Keralam

6500 കോടി കമ്മി; വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ കെസ്ഇബിയുടെ തിരക്കിട്ട നീക്കം  

വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ സംസ്ഥാ വിദ്യുഛക്തി ബോര്‍ഡ് ശ്രമം. 6500 കോടി രൂപയുടെ കമ്മി പ്രതീക്ഷിക്കുന്നതായും നിരക്ക് വര്‍ധന അത്യാവശ്യമാണെന്നും ആരോപിച്ചാണ് കെഎസ്ഇബി നീക്കം. പ്രതീക്ഷിത വരവ്-ചെലവ് കണക്കുകളും നിരക്ക് വര്‍ധനയും ബോര്‍ഡ് തയ്യാറാക്കി വരികയാണ്. നാല് വര്‍ഷത്തെ നിരക്ക് ഏര്‍പ്പെടുത്താന്‍ വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ റെഗുലേറ്ററി കമ്മീഷനും തീരുമാനമെടുത്തിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ കെഎസ്ഇബി നിരക്ക് വര്‍ധനാ അപേക്ഷ നല്‍കും.

2018 മുതല്‍ 2022 വരെ പ്രാബല്യത്തിലാക്കുന്ന തരത്തില്‍ നിരക്ക് കൊണ്ടുവരാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ കരട് രൂപം പുറത്തിറങ്ങിക്കഴിഞ്ഞു. ഈ മാസം തന്നെ ജനങ്ങളില്‍ നിന്നും ലൈസന്‍സികളില്‍ നിന്നും അഭിപ്രായങ്ങളും പ്രതികരണങ്ങളും കേട്ടശേഷം വ്യവസ്ഥകള്‍ക്ക് അന്തിമരൂപം നല്‍കും.

നിരക്ക് നാല് വര്‍ഷത്തേക്കാണ് നിശ്ചയിക്കുന്നതെങ്കിലും എല്ലാ വര്‍ഷവും ബോര്‍ഡും ലൈസന്‍സികളും പ്രതീക്ഷിത വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണം. അപ്രതീക്ഷിത സാഹ്യചര്യമുണ്ടായാല്‍ ലൈസന്‍സികള്‍ക്ക് ഇതിനിടെ വര്‍ധനക്ക് സമീപിക്കാന്‍ കഴിയും. കമ്മീഷന്‍ അഗീകരിക്കുന്ന കണക്കും ബോര്‍ഡിന്റെ ഓഡിറ്റ് ചെയ്ത കണക്കും തമ്മില്‍ അന്തരമുണ്ടാകുന്ന ഘട്ടത്തില്‍ അധിക ബാധ്യത വീണ്ടും നിരക്ക് വര്‍ധനയായി കൊണ്ടുവരാനാകും. നാല് വര്‍ഷത്തേക്കാണ് നിശ്ചയിക്കുന്നതെങ്കിലും അതിനിടയില്‍ പല തവണ നിരക്ക് വര്‍ധിക്കാനുള്ള സാധ്യത കമ്മീഷന്‍ കൊണ്ടുവരുന്ന പുതിയ വ്യവസ്ഥകളിലുണ്ട്. കമ്മി തുക നിരക്ക് വര്‍ധനയായി നല്‍കണമെന്നാണ് അപേക്ഷിക്കുക. ഒക്ടോബര്‍ 30നകം അപേക്ഷ നല്‍കത്ത വിധം നടപടി പൂര്‍ത്തിയാക്കാനാണ് കെഎസ്ഇബി ധാരണ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018