Keralam

‘നാണമില്ലേ, ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍?’; കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മോഹന്‍ലാല്‍ 

ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചുളള ചോദ്യത്തെ പരിഹസിച്ച് നടന്‍ മോഹന്‍ലാല്‍. കൊച്ചിയില്‍ പ്രളയദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ കൈമാറാന്‍ എത്തിയപ്പോഴായിരുന്നു കന്യാസ്ത്രീകളുടെ സമരം പൊതുവികാരമാണോ എന്ന് മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍ മറുചോദ്യം ഉന്നയിച്ചത്.

കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററിലാണ് മോഹന്‍ലാല്‍ ഇന്ന് രാവിലെ നേരിട്ടെത്തി സാധനങ്ങള്‍ കൈമാറിയത്. വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു സാധനങ്ങള്‍ കൈമാറിയത്. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ചോദ്യങ്ങള്‍.

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍, നല്ല ഒരു കാര്യം പറയുമ്പോള്‍....,കന്യാസ്ത്രീകള്‍ക്ക് എന്ത് ചെയ്യണം, അതും ഇതുമായിട്ട് എന്താണ് ബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാല്ലോ, ഇതൊക്കെയാണോ..അത് പൊതുവികാരമാണോ, ഇത്രയും വലിയ പ്രോബ്‌ളം ഇവിടെ നടക്കുമ്പോള്‍ എന്നിങ്ങനെയായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഈ ചോദ്യത്തോടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അവസാനിപ്പിച്ച് അദ്ദേഹം തിരിഞ്ഞ് നടന്നു.

ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ഏത് ചാനലിലാണെന്ന് തിരക്കുകയും ചെയ്തു. മാതൃഭൂമിയെന്ന് മറുപടി കേട്ടപ്പോള്‍ അതിന്റെ കുഴപ്പമാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍ അടക്കമുളള സാധനങ്ങള്‍ എന്നിവയാണ് മോഹന്‍ലാല്‍ എത്തിച്ച് നല്‍കിയത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ ശേഖരിച്ച സാധനങ്ങളും എത്തിച്ച് കൊടുത്തിട്ടുണ്ട്. മേജര്‍ രവിയും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.

കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംക്ഷനില്‍ നടത്തുന്ന സമരം ഇന്ന് എട്ടാംദിവസത്തിലേക്ക് കടക്കുകയാണ്. സിനിമാരംഗത്ത് നിന്ന് താരങ്ങളും സംവിധായകരുമടക്കം നിരവധി പേര്‍ സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തുമ്പോഴാണ് മോഹന്‍ലാലിന്റെ പരിഹാസ പരാമര്‍ശങ്ങള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018