Keralam

ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ കൈപ്പറ്റിയെന്ന് ജലന്ധര്‍ പൊലീസ്; കന്യാസ്ത്രീകളുടെ സമരം എട്ടാംദിവസത്തിലേക്ക്

ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ നേരത്തെ പഞ്ചാബിലെത്തിയാണ് കേരള പൊലീസ് ബിഷപ്പിനെ ഒന്‍പത് മണിക്കൂറോളം ചോദ്യം ചെയ്തത്. കന്യാസ്ത്രീകളുടെ സമരം ശക്തമായ സാഹചര്യത്തിലാണ് ബിഷപ്പിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഉത്തരവ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൈപ്പറ്റിയെന്ന് പൊലീസ്. ജലന്ധര്‍ പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചോദ്യം ചെയ്യലിനുളള നോട്ടീസ് ലഭിച്ചില്ലെന്നായിരുന്നു നേരത്തെ ജലന്ധര്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചത്.

ഇത് സംബന്ധിച്ച് ആശയക്കുഴപ്പവും നിലനിന്നിരുന്നു. എന്നാല്‍ നോട്ടീസ് കൈപ്പറ്റിയതായി ജലന്ധര്‍ പൊലീസ് വ്യക്തമാക്കുകയായിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിടുമ്പോഴാണ് ജലന്ധര്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാനുളള നീക്കം പൊലീസ് നടത്തിയത്.

സെപ്റ്റംബര്‍ 19ന് രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ബിഷപ്പ് ഹാജരായില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. അടിയന്തര സാഹചര്യമോ, പ്രകൃതിക്ഷോഭമോ ഉണ്ടായാലേ ഹാജരാകുന്നതില്‍ ഇളവ് അനുവദിക്കുകയുളളൂവെന്ന് പൊലീസ് വ്യക്തമാക്കി. ആര്, എവിടെവെച്ച് ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സഭയ്‌ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കന്യാസ്ത്രീയുടെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോട്ടയം എസ്പി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍ എന്ന പേരില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ പടവും വെച്ചത്. ബലാത്സംഗക്കേസുകളില്‍ ഇരയുടെ വിശദാംശങ്ങള്‍ പുറത്തു വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ഫോട്ടോ മിഷനറീസ് ഓഫ് ജീസസ് പുറത്ത് വിട്ടത്.

ഇരയുടെ ചിത്രം പുറത്തുവിട്ടത് വഴി സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനം ആണ് മിഷനറീസ് ഓഫ് ജീസസ് ചെയ്തത്. ഇരയെ അപമാനിക്കലാണിതെന്നും സഹോദരന്‍ വ്യക്തമാക്കിയിരുന്നു.

പരാതിക്കാരിയുടെ കളര്‍ ചിത്രം പതിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കന്യാസ്ത്രീകള്‍ ചില യുക്തിവാദികളെ കൂട്ടുപിടിച്ച് സഭയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞ ദിവസം പരാതിക്കാരിയായ സിസ്റ്റര്‍ കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചതെന്നതിന് തെളിവുകളുണ്ട്. തെളിവുകള്‍ അന്വേഷണ കമ്മീഷന് കൈമാറുമെന്നും മിഷണറീസ് ഓഫ് ജീസസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഇന്ന് എട്ടാംദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് ഹൈക്കോര്‍ട്ട് ജംക്ഷനിലെ സമരപന്തലിലേക്ക് ദിവസവും എത്തുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018