Keralam

ബാര്‍ കോഴക്കേസില്‍ മാണിയെ രക്ഷിക്കാനുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി; സര്‍ക്കാര്‍ അനുമതിയോടെ തുടരന്വേഷണം നടത്തണം; വിധി വിഎസിന്റേതടക്കം ആറ് ഹര്‍ജികളില്‍ 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും പിണറായി വിജയന്‍ സര്‍ക്കാരിലുമായി മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളാണ് ബാര്‍ കോഴയില്‍ ഉണ്ടായത്. കെ.എം മാണിക്ക് എതിരെ തെളിവില്ലെന്നായിരുന്നു മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളുടെയും ഉളളടക്കം.

ബാര്‍ക്കോഴ കേസില്‍ കെ.എം മാണിക്ക് കനത്ത തിരിച്ചടി. കോഴ വാങ്ങിയതിന് തെളിവില്ലെന്ന വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വാങ്ങാനായി കേസ് ഡിസംബര്‍ പത്തിലേക്ക് മാറ്റി.

കെ.എം മാണിക്ക് അനുകൂലമായി വിജിലന്‍സ് സമര്‍പ്പിച്ച രണ്ടാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി ഇന്ന് തളളിയത്. റിപ്പോര്‍ട്ട് പൂര്‍ണമല്ല എന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. സര്‍ക്കാര്‍ അനുമതിയോടെ തുടരന്വേഷണം നടത്തണമെന്ന നിര്‍ദേശവും കോടതി നല്‍കി.

അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ 17(എ)യില്‍ അടുത്ത കാലത്ത് വന്ന ഭേദഗതിയാണ് തുടരന്വേഷണത്തിന് ബാധകമാവുന്നത്. അതിനാല്‍ പ്രോസിക്യൂഷന് വേണ്ട അനുമതി സര്‍ക്കാരിനെ സമീപിച്ച് വാങ്ങണമെന്ന് വിജിലന്‍സിനോട് കോടതി നിര്‍ദേശിച്ചു. അനുമതി വാങ്ങിയ വിവരം ഡിസംബര്‍ പത്തിന് അറിയിക്കുകയും ചെയ്യണം.

ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി. എസ് അച്യുതാനന്ദന്‍ അടക്കമുളളവര്‍ നല്‍കിയ തുടരന്വേഷണ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കിയാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ.എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം. അഞ്ച് കോടി ആവശ്യപ്പെട്ടുവെന്നും ഒരു കോടി കൈപ്പറ്റിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

ബിജു രമേശിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടര്‍ വില്‍സണ്‍ എം പോളിന് കത്ത് നല്‍കിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു.എന്നാല്‍ ആരോപണമുന്നയിച്ച ബാറുടമകളില്‍ പലരും അന്വേഷണ ഘട്ടത്തില്‍ മാണിക്കെതിരെ മൊഴി നല്‍കിയിരുന്നില്ല.

മാണിക്കെതിരെയുളള കോഴ ആരോപണങ്ങളില്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്നും വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചിരുന്നു.

തുടര്‍ന്ന് തെളിവുകള്‍ ഇല്ലാത്തതിനാല്‍ ബാര്‍കോഴ കേസില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കാമെന്നും വിജിലന്‍സ് കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുളള അവസാന റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. മാണിക്കെതിരെ കുറ്റപത്രം നല്‍കാന്‍ തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെ.ഇ ബൈജുവാണ് റിപ്പോര്‍ട്ട് നല്‍കിയത്.

വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തളളണമെന്ന് ആവശ്യപ്പെട്ട് ആറ് ഹര്‍ജികള്‍ കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയ്ക്ക് മുമ്പാകെ എത്തിയിരുന്നു. വിഎസിന് പുറമെ ബിജെപി എം.പി വി മുരളീധരന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, ബാറുടമ ബിജു രമേശ് എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ഇരുട്ടില്‍ തപ്പുകയാണെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും കാട്ടി മുഖ്യമന്ത്രിയ്ക്കും വിഎസ് നേരത്തെ കത്ത് നല്‍കിയിരുന്നു.

മന്ത്രി വി എസ് സുനില്‍കുമാര്‍ മാണിക്കെതിരായ കേസില്‍ നിന്ന് പിന്മാറിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രി എതിര്‍ക്കുന്നതിലെ നിയമപ്രശ്നമായിരുന്നു പിന്മാറ്റത്തിന് കാരണം.

ഉമ്മന്‍ചാണ്ടി ഭരണകാലത്ത് നടന്ന അന്വേഷണത്തില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു.എന്നാല്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നുവെന്നും തുടരന്വേഷണം വേണമെന്നും വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ആവശ്യപ്പെട്ടു. പിന്നീട് ഇപ്പോള്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന അന്വേഷണവും മാണിക്ക് അനുകൂലമാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018