Keralam

ഈ സര്‍ക്കാര്‍ അഴിമതി കേസുകള്‍ കൂട്ടത്തോടെ എഴുതി തള്ളിയെന്ന് ജേക്കബ് തോമസ്; മാണിക്കെതിരെ തെളിവുണ്ടായിരുന്നു, കേസ് അട്ടിമറിച്ചവര്‍ ഉന്നത സ്ഥാനത്തെത്തി 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിലും പിണറായി വിജയന്‍ സര്‍ക്കാരിലുമായി മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളാണ് ബാര്‍ കോഴയില്‍ ഉണ്ടായത്. മാണിക്ക് എതിരെ തെളിവില്ലെന്നായിരുന്നു മൂന്ന് അന്വേഷണ റിപ്പോര്‍ട്ടുകളുടെയും ഉളളടക്കം.  

ബാര്‍ കോഴകേസില്‍ മുന്‍ധനമന്ത്രി കെഎം മാണിക്കെതിരെ തെളിവുണ്ടായിരുന്നെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. എസ്പി സുകേശന്‍ ശരിയായാണ് കേസ് അന്വേഷിച്ചിരുന്നതെന്നും കേസ് അട്ടിമറിച്ചവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ കിട്ടിയെന്നും ജേക്കബ് തോമസ് ആരോപിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നുവെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിമര്‍ശിച്ചു.

ബാര്‍ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായാണ് കാത്തിരുന്നത്. അപ്പോഴേക്കും തന്നെ നിര്‍ബന്ധിത അവധി എടുപ്പിച്ചു.ഈ സര്‍ക്കാര്‍ അഴിമതി കേസുകള്‍ കൂട്ടത്തോടെ എഴുതിതള്ളി.
ജേക്കബ് തോമസ്

പിണറായി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ജേക്കബ് തോമസ് ഉന്നയിച്ചത്. ഇടത് സര്‍ക്കാര്‍ അഴിമതി കേസുകള്‍ കൂട്ടത്തോടെ എഴുതിതള്ളിയെന്നാണ് വിമര്‍ശനം. ബാര്‍ കോഴ കേസില്‍ കെഎം മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ പ്രതികരണം.

അന്വേഷണം പൂര്‍ണമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നും വിമര്‍ശിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെഎം മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വിജിലന്‍സ് മാണിക്ക് ക്ലീന്‍ ചിററ് നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസില്‍ കക്ഷി ചേര്‍ന്നവരുടെ ആവശ്യം.

സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന്‌ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ കൈക്കൊണ്ട നിലപാടുകള്‍ പരിശോധിക്കണമെന്നും വിഎസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018