Keralam

‘സര്‍ക്കാര്‍ ഉത്തരവ് പ്രഥമദൃഷ്ട്യാ നിര്‍ബന്ധസ്വഭാവമുള്ളത്; വിസമ്മതം പറഞ്ഞവരുടെ പട്ടിക പ്രസിദ്ധപ്പെടുത്തേണ്ട ആവശ്യമെന്ത്?’; സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി 

സാലറി ചലഞ്ചിന് സമ്മതമല്ല എന്ന് ആളുകളില്‍ നിന്നും എഴുതിവാങ്ങുമ്പോള്‍ അത് ഒരു വിഭാഗത്തെ വേര്‍തിരിക്കുവാനാണ് സഹായിക്കുകയെന്നും എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ കഴിയണമെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രളയദുരിതാശ്വാസത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചല‌‌ഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിർബന്ധ സ്വഭാവമുളളതെന്ന് ഹൈക്കോടതിചൂണ്ടിക്കാട്ടി. ഒരാളെയും നിർബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ല.  സര്‍ക്കാര്‍ ഉത്തരവ് തെറ്റാണെന്നും ഹൈക്കോടതി പരാമര്‍ശം.

നിര്‍ബന്ധിച്ചു പണം സ്വികരിക്കുന്നത് ശരിയല്ല. പണം നൽകുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാൽ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. സാലറി ചലഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രിയുടെ അപേക്ഷയെ തെറ്റായി വ്യാഖാനിക്കുമെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു.

സാലറി ചലഞ്ചിന് സമ്മതമല്ല എന്ന് ആളുകളില്‍ നിന്നും എഴുതിവാങ്ങുമ്പോള്‍ അത് ഒരു വിഭാഗത്തെ വേര്‍തിരിക്കുവാനാണ് സഹായിക്കുകയെന്നും എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ കഴിയണമെന്നും കോടതി ചൂണ്ടിക്കാട്ടി. സാലറി ചലഞ്ച് ചോദ്യം ചെയ്ത് എൻജിഒ സംഘം സമർപ്പിച്ച ഹർജിപരിഗണിക്കവെയാണ് ഹൈക്കോടതി നിരീക്ഷണം.

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂര്‍ ഗവണ്‍മെന്റ് പ്രസ്സിലാണ് സംഭവം നടന്നത്. സ്ഥാപനത്തിലെ നോട്ടീസ് ബോര്‍ഡില്‍ പേരുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

തുടക്കം മുതലെ സാലറി ചലഞ്ചിനെതിരെ വിവിധ സ്ഥലങ്ങളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. നിര്‍ബന്ധമല്ലെങ്കിലും ഫലത്തില്‍ സമ്മതമല്ലാത്തവരെ ഒറ്റപ്പെടുത്തുന്നു എന്നായിരുന്നു ആരോപണം.

ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ബന്ധമായി ശമ്പള പിരിവ് നടത്തുന്നത് കൊള്ളയെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സാലറി ചലഞ്ചില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഉത്തരവിറക്കി നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നത് തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സ്വകാര്യ ബാങ്കുകള്‍ ജപ്തി നടത്തുംപോലെയല്ല ശമ്പളം പിടിക്കേണ്ടതെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു.

അന്ന് നിര്‍ബന്ധിത പണപ്പിരിവ് ആരോപിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലയിരുന്നു തീരുമാനം. നടപടിക്ക് നേരെ കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഉത്തരവ് പുനപരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018