Keralam

കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ വിവരങ്ങള്‍ തേടി വത്തിക്കാന്‍; ഫ്രാങ്കോ മുളയ്ക്കലിനെ മാറ്റി നിര്‍ത്തിയേക്കുമെന്ന് സൂചന

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം എട്ടാംദിവസത്തിലേക്ക് കടക്കുമ്പോഴാണ് വത്തിക്കാന്‍ ഇടപെടുമെന്ന റിപ്പോര്‍ട്ട്. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുന്നത് വരെ സഭാ നേതൃത്വത്തില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയെ മാറ്റി നിര്‍ത്തിയേക്കുമെന്നാണ് വിവരം.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗപരാതിയില്‍ നടപടി എടുക്കാന്‍ വത്തിക്കാന്‍ ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി. സിബിസിഐ പ്രസിഡന്റ് ഒസ്വാള്‍ ഗ്രേഷ്യസാണ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചത്.

രണ്ട് ദിവസത്തിനകം നടപടി ഉണ്ടാകുമെന്നാണ് സൂചന. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് തത്സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നും അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്നുമാണ് വിവരങ്ങള്‍.

2014 മെയ് അഞ്ചിന് തൃശൂരില്‍ വൈദികപട്ടം കൊടുക്കുന്ന ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായി എത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് മഠത്തിന് കീഴിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് പലപ്പോഴായി 13 തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നുമാണ് കന്യാസ്ത്രീയുടെ പരാതി. ഇത് കൂടാതെ നിരവധി കന്യാസ്ത്രീകളും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉന്നയിച്ചിരുന്നു.

ബിഷപ്പില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയത്. ലൈംഗിക ചുവയോട് കൂടി ബിഷപ്പ് പെരുമാറുകയും, നിര്‍ബന്ധപൂര്‍വ്വം ആലിംഗനം ചെയ്യുക പതിവായിരുന്നു. ബിഷപ്പിന്റെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് രണ്ടു പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചു.

ഇത് സംബന്ധിച്ച് ഭഗല്‍പ്പൂര്‍ ബിഷപ്പിന് പരാതി നല്‍കിയെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിനെതിരെ നേരത്തെ ലഭിച്ച മൊഴികള്‍ക്ക് പുറമെയാണ് കൂടുതല്‍ കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിടുന്ന സാഹചര്യത്തില്‍ ജലന്ധര്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാനുളള നീക്കവും പൊലീസ് നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 19ന് രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ബിഷപ്പ ഫ്രാങ്കോ ഹാജരായില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. അടിയന്തര സാഹചര്യമോ, പ്രകൃതിക്ഷോഭമോ ഉണ്ടായാലേ ഹാജരാകുന്നതില്‍ ഇളവ് അനുവദിക്കുകയുളളൂവെന്ന് പൊലീസ് വ്യക്തമാക്കി. ആര്, എവിടെവെച്ച് ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം നേരത്തെ ജലന്ധറിലെത്തി ചോദ്യം ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018