Keralam

സഭയുടെ ‘അതിരുകടന്ന്’ വൈദികര്‍; ആറ് പുരോഹിതര്‍ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍  

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗപരാതിയില്‍ സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

കത്തോലിക്കാ സഭയുടെ മെത്രാന്‍ സമിതിയായ കെസിബിസിയെ തള്ളി ആറ് വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി രംഗത്ത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ആറ് പുരോഹിതര്‍ സന്ന്യാസിനികള്‍ സമരം ചെയ്യുന്ന ഹൈക്കോടതി ജംഗ്ഷനിലെ സമരപ്പന്തിലെത്തി. കന്യാസ്ത്രീകളുടെ സമരത്തിനെ എതിര്‍ത്ത കെസിബിസിയുടെ നിലപാട് വകവെയ്ക്കാതെയാണ് വൈദികരുടെ ഇടപെടല്‍.

കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണ് എന്നതായിരുന്നു കെസിബിസിയുടെ പ്രതികരണം. സഭയേയും ബിഷപ്പുമാരേയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണ്. സമ്മര്‍ദ്ദത്തിന് വഴങ്ങാതെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. നിഷ്പക്ഷ അന്വേഷണത്തിലൂടെ കണ്ടെത്തുന്ന കുറ്റവാളിയെ നിയമപ്രകാരം ശിക്ഷിക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് കത്തോലിക്ക സഭയുടെ നിലപാട്. നിയമവാഴ്ച്ച നടക്കണം, മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടത്. സഭ ആരെയും വിധിക്കുന്നില്ല, നീതീകരിക്കുന്നുമില്ലെന്നും മെത്രാന്‍ സമിതി വ്യക്തമാക്കിയിരുന്നു.

ബിഷപ്പിനെതിരായ പരാതി കൈകാര്യം ചെയ്ത രീതിയേയും ഫ്രാങ്കോയെ സംരക്ഷിക്കുന്ന നിലപാടിനെയും വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ ഉള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. നിഷ്പക്ഷ ആന്വേഷണത്തിന് വേണ്ടി ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടിരുന്നു. ബിഷപ്പ് നേരത്തേ തന്നെ സ്ഥാനമൊഴിയേണ്ടതായിരുന്നു എന്നാണ് ലത്തീന്‍ സഭയുടെ പ്രതികരണം. ബിഷപ്പിന്റെ നടപടികള്‍ കത്തോലിക്കാ സഭയുടെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണെന്നും വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് സഭയെ കൂട്ടുപിടിക്കരുതെന്നും കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018