Keralam

അഭിലാഷ് ടോമിയുടെ പരുക്ക് ഗുരുതരമല്ല; സംസാരിക്കുന്നുണ്ട്; വിദഗ്ധ ചികിത്സയ്ക്കായി മൗറീഷ്യസിലേക്ക് മാറ്റാന്‍ സാധ്യത

അഭിലാഷ് ടോമി
അഭിലാഷ് ടോമി
എക്‌സ് റേ എടുത്തതില്‍ നടുവിനേറ്റ പരുക്ക് ഗുരുതരമല്ലെന്നാണ് നിഗമനം. ദ്വീപിലുളള ഫ്രഞ്ച് ഡോക്ടറുടെ നേതൃത്വത്തിലാണ് നിലവില്‍ ചികിത്സ.

പായ് വഞ്ചി അപകടത്തില്‍ പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിക്ക് നടുവിനേറ്റ പരുക്ക് ഗരുതരമല്ലെന്ന് ഇന്ത്യന്‍ നാവികസേന. അഭിലാഷ് സംസാരിച്ചുവെന്നും ആഹാരം കഴിച്ചതായും ക്യാപ്റ്റന്‍ ഡികെ ശര്‍മ്മ ട്വീറ്റ് ചെയ്തു. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സ തുടങ്ങി.

ഇന്നലെ പായ് വഞ്ചി അപകടത്തില്‍പ്പെട്ട സ്ഥലത്തെത്തിയ ഫ്രഞ്ച് മല്‍സ്യബന്ധന കപ്പല്‍ ഒസീരിസ് സോഡിയാക് ബോട്ടിറക്കി അഭിലാഷിനെ രക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ നാവികസേനാ വിമാനം പായ് വഞ്ചിക്ക് മുകളിലെത്തി സ്ഥിതിഗതികള്‍ വീക്ഷിച്ചിരുന്നു. സ്ട്രെച്ചറുപയോഗിച്ചാണ് നടുവിന് പരുക്കേറ്റ അഭിലാഷിനെ പായ്വഞ്ചിയില്‍ നിന്ന് ഓസിരിസിലേക്ക് മാറ്റിയത്

ഒമ്പതരയോടെ അഭിലാഷുമായി ഒസിരിസ് കപ്പല്‍ തീരത്തെത്തി. എക്‌സറേയില്‍ പരുക്ക് ഗുരുതരമല്ല. അഭിലാഷിനെ ചികിത്സിക്കുന്നത് ഫ്രഞ്ചുകാരനായ ഡോക്ടറാണ്. അഭിലാഷിനൊപ്പം അപകടത്തില്‍പ്പെട്ട ഐറിഷ് നാവികന്‍ ഗ്രിഗര്‍ മക്ഗുകിനെയും ഇതേ ആശുപത്രയിലാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച ഓസ്‌ട്രേലിയന്‍ നാവികസേനാ കപ്പലും ശനിയാഴ്ച ഇന്ത്യന്‍ നാവികസേനയുടെ കപ്പലും ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ എത്തിച്ചേരും. അതിനുശേഷം വിദഗ്ധ ചികില്‍സയ്ക്കായി അഭിലാഷിനെ ഓസ്‌ട്രേലിയയിലേക്കോ മൊറീഷ്യസിലേക്കോ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

ആംസ്റ്റര്‍ഡാമിലേക്ക് നീങ്ങുന്ന ഐഎന്‍എസ് സത്പുരയില്‍ അഭിലാഷിനെ മൗറീഷ്യസിലെത്തിക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തിരുന്നു. അഭിലാഷിന് ഏറ്റവും മികച്ച ചികിത്സ നല്‍കുന്നതിന് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ നിന്ന് 3200 കിലോമീറ്റര്‍ അകലെയാണ് അഭിലാഷ് ടോമി പരുക്കേറ്റ് കുടുങ്ങിക്കിടന്നത്. പ്രതികൂല കാലാവസ്ഥ അഭിലാഷിന്റെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ 30,000 മൈല്‍ പായ്വഞ്ചിയില്‍ പ്രയാണം ചെയ്യേണ്ട ഗോള്‍ഡന്‍ ഗ്ലോബല്‍ റേസിന്റെ 82ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. ഇന്ത്യന്‍ നാവികസേന ചെറുവിമാനം അപകടത്തില്‍പ്പെട്ട പായ്വഞ്ചി കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയന്‍ വ്യോമസേമയുടെ വിമാനവും സ്ഥലത്തെത്തി. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റും ശക്തമായ മഴയും ഉയര്‍ന്ന തിരകളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു.

തനിക്ക് സ്ട്രെച്ചര്‍ ആവശ്യമാണെന്ന് അഭിലാഷ് ഫ്രാന്‍സിലെ റെയ്സ് കണ്‍ട്രോള്‍ റൂമിനെ അറിയിക്കുകയായിരുന്നു. അപകടത്തില്‍ പായ് വഞ്ചിയുടെ തൂണ് തകര്‍ന്നെന്നും മുതുകിന് സാരമായി പരിക്കേറ്റെന്നും എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും കഴിയില്ലെന്നും അതിനാല്‍ സ്‌ട്രെച്ചര്‍ വേണമെന്നും അഭിലാഷ് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തില്‍ പെട്ടത്.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ്.

കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ട അഭിലാഷ് റേസിലെ വേഗ റെക്കോര്‍ഡിനും അര്‍ഹനായിരുന്നു. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് അഭിലാഷ് പിന്നിട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018