Keralam

ഇന്ധനവില വര്‍ധന: രണ്ട് ലക്ഷം കിലോമീറ്റര്‍ വെട്ടിക്കുറച്ച് കെഎസ്ആര്‍ടിസി; പെര്‍മിറ്റ് റദ്ദാക്കണമെന്ന് ബസുടമകള്‍

മണിക്കൂറില്‍ പത്തുമുതല്‍ 15 വരെ ബസുകള്‍ ഓടിക്കൊണ്ടിരുന്ന റൂട്ടുകളില്‍ നിലവില്‍ മൂന്നു നാലുമായി ചുരുങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ മേഖലയിലാണ് കടുത്ത യാത്രാപ്രതിസന്ധി.

ഇന്ധനവിലവര്‍ധനയില്‍ ചെലവു താങ്ങാനാകാതെ രണ്ട് ലക്ഷം കിലോമീറ്റര്‍ സര്‍വ്വീസ് വെട്ടിക്കുറച്ച് കെഎസ്ആര്‍ടിസി. രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയിലുള്ള ട്രിപ്പുകളാണ് റദ്ദാക്കുന്നത്. ഈ സമയങ്ങളില്‍ യാത്രക്കാര്‍ കുറവെന്നാണ് കെഎസ്ആര്‍ടിസിയുടെ ന്യായം.

കെഎസ്ആര്‍ടിസിയുടെ 4700 ബസുകളില്‍ 2640 എണ്ണം ഓര്‍ഡിനറിയാണ്. ഇതില്‍ 2200 ഓര്‍ഡിനറി ബസുകളുടെ ട്രിപ്പുകള്‍ റദ്ദാക്കിയാണ് സര്‍വ്വീസ് വെട്ടിച്ചുരുക്കിയത്. മണിക്കൂറില്‍ പത്തുമുതല്‍ 15 വരെ ബസുകള്‍ ഓടിക്കൊണ്ടിരുന്ന റൂട്ടുകളില്‍ നിലവില്‍ മൂന്നു നാലുമായി ചുരുങ്ങി.

ദിവസം 17.65 ലക്ഷം കിലോമീറ്റര്‍ സര്‍വ്വീസെന്നത് രണ്ടാഴ്ചയായി 15.65 ലക്ഷമായാണ് ചുരുങ്ങിയത്.

കെഎസ്ആര്‍ടിസി ബസുകളെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണമേഖലയില്‍ ഇത് കടുത്ത യാത്രാപ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. തിരുവമ്പാടി ആനക്കാംപൊയില്‍ മേഖലയില്‍ കഴിഞ്ഞ ദിവസം ബസില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചരക്കുവാഹനത്തില്‍ കയറിയാണ് സ്‌കൂളില്‍ പോയത്. കെഎസ്ആര്‍ടിസി മാത്രമുള്ള റൂട്ടുകളില്‍ ട്രിപ്പ് മുടക്കുന്നത് ഒഴിവാക്കിയാല്‍ ഇത്തരം മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമാകും.

ഇന്ധനവില താങ്ങാനാകാതെ സ്വകാര്യബസ് വ്യവസായവും കടുത്ത പ്രതിസന്ധിയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ വകുപ്പിന് അപേക്ഷ നല്‍കുമെന്ന് ബസുടമകളുടെ സംഘടന ഗതാഗത മന്ത്രിയെ അറിയിച്ചു.

ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസി മാത്രം സര്‍വ്വീസ് നടത്തുന്ന ഗ്രാമീണമേഖലയില്‍ ട്രിപ്പ് മുടങ്ങുന്നത് കാരണം യാത്രക്കാര്‍ക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാന്‍ ശ്രമിക്കും. പരാതിയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ട്രിപ്പ് നടത്താന്‍ സോണല്‍ തലത്തില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെടും. സ്വകാര്യബസുകള്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നത് ശരിയാണ്. അതിന് പരിഹാരം സര്‍വ്വീസ് നിര്‍ത്തി ജനങ്ങളെ ദ്രോഹിക്കലല്ല. പ്രായോഗിക നടപടികളാണ് വേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. 
എകെ ശശീന്ദ്രന്‍, ഗതാഗത മന്ത്രി 

മുമ്പ് 6.55 കോടി രൂപ വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6.45 മുതല്‍ 6.50 കോടി വരെ ലഭിക്കുന്നുണ്ട്. അതേസമയം ദിവസം 50,000 ലിറ്റര്‍ ഡീസലിന്റെ ചെലവുകുറഞ്ഞ ഇനത്തില്‍ 39.27 ലക്ഷം രൂപയാണ് ദിവസം ലാഭം. 119 കണ്ടക്ടര്‍മാരും ഡ്രൈവറും ഡ്യൂട്ടിയില്‍ കുറവുണ്ട്. രണ്ടും ചേര്‍ത്ത് മാസം 21.84 കോടി രൂപയുടെ ചെലവ് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ദിവസം രണ്ടുലക്ഷം കിലോമീറ്റര്‍ കുറച്ചിട്ടും വരുമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018