‍ ഇടപെട്ടതിന് രാഷ്ട്രീയ നേതാക്കളാരെങ്കിലും കുറ്റബോധം പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പേര് പറയാതെ നമ്പി നാരായണന്റെ മറുപടി.

അത് ആഘോഷമാക്കിയ ഒരു കോണ്‍ഗ്രസ് നേതാവ് വിമാനയാത്രയ്ക്കിടെ എന്നോട് മാപ്പ് ചോദിച്ചിട്ടുണ്ട്. അടുത്തുവന്നിരുന്ന അദ്ദേഹം സുഖാന്വേഷണം നടത്തി.മുന്‍പ് ചെയ്തതിന് മാപ്പ് ചോദിച്ചു. ഞാന്‍ ചിരിച്ചതേയുളളൂ. എണീറ്റ് പോകുന്നതിന് മുന്‍പ് എന്നോട് അഭ്യര്‍ത്ഥിച്ചു, ഇക്കാര്യം വെളിപ്പെടുത്തരുതെന്ന്. ഞാന്‍ വാക്കും നല്‍കി.

ക്ഷമിക്കണമെന്ന് സിബി മാത്യൂസും കഴിഞ്ഞതൊന്നും മനസില്‍ വയ്ക്കരുതെന്ന് സിബിയുടെ ഭാര്യയും പറഞ്ഞെന്നും നമ്പി നാരായണന്‍ വിശദീകരിക്കുന്നു.

ചാരക്കേസ് അന്വേഷണ തലവനായിരുന്ന സിബി മാത്യൂസ് മാപ്പ് ചോദിച്ചുവെന്ന് താന്‍ പറയുന്നില്ലെന്നും സിബിക്ക് കാണാന്‍ താത്പര്യം ഉണ്ടെന്ന് ആദ്യം അറിയിച്ചപ്പോള്‍ അനുവദിച്ചില്ലെന്നും സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നിര്‍ബന്ധപ്രകാരമാണ് ഒടുവില്‍ കണ്ടതെന്നും നമ്പി നാരായണന്‍ പറഞ്ഞു.

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വഴുതയ്ക്കാട്ടുളള വീട്ടിലായിരുന്നു കൂടിക്കാഴ്ച. സിബിയും ഭാര്യയും ഉണ്ടായിരുന്നു. കഴിഞ്ഞതൊന്നും മനസില്‍ വയ്ക്കരുതെന്ന് സിബിയുടെ ഭാര്യയാണ് പറഞ്ഞത്. അവരോ സിബിയോ മാപ്പ് ചോദിച്ചിട്ടില്ല. ആ കൂടിക്കാഴ്ചയിലും അദ്ദേഹം കളളം പറയുകയായിരുന്നു. അങ്ങനെ ഒരാളോട് എങ്ങനെ ക്ഷമിക്കാന്‍?. ഡിജിപി ടി.വി മധുസൂദനന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചതല്ലാതെ സ്വന്തമായി ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. അന്വേഷണം സിബിഐയ്ക്ക് വിടാന്‍ നിര്‍ദേശിച്ചത് സിബിയാണെന്നും പറഞ്ഞു. എല്ലാം പച്ചക്കളളം.

ക്ഷമിക്കണമെന്ന് സിബി എന്നോട് പറഞ്ഞു. ഞാന്‍ ഒരു ഡിമാന്‍ഡ് വെച്ചു. ചെയ്തതെല്ലാം തെറ്റായിപ്പോയെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയാമോ? ഞാന്‍ വിളിച്ചു വരുത്താം അവരെ. മറുപടി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്. അദ്ദേഹം പറഞ്ഞു, തെറ്റ് ഏറ്റുപറഞ്ഞാല്‍ വീട്ടില്‍ എത്തുന്നതിന് മുന്‍പ് ജനം എന്നെ കല്ലെറിഞ്ഞ് കൊല്ലും. അങ്ങനെ സംഭാഷണം അവിടെ അവസാനിച്ചു.

താന്‍ അനുഭവിച്ചതിനൊന്നും നഷ്ടപരിഹാരം കൊണ്ട് വിലയിടാനാവില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു. നഷ്ടപരിഹാരത്തിനുമപ്പുറം സത്യം തെളിയിക്കാന്‍ സമിതിയെ നിയോഗിച്ചത് നേട്ടം തന്നെയാണ്. എന്തൊക്കെയാണ് നടന്നതെന്നും ആരൊക്കെയാണ് പിന്നിലുണ്ടായിരുന്നതെന്നും സമിതി കണ്ടെത്തുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018