Keralam

അഭിമന്യുവധം: മുന്‍ തീരുമാനപ്രകാരം, ക്യാംപസുകളില്‍ സാന്നിധ്യം അറിയിക്കാനും പ്രതിരോധം ഇല്ലാതാക്കാനുമെന്ന് കുറ്റപത്രം  

അഭിമന്യു
അഭിമന്യു
ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജില്‍ വെച്ച് എസ്എഫ്‌ഐ നേതാവായ അഭിമന്യുവിനെ ക്യാംപസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.

അഭിമന്യുവിനെ വധിച്ചത് മുന്‍ തീരുമാനപ്രകാരമെന്ന് കുറ്റപത്രം. ക്യാംപസ് ഫ്രണ്ടിന് ക്യാംപസുകളില്‍ സാന്നിധ്യം അറിയിക്കുന്നതിനും മറ്റ് സംഘടനകളില്‍ നിന്നുള്ള പ്രതിരോധം ഇല്ലാതാക്കാനുമാണെന്ന് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നു. കലാലയങ്ങളില്‍ മറ്റ് സംഘടനകളില്‍ നിന്നുള്ള പ്രതിരോധം ഇല്ലാതാക്കിയാല്‍ പ്രവര്‍ത്തനം സുഗമമാകുമെന്നും അക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കാമെന്നുമുള്ള ഗൂഡാലോചന നടത്തി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ എന്നിവയുടെ വിദ്യാര്‍ത്ഥി വിഭാഗമാണ് ക്യാംപസ് ഫ്രണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

മഹാരാജാസ് കോളെജിലെ പ്രധാന വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് ആക്രമിക്കാനായിരുന്നു ഗൂഡാലോചന. അതിനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചുവരെഴുതുന്നതിനായി മുന്‍കൂട്ടി അടയാളപ്പെടുത്തിയ സ്ഥലത്ത് ക്യാംപസ് ഫ്രണ്ട് ചുവരെഴുതി. ഇതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കുകയും അടയാളപ്പെടുത്തിയിട്ടില്ലാത്ത സ്ഥലങ്ങള്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായി വിട്ടുനല്‍കുകയും ചെയ്തു.

ചുവരെഴുത്ത് മായ്ച്ച് എസ്എഫ്‌ഐയ്ക്ക് വേണ്ടി എഴുതുകയായിരുന്ന അഭിന്യുവിനെ മുന്‍തീരുമാനപ്രകാരം പ്രതികള്‍ വകവരുത്തുകയായിരുന്നു. ഇതിന് വേണ്ടി ക്യാംപസിന് പുറത്തുനിന്നുള്ളവരെ വിളിച്ചുവരുത്തി. ഗൂഡാലോചനയുടെ ഭാഗമായി ഒന്നാം പ്രതി മുഹമ്മദ് അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചുകൊടുത്തു. ഒന്‍പതാം പ്രതി അഭിമന്യുവിനെ പിടിച്ചുവെയ്ക്കുകയും പത്താം പ്രതി നെഞ്ചില്‍ കുത്തുകയും ചെയ്തു. രണ്ടാം സാക്ഷിക്കും മൂന്നാം സാക്ഷിക്കും കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റു. കൈകൊണ്ടും ഇടിക്കട്ട ഉപയോഗിച്ചും ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു. സ്ഥലത്തെത്തിയ മറ്റ് വിദ്യാര്‍ത്ഥികളെ ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി.

കൃത്യം നടത്തിയതിന് ശേഷം ഒന്ന് മുതല്‍ 16 വരെയുള്ള പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രക്തം പുരണ്ട വസ്ത്രങ്ങളും ഫോണുകളും ഇല്ലാതാക്കി തെളിവുകള്‍ നശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ അഭിമന്യും സംഭവസ്ഥലത്ത് തന്നെ മരിച്ചു. തക്ക സമയത്ത് ചികിത്സ ലഭിച്ചതിനാല്‍ മാത്രമാണ് രണ്ടാം പ്രതി രക്ഷപ്പെട്ടത്. പ്രതികള്‍ ശിക്ഷാര്‍ഹമായ കുറ്റം ചെയ്‌തെന്നും പൊലീസ് ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കുന്നു.

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് നേതാവുമായ ജെ ഐ മുഹമ്മദാണ് ഒന്നാം പ്രതി. ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലീം രണ്ടാം പ്രതിയാണ്. കേസില്‍ നേരിട്ട് പങ്കാളികളായ 16 പേരെ മാത്രം ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടകുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ മരട് നെട്ടൂര്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് സഹലാണ് (21) അഭിമന്യുവിനെ കുത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഗുരുതരപരുക്കേറ്റ അര്‍ജുനെ കുത്തിയത് മുഹമ്മദ് ഷമീമാണെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു. കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍, ആയുധം പ്രയോഗിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രതികളുടെ മേല്‍ ചുമത്തിയിട്ടുണ്ട്.

കേസില്‍ ഇനിയും ഏഴ് പേരെകൂടി പിടികൂടാനുണ്ട്. ഇവര്‍ക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

അഭിമന്യു കൊല്ലപ്പെട്ട് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിരിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായാല്‍ നിയമപ്രകാരം ജാമ്യം ലഭിക്കും. ഇത് സാഹചര്യം കണക്കിലെടുത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ എ. സി സുരേഷ് കുമാര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ളതാണ് കുറ്റപത്രം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018