Keralam

ബിഷപ്പിനെ രക്ഷിക്കാന്‍ കോച്ചിംങ്; ജലന്ധര്‍ രൂപതാ പിആര്‍ഒ കൊച്ചിയിലെത്തി കന്യാസ്ത്രീകളെ കളളമൊഴി പഠിപ്പിച്ചെന്ന് പൊലീസ് 

ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് പൊലീസ്. ഇതിനായി സാക്ഷികളായ കന്യാസ്ത്രീകള്‍ക്ക് കോച്ചിംങ്‌ നല്‍കി. ബിഷപ്പിന് അനുകൂലമായി മൊഴി പഠിപ്പിക്കുന്നതിനാണ് കേസില്‍ സാക്ഷികളായ മൂന്ന് കന്യാസ്ത്രീകള്‍ക്ക കോച്ചിംഗ് നല്‍കിയത്.

ജലന്ധര്‍ രൂപതയിലെ പിആര്‍ഒ ഫാദര്‍ പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തിലായിരുന്നു കന്യാസ്ത്രീകളെ കളളമൊഴി പഠിപ്പിച്ചത്. ഇത് പ്രകാരം കന്യാസ്ത്രീകള്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് നടത്തിയ തുടര്‍ അന്വേഷണത്തില്‍ ഈ മൊഴികള്‍ കളവാണെന്ന് കണ്ടെത്തി.

കന്യാസ്ത്രീയുടെ പീഡന പരാതി ലഭിച്ചതിന് ശേഷമാണ് പിആര്‍ഒ കൊച്ചിയിലെത്തി മുറിയെടുക്കുകയും മൂന്ന് പേരെ കളളമൊഴി നല്‍കാന്‍ പഠിപ്പിക്കുകയും ചെയ്തത്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണ്. ഇയാള്‍ താമസിച്ച സ്ഥലത്ത് പൊലീസ് പരിശോധന നടത്തി

പതിനേഴാം തിയ്യതിക്കകം മൊഴികളിലെ വൈരുദ്ധ്യം പരിഹരിക്കണമെന്നാണ് അന്വഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം ഇതേ തുടര്‍ന്നുളള പരിശോധനയിലാണ് ബിഷപ്പിനനുകൂലമായി കന്യാസ്ത്രീകള്‍ കളളമൊഴി നല്‍കിയത് കണ്ടെത്തിയത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ബിഷപ്പിനെ രക്ഷിക്കാന്‍ സഭയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം പത്തൊന്‍പതിനാണ് ബിഷപ്പിനോട് രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 19ന് രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ബിഷപ്പ് ഹാജരായില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. അടിയന്തര സാഹചര്യമോ, പ്രകൃതിക്ഷോഭമോ ഉണ്ടായാലേ ഹാജരാകുന്നതില്‍ ഇളവ് അനുവദിക്കുകയുളളൂവെന്ന് പൊലീസ് വ്യക്തമാക്കി. ആര്, എവിടെവെച്ച് ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018