Keralam

‘നമ്പി നാരായണന് നഷ്ടപരിഹാരം ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കട്ടേ’; സര്‍ക്കാര്‍ ഖജനാവിനെ ബാധ്യതയില്‍ നിന്നൊഴിവാക്കണമെന്ന് കോടിയേരി 

സംസ്ഥാന സര്‍ക്കാരാണ് അരക്കോടി രൂപ നഷ്ടപരിഹാരം ശാസ്ത്രജ്ഞന് നല്‍കേണ്ടത്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരമായി സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഖജനാവിനെ ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കണമെന്നാണ് കോടിയേരിയുടെ ആവശ്യം.

നമ്പി നാരായണന്റെ 22 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ നിര്‍ണ്ണായകമായ വിധിയാണ് ഇന്നലെ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാനും കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണവുമാണ് സുപ്രീം കോടതി വിധിച്ചത്.

നമ്പി നാരായണന് നീതി കിട്ടിയ വിധി പുറത്തുവന്നതോടെ കോണ്‍ഗ്രസിനുള്ളില്‍ രാഷ്ട്രീയമായ വിഷയങ്ങളും ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ഉമ്മന്‍ചാണ്ടിയും കെപിസിസിയും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് ചാരക്കേസ് കെ കരുണാകരനെതിരെ രാഷ്ട്രീയമായി ഉപയോഗിച്ചതെന്ന ചര്‍ച്ചയ്ക്ക് സിപിഐഎമ്മും വഴിമരുന്നിടുകയാണ്. ഗ്രൂപ്പുകളിയേയും രാഷ്ട്രീയ ഗൂഢാലോചനയേയും കുറിച്ച് കെ കരുണാകരന്റെ മകള്‍ പത്മജ വേണഗോപാല്‍ ചര്‍ച്ച ഇന്നലെ തന്നെ തുടങ്ങിവെച്ചിരുന്നു. കോണ്‍ഗ്രസിനുള്ളിലും പുറത്തും ചര്‍ച്ചയാകുമ്പോള്‍ എ ഗ്രൂപ്പ് മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെപിസിസിയും ഉമ്മന്‍ചാണ്ടിയും നഷ്ടപരിഹാരം നല്‍കണമെന്ന കോടിയേരിയുടെ പ്രതികരണം.

തനിക്ക് നഷ്ടപരിഹാരമല്ല, കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് നമ്പി നാരായണന്‍ വിധിക്ക് ശേഷം പ്രതികരിച്ചിരുന്നു.

നമ്പി നാരായണനെതിരായ ഗൂഢാലോചന അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്കും കോടതി രൂപം നല്‍കിയിട്ടുണ്ട്.

സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും കോടതി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018