Keralam

‘അഭിപ്രായപ്രചാരണമാണ്, അത്രയും വേണ്ടായിരുന്നു’; ജേക്കബ് വടക്കുംചേരിയെ ജയിലിലാക്കിയതിനെതിരെ വിഎസ്; തെറ്റില്ലെന്ന് ആരോഗ്യമന്ത്രിയുടെ മറുപടി

വിഎസ്
വിഎസ്
എലിപ്പനി പ്രതിരോധമരുന്ന് ശരീരത്തിന് ഹാനികരമാണെന്നും കഴിക്കരുതെന്നും ആഹ്വാനം ചെയ്തുകൊണ്ട് ജേക്കബ് വടക്കുംചേരി പ്രചാരണം നടത്തിയിരുന്നു.

പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കുംചേരിയെ ജയിലില്‍ അടച്ചതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. അഭിപ്രായം പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്നെന്ന് വിഎസ് പറഞ്ഞു. ആരോഗ്യ സംവിധാനത്തിന് ഹാനികരമായ പ്രചാരണത്തിന് കേസെടുക്കുന്നതില്‍ തെറ്റില്ല. ശരിതെറ്റുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കാമെന്നും വിഎസ് വ്യക്തമാക്കി.

വിഎസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തെത്തി. ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മനുഷ്യജീവന് ഭീഷണിയാകുന്ന പ്രചരണമാണ് ജേക്കബ് വടക്കുംചേരിയുടേത്. പ്രതിരോധപ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്ന പ്രചാരണമാണ് ജേക്കബ് വടക്കുംചേരി നടത്തിയത്. ആരോഗ്യവകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

എലിപ്പനി പ്രതിരോധ മരുന്നായ 'ഡോക്‌സി സൈക്ലിന്‍' മാരക പാര്‍ശ്വഫലങ്ങള്‍ ഉള്ള മരുന്നാണെന്നും കഴിച്ചാല്‍ മറ്റ് അസുഖങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ജേക്കബ് വടക്കുംചേരി പ്രചരിപ്പിച്ചത്. വാട്‌സാപ്പ്, ഫേസ്ബുക്ക് ഉള്‍പെടെയുള്ള സമൂഹമാധ്യമങ്ങളിലും ഇത് ഷെയര്‍ ചെയ്യപ്പെട്ടു. ഇതിനേത്തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത പൊലീസ് മേധാവിക്ക് പരാതി നല്‍കി. അറസ്റ്റ് ചെയ്യപ്പെട്ട വടക്കുംചേരിയെ തിരുവനന്തപരും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബര്‍ 21വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. സൈബര്‍ പൊലീസ് ഏറ്റെടുത്ത കേസിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018