Keralam

‘ഫ്രാങ്കോ ഇപ്പോഴും ശക്തന്‍, പണവും സ്വാധീനവും രാഷ്ട്രീയ പിന്‍ബലവുമുണ്ട്’; ചുമതല കൈമാറിയത് സാധാരണ നടപടി, അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയുടെ ഭരണ ചുമതല ഒഴിഞ്ഞത് സാധാരണ നടപടിയാണെന്നും അത് സ്ഥാനമൊഴിയല്‍ അല്ലെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. എങ്ങോട്ടെങ്കിലും മാറിനില്‍ക്കേണ്ടി വരുമ്പോഴാണ് താല്‍ക്കാലികമായി ചുമതലകള്‍ തനിക്ക് താഴെയുള്ള വികാരി ജനറലിന് കൈമാറുന്നത്. ഇത് സാധാരണ നടപടിയാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോഴും ശക്തനാണെന്നും പണവും സ്വാധീനവും രാഷ്ട്രീയ പിന്‍ബലവുമുണ്ടെന്നും ചുമതല ഒഴിയുന്നതിനെ കുറിച്ച് പ്രതികരക്കവെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു.

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം എട്ടാംദിവസത്തിലേക്ക് കടക്കുമ്പോഴാണ് വത്തിക്കാന്‍ ഇടപെടുമെന്ന റിപ്പോര്‍ട്ട് വരുന്നത്. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുന്നത് വരെ സഭാ നേതൃത്വത്തില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയെ മാറ്റി നിര്‍ത്തിയേക്കുമെന്ന് വിവരവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് നാട്ടിലേക്ക് പോവുന്നതിന്റെ ഭാഗമായി സഹവൈദികര്‍ക്ക് ചുമതല കൈമാറുന്നതായി ബിഷപ്പ് ഫ്രാങ്കോയുടെ സര്‍ക്കുലര്‍ പുറത്തുവന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018